കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെച്ചൂരി പറയുമ്പോൾ ശരിയും, യുഡിഎഫ് ചൂണ്ടിക്കാണിക്കുമ്പോൾ തെറ്റും; സൗജന്യ വാക്‌സിൻ വിവാദം കത്തുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് അവസാന ഘട്ട് തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിക്കുന്ന ദിവസം കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം ഏറെ വിവാദമായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ നഗ്ന ലംഘനമാണെന്നാണ് യുഡിഎഫും ബിജെപിയും ആരോപിക്കുന്നത്.

covid

മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരിക്കുകയാണ് ബിജെപി. എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന കൊവിഡ് ചികിത്സയുടെ ഭാഗമാണെന്നാണ് സിപിഎം പറയുന്നത്. ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പിസി വിഷ്ണുനാഥ്. ഫേസ്ബുക്ക് പോസ്റ്റിലാണ് വിഷ്ണുനാഥിന്റെ വിമര്‍ശനം.

കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കേണ്ടത് കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ കടമയാണ്. അത് തെരഞ്ഞെടുപ്പു മാനദണ്ഡങ്ങള്‍ നിലവിലിരിക്കെ വാഗ്ദാനം ചെയ്യുന്നത്, അധാര്‍മ്മികവും തെരഞ്ഞെടുപ്പു പെരുമാറ്റച്ചാട്ടങ്ങളുടെ ലംഘനവുമാണെന്ന് പിസി വിഷ്ണുനാഥ് പറഞ്ഞു. ബീഹാര്‍ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിയുടെ കൊവിഡ് വാക്‌സിന്‍ വാഗ്ദാനത്തിനെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവന ചൂണ്ടിക്കാണിച്ചാണ് പിസി വിഷ്ണുനാഥിന്റെ വിമര്‍ശനം. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്ിന്റെ പൂര്‍ണരൂപം ഇങ്ങനെ..

'കേന്ദ്ര ധനമന്ത്രി സൗജന്യ കോവിഡ് വാക്‌സിന്‍ വാഗ്ദാനം ചെയ്തു ബീഹാറിലെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ നാണം കെട്ട ലംഘനമാണ്. എല്ലാ ഇന്ത്യക്കാര്‍ക്കും അതു നല്‍കുക എന്നത്, കേന്ദ്ര ഗവണ്മെന്റിന്റെ ഉത്തരവാദിത്വമാണ്. ഇലക്ഷന്‍ കമ്മീഷന്‍ സ്വമേധയാ നടപടിയെടുക്കാന്‍ വിസമ്മതിക്കുകയാണ്'

ഇത് ബീഹാര്‍ തെരഞ്ഞെടുപ്പു കാലത്ത് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയാണ്. കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കേണ്ടത് കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ കടമയാണ്. അത് തെരഞ്ഞെടുപ്പു മാനദണ്ഡങ്ങള്‍ നിലവിലിരിക്കെ വാഗ്ദാനം ചെയ്യുന്നത്, അധാര്‍മ്മികവും തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനവുമാണ്. അത് നിര്‍മ്മലാ സീതാരാമന്‍ ചെയ്താലും പിണറായി വിജയന്‍ ചെയ്താലും... ഇത് സീതാറാം യെച്ചൂരി പറയുമ്പോള്‍ ശരിയും, യു ഡി എഫ് ചൂണ്ടിക്കാണിക്കുമ്പോള്‍ തെറ്റുമാവുന്നതെങ്ങനെ?
വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമായ് നല്‍കണം എന്നു തന്നെയാണ് യുപിഎ യുടെയും യുഡിഎഫിന്റെയും നിലപാട്.

കേരള മുഖ്യമന്ത്രിയുടെ താളത്തിന് തുള്ളാനല്ല പ്രധാനമന്ത്രി ഇരിക്കുന്നത് കെ സുരേന്ദ്രന്‍കേരള മുഖ്യമന്ത്രിയുടെ താളത്തിന് തുള്ളാനല്ല പ്രധാനമന്ത്രി ഇരിക്കുന്നത് കെ സുരേന്ദ്രന്‍

Recommended Video

cmsvideo
Pinarayi vijayan announced free vaccine for everyone

ജനുവരി മുതൽ ക്ഷേമ പെൻഷൻ 1500 രൂപ, ജനുവരി 1 മുതൽ മസ്റ്ററിംഗ് നടത്തുമെന്ന വാർത്ത തെറ്റെന്ന് ഐസക്ജനുവരി മുതൽ ക്ഷേമ പെൻഷൻ 1500 രൂപ, ജനുവരി 1 മുതൽ മസ്റ്ററിംഗ് നടത്തുമെന്ന വാർത്ത തെറ്റെന്ന് ഐസക്

English summary
Free Covid Vaccine Announcement: PC Vishnunadh criticizes government and CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X