Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹകരണ ബാങ്കുകളിലെ തട്ടിപ്പുകൾ നടക്കുന്നത് സഹകരണ വകുപ്പിന്റെ അനുമതിയോടെ: കെ സുരേന്ദ്രൻ

കോട്ടയം: കേരളത്തിലെ സഹകരണ ബാങ്കുകളിൽ നടക്കുന്ന എല്ലാ തട്ടിപ്പുകളും സഹകരണ വകുപ്പ് അധികൃതരുടെ അറിവോടെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തൃശ്ശൂരിലെ സഹകരണ ബാങ്ക് പൊളിഞ്ഞാൽ തിരുവനന്തപുരത്തുകാർക്ക് എന്താണ് നഷ്ടമെന്ന് ചോദിച്ച സഹകരണ മന്ത്രിയാണ് ഇവിടെയുള്ളത്. എല്ലാ ക്രമക്കേടുകൾക്കും സഹകരണ മന്ത്രിയുടെ മൗനാനുവാദമുണ്ടെന്നും കോട്ടയത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ സുരേന്ദ്രൻ പറഞ്ഞു.

കേരളത്തിലെ നൂറു കണക്കിന് സഹകരണ ബാങ്കുകളിൽ കൊള്ള നടന്നിട്ടുണ്ട്. സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തെ മുച്ചൂടും തകർത്തിട്ട്, വീണ്ടും വീണ്ടും സഹകാരികളെ വഞ്ചിക്കുന്ന പ്രസ്താവനയാണ് വിഎൻ വാസവൻ നടത്തുന്നത്. സഹകാരികളെ രക്ഷിക്കാനല്ല, സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാനാണ് ഇവിടുത്തെ ഇടത്, വലത് മുന്നണികളുടെ ശ്രമം. കേരളത്തിലെ മുഴുവൻ സഹകാരികളെയും സംഘടിപ്പിച്ച് ബിജെപി സഹകരണ സംരക്ഷണ സമ്മേളനം നടത്തുമെന്നും സുരേന്ദ്രൻ പറഞ്ഞു.

K Surendran

റബ്കോയുടെ മറവിൽ വലിയ കൊള്ളയാണ് നടന്നിരിക്കുന്നത്. റബ്കോയെ സഹായിക്കാനായി കരുവന്നൂർ ബാങ്ക് നൽകിയ 9.79 കോടി രൂപ സിപിഎം നേതാക്കളുടെ കീശയിലേക്കാണ് പോയത്. കോടികളുടെ തട്ടിപ്പ് നടത്തുന്നതിനിടയിൽ റബ്കോയിൽ നിന്നും കിട്ടാനുള്ള പണം ബാങ്ക് അധികൃതർ മറന്നുപോയി. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ നടത്തിയ പദയാത്രയ്ക്ക് ലഭിച്ച വലിയ ജനപിന്തുണ കണ്ട് പ്രതികാര നടപടിയെന്ന നിലയിലാണ് സർക്കാർ സുരേഷ് ഗോപിക്കെതിരെ കള്ളക്കേസ് എടുത്തത്. സുരേഷ് ഗോപിക്കെതിരെ ഒന്നല്ല, ആയിരം കേസെടുത്താലും അഴിമതി വിരുദ്ധ പോരാട്ടത്തിൽനിന്ന് ബിജെപി പിൻമാറില്ലെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി.

ജർമ്മനിയില്‍ ജോലി ഉറപ്പിച്ച് 10 പേർ കൂടെ, ആകെ 107 പേർ: ഇനിയുമുണ്ട് അവസരങ്ങള്‍, അതും സർക്കാർ വഴി
കിലയിലെ അനധികൃത നിയമനങ്ങൾ: ശിവൻകുട്ടി രാജിവെക്കണം: കെ സുരേന്ദ്രൻ

തിരുവനന്തപുരം: കിലയിൽ 11 അനധികൃത നിയമനങ്ങൾ നടത്തിയ മന്ത്രി വി.ശിവൻകുട്ടി രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. പിൻവാതിലിലൂടെ ഇഷ്ടക്കാരെ തിരികി കയറ്റിയ ശിവൻകുട്ടി സത്യപ്രതിഞ്ജാ ലംഘനമാണ് നടത്തിയത്. മുൻകൂർ അനുമതി വാങ്ങാതെ നിയമനം പാടില്ലെന്ന 2019ലെ മന്ത്രിസഭാ തീരുമാനമാണ് ശിവൻകുട്ടി തെറ്റിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.

ശിവൻകുട്ടി കിലാ ചെയർമാനായിരുന്ന കാലയളവിലെ നിയമനങ്ങൾ എല്ലാം പുനപരിശോധിക്കണം. വഞ്ചിയൂരിലെ ഡിവൈഎഫ്ഐ നേതാവ് സൂര്യ ഹേമൻ്റെ നിയമനത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണം. വിവിധ മന്ത്രിമാർ നടത്തുന്ന ബന്ധുനിയമനങ്ങൾ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് വ്യക്തമാണ്. അനധികൃതമായി നിയമിച്ച എല്ലാവരെയും ഉടൻ പിരിച്ചുവിടാൻ സർക്കാർ തയ്യാറാവണം. സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന സംസ്ഥാനത്തിന് ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയാണ് പിൻവാതിൽ നിയമനങ്ങൾ വരുത്തി വയ്ക്കുന്നത്. ജോലിക്ക് അർഹരായ യുവാക്കളോടുള്ള കൊടും ചതിയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+