സൗജന്യ കൊറോണ പരിചരണം നൽകാൻ സ്വാസ്ഥ്, ഡോക്ടറുടെ സേവനം ഇനി ഒരു വിരൽത്തുമ്പ് അകലെ
കോഴിക്കോട്: ജനങ്ങൾക്ക് സൗജന്യ കൊറോണ പരിചരണം നൽകാൻ ഇനി സ്വാസ്ഥിന്റെ സേവനം. കൊറോണ പരിരക്ഷയ്ക്കായി ആയിരത്തിലേറെ ആരോഗ്യ സേവന സ്പെഷലിസ്റ്റുകള് ചേർന്നാണ് സ്വാസ്ഥ് എന്ന പേരിൽ ടെലിമെഡിസിൻ പ്ലാറ്റ്ഫോമിന് രൂപം നല്കിയിരിക്കുന്നത്. മികച്ച ഡോക്ടർമാരുമായും വെൽനെസ് സേവനദാതാക്കളുമായും ആളുകളെ ഡിജിറ്റലായി ബന്ധിപ്പിക്കുന്നതാണ് ഈ സംവിധാനം.
ആളുകൾക്ക് ഭൂമിശാസ്ത്രപരമായോ സാമ്പത്തികമായോ ഉള്ള വ്യത്യാസമില്ലാതെ തുല്യവും താങ്ങാനാവുന്ന ചിലവിലുളളതുമായ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് ഈ മൊബൈൽ ആപ് അധിഷ്ഠിത സേവനത്തിലൂടെ ഉദ്ദേശിക്കുന്നത്. വീഡിയോ, ടെലഫോൺ തുടങ്ങിയ വിവിധ മാർഗങ്ങളിലൂടെ രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണർമാരും രോഗികളും തമ്മിൽ തടസമില്ലാത്ത വിദൂര ആശയ വിനിമയമാണ് സ്വാസ്ഥ് വഴി സാധ്യമാക്കുന്നത്.
Recommended Video

കൊറോണ പരിചരണം നിർണയിക്കാൻ നിർമിത ബുദ്ധി അധിഷ്ഠിത മുൻഗണനാ ക്രമം ആണ് വിനിയോഗിക്കുക. രോഗികൾക്ക് ഡിജിറ്റൽ സിഗ്നേച്ചറോടു കൂടിയ പ്രിസ്ക്രിപ്ക്ഷനും ചികിത്സാ ഉപദേശവും സ്വാസ്ഥ് വഴി നല്കും. സൗജന്യ കൺസൽട്ടേഷനോടൊപ്പം ഹോം ക്വാറന്റൈൻ സഹായം, രോഗനിർണയം, ഫാർമസികൾ, ആശുപത്രിയിൽ സബ്സിഡിയോടു കൂടിയ കിടക്ക കണ്ടെത്തുന്നതിനും ബുക്കു ചെയ്യുന്നതിനുമുള്ള സഹായം തുടങ്ങിയവയും സ്വാസ്ഥ് നല്കും. രാജ്യത്തെ ഏറ്റവും മികച്ച ശേഷികളെ ഒരുമിച്ചു കൊണ്ടു വന്ന് ഈ പ്രതിസന്ധിക്ക് അടിയന്തര ആശ്വാസം നല്കുന്ന സൗജന്യ ആരോഗ്യ സേവനമാണ് സ്വാസ്ഥ് നല്കുന്നതെന്ന് സ്വാസ്ഥ് ഗവേണിങ് കൗൺസിലിന്റെ ഭാഗമായ ക്രിസ് ഗോപാലകൃഷ്ണൻ പറഞ്ഞു.












Click it and Unblock the Notifications