കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പതിനാല് ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു; പാലാ സബ് ജയിലിലേക്ക് മാറ്റും

Google Oneindia Malayalam News

Recommended Video

cmsvideo
ഫ്രാങ്കോ മുളയ്ക്കലിനെ പാലാ സബ് ജയിലിലേക്ക് മാറ്റും | Oneindia Malayalam

കൊച്ചി: കന്യാസ്ത്രീയുടെ പീഡന പരാതിയിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു. ബിഷപ്പിനെ പാലാ സബ് ജയിലിലേക്ക് മാറ്റും. പോലീസ് വ്യാജ തെളിവുകൾ സൃഷ്ടിക്കുകയാണെന്നാണ് ബിഷപ്പ് ജാമ്യ ഹർജിയിൽ ആരോപിക്കുന്നത്. നിയമവിരുദ്ധമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടുന്നു.

മോദി സർക്കാരിന്റെ ആയുഷ്മാൻ പദ്ധതിയിൽ നിന്നും വിട്ട് നിന്ന് അഞ്ച് സംസ്ഥാനങ്ങൾ; കാരണം ഇതാണ്മോദി സർക്കാരിന്റെ ആയുഷ്മാൻ പദ്ധതിയിൽ നിന്നും വിട്ട് നിന്ന് അഞ്ച് സംസ്ഥാനങ്ങൾ; കാരണം ഇതാണ്

ആരോഗ്യ സ്ഥിതി മോശമാണെന്നും ബിഷപ്പ് കോടതിയെ അറിയിച്ചു. അതിനിടെ കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതു താൽപര്യഹർജികൾക്ക് പിന്നിൽ മറ്റെന്തെങ്കിലും താൽപര്യങ്ങളുണ്ടോയെന്ന് കോടതി ചോദിച്ചു.

bishop

നിലവിലുള്ള അന്വേഷണ സംഘത്തെ സ്വതന്ത്ര്യമായി അന്വേഷിക്കട്ടെയെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. തുടർന്ന് ഹർജി പിൻവലിക്കുന്നതായി ഹർജിക്കാർ കോടതിയെ അറിയിച്ചു.

മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് സംശയം; തമിഴ്നാട്ടിൽ 15കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നുമൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് സംശയം; തമിഴ്നാട്ടിൽ 15കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു

ചോദ്യം ചെയ്യലിനോട് മൗനം പാലിച്ച സാഹചര്യത്തിൽ ബിഷപ്പിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കുന്നതിന്റെ സാധ്യത പോലീസ് തേടുന്നുണ്ട്. അന്വേഷണസംഘത്തിന്റെ പല ചോദ്യങ്ങൾക്കും അല്ല, ഓർമയില്ല തുടങ്ങിയ ഉത്തരങ്ങളായിരുന്നു ബിഷപ്പ് നൽകിയത്. ബിഷപ്പ് നുണപരിശോധന നടത്താൻ വിസമ്മതിച്ചാൽ അത് സാഹചര്യതെളിവായി സ്വീകരിക്കാനാണ് അന്വേഷണസംഘം ആലോചിക്കുന്നത്.

English summary
bishop franco mulakkal remanded for 14 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X