കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹര്‍ത്താലിന്റെ പേരിലെ ഭരണകൂട വേട്ടക്കെതിരെ ജനാധിപത്യ പ്രതിരോധം സംഘടിപ്പിക്കുമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: ഹര്‍ത്താലിന്റെ പേരിലെ ഭരണകൂട വേട്ടക്കെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ഏപ്രില്‍ 4ന് വൈകീട്ട് 3 മണിക്ക് മലപ്പുറത്ത് ജനാധിപത്യ പ്രതിരോധം എന്ന പേരില്‍ പ്രതിഷേധറാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

കേരളത്തിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരായ ഹമീദ് വാണിയമ്പലം, സി.കെ അബ്ദുള്‍അസീസ്, രമേഷ് നന്മണ്ട, രൂപേഷ് കുമാര്‍, സുന്ദര്‍ രാജ്, എസ് ഇര്‍ഷാദ്, പ്രദീപ് നെന്മാറ, കെ.എം ഷെഫ്രിന്‍, നജ്ദ റൈഹാന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

 press

ഏപ്രില്‍ 16 ലെ ഹര്‍ത്താലുമായി ബന്ധപ്പെട്ട് കേരളത്തിലെ ഹര്‍ത്താല്‍ ചരിത്രത്തില്‍ ഇന്നു വരെ കാണാത്ത രീതിയിലുള്ള ഭരണകൂട വേട്ടയും പോലീസ് ഭീകരതയുമാണ് നടക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. ഹര്‍ത്താലിനെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആയിരത്തോളം പേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്യുകയും നിരവധി യുവാക്കളെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. അന്യായ വകുപ്പുകള്‍ ചാര്‍ത്തി അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ബഹുഭൂരിഭാഗവും മുസ്ലിം സമുദായത്തില്‍ പെട്ടവരാണ്. ഹര്‍ത്താലിനോടനുബന്ധിച്ചു നടന്ന അക്രമ സംഭവങ്ങളെ ഊതിപ്പെരുപ്പിച്ചു കാണിച്ചും വ്യാജപ്രചാരണങ്ങളിലൂടെയും ഭരണകൂടവും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പോലീസും അറസ്റ്റുകളെ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെയും പോലീസിന്റെയും പൗരാവകാശ ലംഘന നടപടികള്‍ക്കെതിരെയുള്ള പ്രതിഷേധമായിട്ടാണ് ജനാധിപത്യ പ്രതിരോധം സംഘടിപ്പിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.

വാര്‍ത്ത സമ്മേളനത്തില്‍ ശംസീര്‍ ഇബ്രാഹീം ( വൈസ് പ്രസിഡന്റ്, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കേരള), ജംഷീല്‍ അബൂബക്കര്‍ (സെക്രട്ടറി, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കേരള), ജസീം സുല്‍ത്താന്‍ (പ്രസിഡന്റ്, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം), രജിത മഞ്ചേരി (ജനറല്‍ സെക്രട്ടറി, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം), ഹബീബ റസാഖ് (വൈസ് പ്രസിഡന്റ്, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മലപ്പുറം) പങ്കെടുത്തു.

English summary
fraternity movement about state government atrocities over harthal issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X