'ലോകത്തിലെ ഏറ്റവും നല്ല ജഡ്ജി' അന്തരിച്ചു: ആരായിരുന്നു ഫ്രാങ്ക് കാപ്രിയോ
'ലോകത്തിലെ ഏറ്റവും നല്ല ജഡ്ജി' എന്ന നിലയില്‍ പ്രശസ്തനായ ജഡ്ജി ഫ്രാങ്ക് കാപ്രിയോ (88) അന്തരിച്ചു. കോടതി മുറിയിലെ സൗമ്യതയുടെ മുഖമായ ഫ്രാങ്ക് കാപ്രിയോ കോടതിമുറിയിലെ കരുണയും സഹാനുഭൂതിയും നിറഞ്ഞ സമീപനത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. പാൻക്രിയാറ്റിക് ക്യാൻസർ ബാധിതനായിരുന്ന ഫ്രാങ്ക് കാപ്രിയോ ഇന്നലെ അന്തരിച്ചെന്ന് അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാമിലൂടെ തന്നെ ബന്ധുക്കള്‍ അറിയിക്കുകയായിരുന്നു.
തനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫ്രാങ്ക് കാപ്രിയോ വീഡിയോ പങ്കുവെച്ചിരുന്നു. മരണത്തിന്റെ 24 മണിക്കൂർ മുമ്പും തന്റെ ഇന്‍സ്റ്റഗ്രാമില്‍ 'കഴിഞ്ഞ വർഷം, എനിക്കു വേണ്ടി പ്രാർഥിക്കണമെന്ന് ഞാൻ നിങ്ങളോട് ആവശ്യപ്പെട്ടിരുന്നു. നിങ്ങൾ അങ്ങനെ ചെയ്തുവെന്ന് വ്യക്തമാണ്. കാരണം ഞാൻ വളരെ ബുദ്ധിമുട്ടേറിയ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. നിർഭാഗ്യവശാൽ ഞാൻ വീണ്ടും ആശുപത്രിയിലായി. നിങ്ങളുടെ പ്രാർഥനയിൽ എന്നെ ഉൾപ്പെടുത്തണമെന്ന് വീണ്ടും ഞാൻ ആവശ്യപ്പെടുകയാണ്' എന്നായിരുന്നു വീഡിയോയിലൂടെ അദ്ദേഹം ആവശ്യപ്പെട്ടത്.

'കോട്ട ഇൻ പ്രൊവിഡൻസ്' എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് ഫ്രാങ്ക് കാപ്രിയോ പ്രശസ്തനാകുന്നത്. റോഡ് ഐലൻഡിലെ പ്രൊവിഡൻസ് മുനിസിപ്പൽ കോടതിയിലെ ചീഫ് ജഡ്ജിയായും റോഡ് ഐലൻഡ് ബോർഡ് ഓഫ് ഗവർണേഴ്സ് ഫോർ ഹയർ എജ്യൂക്കേഷന്റെ ചെയർമാനായും സേവനം അനുഷ്ഠിച്ച അദ്ദേഹം അമേരിക്കയിലെ രാഷ്ട്രീയ നേതാവുമായിരുന്നു.
ഇറ്റാലിയൻ കുടിയേറ്റക്കാരനും പഴവർഗ വ്യാപാരിയുമായിരുന്ന ആന്റോണിയോ കാപ്രിയോയുടെയും പ്രോവിഡൻസ് സ്വദേശിനിയായ ഫിലോമിന കാപ്രിയോയുടെയും മകനായി 1936 നവംബർ 24-ന് റോഡ് ഐലൻഡിലെ പ്രോവിഡൻസിലെ ഇറ്റാലിയൻ-അമേരിക്കൻ പ്രദേശമായ ഫെഡറൽ ഹില്ലിലാണ് ഫ്രാങ്ക് കാപ്രിയോ ജനിക്കുന്നത്. ചെറുപ്പകാലത്ത് തന്നെ നിരവധി ജോലികള്‍ ചെയ്ത അദ്ദേഹം സെൻട്രൽ ഹൈസ്കൂളിൽ നിന്നാണ് ബിരുദം നേടുന്നത്. 1958-ൽ പ്രോവിഡൻസ് കോളേജിൽ നിന്ന് ബാച്ചിലർ ബിരുദവും കരസ്ഥമാക്കി.
