കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളെ തട്ടിക്കൊണ്ട് പോകല്‍ കഥകള്‍ മെനഞ്ഞ് സോഷ്യല്‍ മീഡിയ, മര്‍ദകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനൊരുങ്ങി പോലീസ്

  • By Desk
Google Oneindia Malayalam News

മലപ്പുറം: കുട്ടികളെ തട്ടിക്കൊണ്ട് പോകല്‍ കഥകള്‍ മെനഞ്ഞുള്ള സോഷ്യല്‍ മീഡിയാ മെസ്സേുകള്‍ വായിച്ച് നിരപരാധികളായ യാചകരെ മര്‍ദിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കാനൊരുങ്ങി പോലീസ്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണു പോലീസിന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. പൊന്നാനിയില്‍ കഴിഞ്ഞ ദിവസം മനോരോഗിയായ വൃദ്ധനെ കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി ആരോപിച്ച് കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കുഴഞ്ഞുവീഴുന്പോള്‍ ഒഴിഞ്ഞുമാറല്ലേ... നിങ്ങള്‍ക്കും രക്ഷിക്കാം ഒരു ജീവന്‍; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾകുഴഞ്ഞുവീഴുന്പോള്‍ ഒഴിഞ്ഞുമാറല്ലേ... നിങ്ങള്‍ക്കും രക്ഷിക്കാം ഒരു ജീവന്‍; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കേസില്‍ ഇനിയൂം നിരവധി പേര്‍ പിടിയിലാകാന്‍ സാധ്യതയുണ്ടെന്നു പോലീസ് പറഞ്ഞു. ഇവര്‍ക്ക് വേണ്ടി പോലീസ് തെരച്ചില്‍ നടത്തുന്നുണ്ടെങ്കിലും എല്ലാവരും ഒളിവിലാണെന്ന് പൊന്നാനി ഇന്‍സ്‌പെക്ടര്‍ സണ്ണി ചാക്കോ പറഞ്ഞു. വൃദ്ധനെ കുട്ടികളെ പിടുത്തക്കാരനായി സ്ഥിരീകരിച്ച് വാര്‍ത്ത നല്‍കിയ നവ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് നിയമ നടപടി സ്വീകരിക്കും. മര്‍ദ്ധനത്തിനിരയായ വൃദ്ധന്‍ പൊന്നാനി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.പൊന്നാനിയില്‍ സമാനമായ രീതിയില്‍ അക്രമണം നടക്കുന്നത് മൂന്നാം തവണയാണ്. കഴിഞ്ഞ ആഴ്ച കുട്ടിയുമായി പോകുകയായിരുന്ന പിതാവിനെ ഒരു സംഘം തടഞ്ഞ് വച്ച് മര്‍ദ്ധിച്ചു. പോലീസെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. ‌

begger

പൊന്നാനിയില്‍ മനോരോഗിയായ വൃദ്ധനെ കുട്ടിയ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി ആരോപിച്ച് മര്‍ദിക്കുന്നു.

തൊട്ടടുത്ത ദിവസം വര്‍ഷങ്ങളായി പൊന്നാനി മേഖലയില്‍ ഭിക്ഷയാചിച്ച് ജീവിതം നയിക്കുന്ന കര്‍ണ്ണാടക സ്വദേശിനിയായ വൃദ്ധയേയും തടഞ്ഞ് വച്ച് മര്‍ദ്ധിച്ചിരുന്നു. ഒരു വിഭാഗം ജനങ്ങള്‍ യാചകയെ അനുകൂലിച്ച് സംസാരിച്ചതും പോലീസ് കൃത്യസമയത്ത് ഇടപെട്ടതുമാണ് വൃദ്ധയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. പൊന്നാനിയിലെ സംഭവങ്ങള്‍ക്ക് പിന്നാല്‍ സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണങ്ങളാണെന്നാണ് പൊലീസ് പറയുന്നത്. പൊലീസിന്റെ കണക്കില്‍ പതിനാല് വര്‍ഷം മുമ്പ് രാഹുല്‍ എന്ന കുട്ടിയെ തട്ടികൊണ്ടുപോയത് മാത്രമാണ് സ്ഥിരീകരണമുള്ളത്.പിന്നീട് ഉണ്ടായതെല്ലാം തുടക്കത്തില്‍ തന്നെ പിടികൂടുകയോ, കുട്ടികള്‍ രക്ഷപ്പെട്ട സംഭവങ്ങളോ ആണ്.ഇതില്‍ പലതും കുട്ടികള്‍ സ്വയം മെനഞ്ഞെടുത്ത കഥകളുമാണ്. കുട്ടികളെ തട്ടിക്കൊണ്ടു പോകല്‍ നവ മാധ്യമങ്ങളില്‍ വരുന്നത് കണ്ട് വൃദ്ധരായവരേയും മുഷിഞ്ഞ വസ്ത്രധാരികളേയും ആക്രമിക്കുന്ന സംഭവം നാള്‍ക്ക് നാള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ വ്യാജ വാര്‍ത്ത സൃഷ്ടിക്കുന്നവരെ പിടികൂടുവാനുള്ള ഒരുക്കത്തിലാണ് പോലീസ്.

English summary
Fraudulent news about kidnapping, police start investigation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X