ഫ്‌ലാറ്റ് തട്ടിപ്പില്‍ നടി ധന്യ മേരി പ്രതിയാകുമോ? തട്ടിയത് കോടികളെന്ന്
ധന്യ മേരി വര്ഗീസിന്റെ ഭര്‍ത്താവ് ജോണ്‍ ആണ് കന്പനിയുടെ മാനേജിങ് ഡയറക്ടര്‍
തിരുവനന്തപുരം: സിനിമ താരങ്ങള്‍ തട്ടിപ്പ് കേസുകളില്‍ കുടുങ്ങുന്നത് ഒരു പുതിയ സംഭവം അല്ല. അവരുടെ കൂട്ടത്തിലേക്ക് ഒരാള്‍ കൂടി എത്തിയേക്കും എന്നാണ് റിപ്പോര്‍ട്ട്.
തലപ്പാവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയാ ധന്യ മേരി വര്‍ഗീസ് ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഫ്‌ലാറ്റ് തട്ടിപ്പ് കേസില്‍ ധന്യ മേരി വര്‍ഗീസും പ്രതിയായേക്കും എന്നാണ് മംഗളം ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കേസില്‍ ധന്യയുടെ ഭര്‍തൃപിതാവ് ജേക്കബ് സാംസണെ പോലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ധന്യയുടെ ഭര്‍ത്താവ് ജോണ്‍ ജേക്കബ് ഇതിനകം തന്നെ കേസില്‍ പ്രതിയാണ്. ജോണും സിനിമ താരമാണ്. എന്താണ് ഈ തട്ടിപ്പ് കേസ്?

ബില്‍ഡേഴ്‌സ്
ധന്യ മേരി വര്‍ഗീസിന്റെ ഭര്‍ത്താവിന്റെ പിതാവാണ് ജേക്കബ് സാംസണ്‍. ഇദ്ദേഹമാണ് സാംസണ്‍ ആന്റ് സണ്‍സ് ബില്‍ഡേഴ്‌സിന്റെ ചെയര്‍മാന്‍. ഫ്‌ലാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി ഉപഭോക്താക്കളെ പറ്റിച്ചു എന്നാണ് പരാതി.

തട്ടിപ്പ്
അമ്പതോളം ഉപഭോക്താക്കളില്‍ നിന്നായി കോടിക്കണക്കിന് രൂപ ഇവര്‍ തട്ടിയെടുത്തിട്ടുണ്ടെന്നാണ് ആരോപണം. പല പോലീസ് സ്‌റ്റേഷനുകളിലായി ഇവര്‍ക്കെതിരെ ഒട്ടേറെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

അഞ്ച് വര്‍ഷം
2011 ല്‍ ആണ് ഫ്‌ലാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് ഇവര്‍ അഡ്വാന്‍സ് കൈപ്പറ്റിയത്. 2014 ല്‍ ഫ്‌ലാറ്റ് നിര്‍മാണം പൂര്‍ത്തിയാക്കി നല്‍കാം എന്നായിരുന്നു വാഗ്ദാനം. എന്നാല്‍ അത് പൂര്‍ത്തിയാക്കി നല്‍കാന്‍ കഴിഞ്ഞില്ല.

ധന്യ
എങ്ങനെയാണ് ധന്യ മേരി വര്‍ഗീസ് ഈ കേസില്‍ പെട്ടത്? ധന്യ മേരി വര്ഗീസിന്റെ ഭര്‍ത്താവ് ജോണ്‍ ജേക്കബ് സാംസന്റെ മകനാണ്. അത് തന്നെയാണ് ബന്ധം,

സെലിബ്രിറ്റി
ധന്യ മേരി വര്‍ഗീസ് ഒരു സെലിബ്രിറ്റിയാണ്. ഭര്‍ത്താവ് ജോണും സിനിമ നടനാണ്. ഇവരുടെ താരമൂല്യം ഉപയോഗിച്ചായിരുന്നു കമ്പനി ബിസിനസ് പിടിച്ചത് എന്ന് ആക്ഷേപമുണ്ട്. വേറേയും ഉണ്ട് സംഗതികള്‍.

ജോണ്‍
ധന്യയുടെ ഭര്‍ത്താവ് ജോണ്‍ ആണ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍. സെയില്‍സ് വിഭാഗത്തിന്റെമേല്‍നോട്ടം നിര്‍വ്വഹിച്ചിരുന്നത് ധന്യ ആണെന്നും പറയപ്പെടുന്നു.

ഒളിവില്‍
ജേക്കബ് സാംസണെ പോലീസ് അറസ്റ്റ് ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. മകനും ധന്യയുടെ ഭര്‍ത്താവും ആയ ജോണ്‍ ഇപ്പോള്‍ ഒളിവിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അന്വേഷണം
കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. മ്യൂസിയം, കന്റോണ്‍മെന്റ്, പേരൂര്‍ക്കട പോലീസ് സ്‌റ്റേഷനുകളിലാണ് പരാതികളില്‍ അധികവും ഉള്ളത്. ധന്യ മേരിയുടെ പങ്കിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

തലപ്പാവ്
തലപ്പാവ് എന്ന ചിത്രത്തിലൂടെയാണ് ധന്യ നേരി വര്‍ഗീസ് ശ്രദ്ധേയയാകുന്ന്. തിരുടി എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമ പ്രവേശനം. സിനിമയിലെത്തും മുന്പ് മോഡലിങ് രംഗത്തും ധന്യ ശ്രദ്ധയാകര്‍ഷിച്ചിരുന്നു












Click it and Unblock the Notifications