ബോസ്റ്റണിലെ സഫോൾക് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലോയിൽ നിന്ന് നിയമബിരുദം നേടിയി അദ്ദേഹം 1954 മുതൽ 1962 വരെ റോഡ് ഐലൻഡ് ആർമി നാഷണൽ ഗാർഡിലും സേവനമനുഷ്ഠിച്ചു. 1985-ൽ പ്രോവിഡൻസ് മുനിസിപ്പൽ കോടതിയിൽ ജഡ്ജിയായാണ് കാപ്രിയോയുടെ ജുഡീഷ്യൽ കരിയർ ആരംഭിക്കുന്നത്. 2023-ൽ വിരമിക്കുന്നതുവരെ അദ്ദേഹം ഈ പദവി വഹിച്ചു.
റോഡ് ഐലൻഡ് ബോർഡ് ഓഫ് ഗവർനേഴ്സ് ഫോർ ഹയർ എഡ്യൂക്കേഷന്റെ ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇതിലൂടെ അദ്ദേഹം സംസ്ഥാനത്തെ പൊതു യൂണിവേഴ്സിറ്റികളുടെയും കോളേജുകളുടെയും പ്രധാന തീരുമാനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. പിന്നോക്ക സമുദായങ്ങൾക്ക് നിയമ സേവനങ്ങൾ ലഭ്യമാക്കാൻ പ്രവർത്തിക്കുന്ന റോഡ് ഐലൻഡ് വിദ്യാർത്ഥികൾക്കായി തന്റെ പിതാവിന്റെ പേരില്‍ ആന്റോണിയോ "ടുപ്" കാപ്രിയോ സ്കോളർഷിപ്പ് ഫണ്ട് സഫോൾക് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലോയിൽ അദ്ദേഹം സ്ഥാപിക്കുകയും ചെയ്തു.
കോട്ട് ഇൻ പ്രോവിഡൻസ്
കോട്ട് ഇൻ പ്രോവിഡൻസ് എന്ന റിയാലിറ്റി ടിവി ഷോയിലൂടെയാണ് കാപ്രിയോ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനായി. 2000-ൽ റോഡ് ഐലൻഡിലെ പ്രാദേശിക പിഇജി ടെലിവിഷനിൽ ആരംഭിച്ച ഈ ഷോ, പിന്നീട് എബിസി അഫിലിയേറ്റായ ഡബ്ല്യുഎൽഎൻഇ-ടിവി ഏറ്റെടുക്കുകയും 2018-ൽ ദേശീയ സിൻഡിക്കേഷനിലേക്ക് എത്തുകയും ചെയ്തു. ട്രാഫിക് ലംഘനങ്ങൾ, മുനിസിപ്പൽ നിയമലംഘനങ്ങൾ തുടങ്ങിയ ചെറിയ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കാപ്രിയോയുടെ കോടതി വിചാരണകൾ ഈ ഷോയിൽ പ്രദർശിപ്പിച്ചു.
കരുണ, ഹാസ്യം, മനുഷ്യത്വം എന്നിവയിൽ വേരൂന്നിയ അദ്ദേഹത്തിന്റെ തനതായ നീതിനിർവഹണ രീതി ഷോയെ വേറിട്ടതാക്കി. 2010-കളിൽ കോട്ട് ഇൻ പ്രോവിഡൻസ് ക്ലിപ്പുകൾ സമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ "ലോകത്തിലെ ഏറ്റവും നല്ല ജഡ്ജി" എന്ന വിശേഷണം ജനങ്ങള്‍ അദ്ദേഹത്തിനെതിരെ ചാർത്തിക്കൊടുത്തു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications