കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്യാസ്ത്രീ മഠത്തിലെ സ്ഥിരം ശല്യക്കാരി; തന്നോട് വ്യക്തി വിരോധം, ആരോപണങ്ങളുമായി ഫ്രാങ്കോ മുളയ്ക്കൽ

Google Oneindia Malayalam News

Recommended Video

cmsvideo
ബിഷപ്പിന്റെ ജാമ്യാപേക്ഷവിവരങ്ങൾ ഇങ്ങനെ | Kerala Nun Case | Oneindia Malayalam

തിരുവനന്തപുരം: കന്യാസ്ത്രീയുടെ പീഡന പരാതിയിൽ കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് കേരളത്തിലെത്തും. നാളെയാണ് അന്വേഷണസംഘം ബിഷപ്പിനെ ചോദ്യം ചെയ്യുക. അതേസമയം ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ടുന്ന കന്യാസ്ത്രീകളുടെ സമരവും ശക്തമാവുകയാണ്.

കേരളത്തിൽ വീണ്ടും ശക്തമായ മഴ; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്കേരളത്തിൽ വീണ്ടും ശക്തമായ മഴ; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

കന്യാസ്ത്രീയുടെ പരാതിയിൽ ഇത് രണ്ടാം തവണയാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്. ആദ്യ ഘട്ടത്തിൽ ജലന്ധറിലെത്തിയ അന്വേഷണ സംഘം ഒൻപത് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. അതേസമയം അറസ്റ്റ് സാധ്യത മുന്നിൽ കണ്ട് ബിഷപ്പ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാനൊരുങ്ങുകയാണ്. കന്യാസ്ത്രീക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ബിഷപ്പ് ജാമ്യാപേക്ഷയിൽ ഉന്നയിക്കുന്നത്.

വ്യക്തി വിരോധം

വ്യക്തി വിരോധം

തന്നോടുള്ള വ്യക്തി വിരോധമാണ് കന്യാസ്ത്രീ പരാതി ഉന്നയിക്കാൻ കാരണമെന്ന് ജാമ്യാപേക്ഷയിലും ഫ്രാങ്കോ മുളയ്ക്കൽ ആവർത്തിക്കുന്നു. അവർ മഠത്തിലെ സ്ഥിരം ശല്യക്കാരിയായിരുന്നു ഒടുവിൽ ഗതി കെട്ടാണ് ഇവരെ പരിയാരത്തേയ്ക്ക് സ്ഥലം മാറ്റിയതെന്നും ഫ്രാങ്കോ മുളയ്ക്കൽ ആരോപിക്കുന്നു.

ശല്യക്കാരി

ശല്യക്കാരി

മിഷണറീസ് ഓഫ് ജീസസിന്റെ സുപ്രധാന തസ്തികയിൽ നിന്നും കന്യാസ്ത്രീയെ പുറത്താക്കിയിരുന്നു. താനാണ് ഇതിന് പിന്നിലെന്നായിരുന്നു കന്യാസ്ത്രീ വിശ്വസിച്ചിരുന്നത്. തന്നോടുള്ള വിരോധത്തിന് പ്രധാന കാരണം ഇത് തന്നെയാണെന്നും ബിഷപ്പ് പറയുന്നത്. പ്രതികാരം തീർക്കാൻ കന്യാസ്ത്രീ കള്ളക്കഥകൾ മെനഞ്ഞെടുക്കുകയാണെന്നും ബിഷപ്പ് ആരോപിക്കുന്നു.

ആരോപണങ്ങൾ

ആരോപണങ്ങൾ

മറ്റൊരു സ്ത്രീ സ്വഭാവദൂഷ്യം ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങൾ കന്യാസ്ത്രീക്കെതിരെ ഉന്നയിച്ചിരുന്നു. ഇതിന്റെ പേരിലാണ് കന്യാസ്ത്രീക്കെതിരെ നടപടിയെടുത്തത്. കന്യാസ്ത്രീയുടെ ബന്ധുക്കൾ തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്നും കേരളത്തിലെത്തിയാൽ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞിരുന്നതായും ബിഷപ്പിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.

ക്രൂശിക്കുന്നു

ക്രൂശിക്കുന്നു

കന്യാസ്ത്രീ പോലീസിന് കൊടുത്ത ആദ്യ മൊഴിയിൽ ലൈംഗീകാരോപണം ഉന്നയിക്കുന്നില്ല. കാര്യങ്ങൾ വ്യക്തമായി അന്വേഷിച്ച് അറിയാതെ മാധ്യമങ്ങളും പൊതുജനവും തന്നെ ക്രൂശിക്കുകയാണെന്ന് ജാമ്യഹർജിയിൽ ബിഷപ്പ് പറയുന്നു.

 അറസ്റ്റ് വേണ്ട

അറസ്റ്റ് വേണ്ട

താൻ അന്വേഷണവുമായി പൂർണരീതിയിൽ സഹകരിക്കാൻ തയാറാണ്. അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. കന്യാസ്ത്രീക്കെതിരെ സഭാതലത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ടുകളും പരാതികളും ഹർജിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.

സമരം ശക്തമാകുന്നു

സമരം ശക്തമാകുന്നു

ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരം പതിനൊന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിയും എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ പി ഗീതയും ഇന്നലെ മുതൽ നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്. കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് സെന്റ്. ഫ്രാൻസിസ് മിഷൻ ഹോമിന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

യുപിയില്‍ ബിഎസ്പി മത്സരിക്കുക 35 സീറ്റില്‍.... മായാവതിക്ക് ഗംഭീരന്‍ ഓഫറുമായി അഖിലേഷ്!!യുപിയില്‍ ബിഎസ്പി മത്സരിക്കുക 35 സീറ്റില്‍.... മായാവതിക്ക് ഗംഭീരന്‍ ഓഫറുമായി അഖിലേഷ്!!

English summary
bishop franco mulakkal may submit bai application to avoid arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X