ഖത്തറിലേക്ക് ഫ്രീ എന്‍ട്രിയോ??? കേരളത്തിലെ എമിഗ്രേഷന് അങ്ങനെ ഒരു സംഭവമെ അറിയില്ല!!!
കൊച്ചി: ഇന്ത്യയടക്കം 80 ഓളം രാജ്യങ്ങളിലുള്ളവര്‍ക്ക് ഖത്തര്‍ ഓണ്‍ അറൈവല്‍ വിസാ സംവിധാനം ഏര്‍പ്പെടുത്തിയ വിവരം ഇപ്പോഴും കേരളത്തിലെ പല വിമാനത്താവളങ്ങളിലും ഡ്യൂട്ടിയിലുള്ള എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് ക്യത്യമായ അറിവില്ലെന്ന് യാത്രക്കാര്‍ പരാതി ഉന്നയിക്കുന്നു. ഖത്തറിലേക്കുള്ള വിമാനടിക്കറ്റുമായി വിമാനത്താവളത്തിലെത്തിയ പലരെയും മടക്കി വിടുന്നതായി യാത്രക്കാര്‍ പരാതി ഉന്നയിക്കുന്നു. നിയമം പ്രാബല്യത്തില്‍ വന്നതിനു ശേഷം കൊച്ചി കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്നായി ആകെ മുന്നു പേര്‍ മാത്രമാണ് ഖത്തറിലേക്ക് ഇത്തരത്തില്‍ യാത്ര തിരിച്ചിട്ടുള്ളൂ.
അതും അധിക്രതരോട് ക്യത്യമായി സംസാരിച്ച് കാര്യങ്ങള്‍ മനസ്സിലാക്കി കൊടുത്തതിനു ശേഷമാണ് യാത്ര അനുമതി ലഭിച്ചതെന്നു ഇവര്‍ വ്യക്തമാക്കി. പലപ്പോഴും എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ക്യത്യമായി മറുപടി പറയാതെ മണിക്കൂറുകളോളം യാത്രക്കാരെ വിമാനത്താവളത്തില്‍ തടഞ്ഞ് വെക്കുന്നതായി പലരും പറയുന്നു.

ഇന്ത്യയുള്‍പ്പെടെ 47 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 30 ദിവസത്തേക്ക് ഒറ്റത്തവണയും ആവശ്യമെങ്കില്‍ 30 ദിവസം അധികമായും രാജ്യത്ത് തങ്ങാന്‍ അനുമതി നല്‍കുകയും മറ്റ് 33 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 90 ദിവസത്തേക്കുളള വിസയുമാണ് ഖത്തര്‍ അധിക്രതര്‍ നല്‍കുന്നത്. ആറുമാസത്തില്‍ കുറയാത്ത കാലാവധിയുള്ള പാസ്‌പോര്‍ട്ടും മടക്കയാത്രാ രേഖയുമാണ് ഓണ്‍ അറൈവല്‍ വിസയ്ക്കായ് യാത്രക്കാരന്‍ സമര്‍പ്പിക്കേണ്ടത്.












Click it and Unblock the Notifications