കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാവര്‍ക്കും സൗജന്യം റേഷന്‍; ബിപിഎല്ലുകാര്‍ക്ക് 15 കിലോഗ്രാം അവശ്യസാധന കിറ്റുകള്‍ വീടുകളില്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തിലെ മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ റേഷന്‍ നല്‍കാന്‍ തീരുമാനം. ഒരു മാസത്തെ സൗജന്യ റേഷന്‍ നല്‍കാനാണ് തീരുമാനം. ബിപില്‍ പട്ടികയില്‍ ഉള്ളവര്‍ക്ക് 15 കിലോഗ്രാം അവശ്യ സാധന കിറ്റുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കാനാണ് തീരുമാനം. ബിപില്‍ കുടുംബങ്ങള്‍ക്ക് 35 കിലോ അകി സൗജന്യമായി നല്‍കുന്നത് തുടരും.

pinarayi

നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് പുതുതായി 15 കിലോ അരി നല്‍കും. പല വ്യജ്ഞന സാധനങ്ങള്‍ നല്‍കുന്നതും പരിഗണനയിലാണ്. നീരിക്ഷണത്തിലുള്ളവര്‍ക്കും കിറ്റ് വീട്ടില്‍ എിക്കും.റേഷന്‍ കാര്‍ഡുകളുടെ സമയക്രമത്തിലും സര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് ഒരു മണിവരേയും പിന്നീട് ഉച്ച തിരിഞ്ഞ് രണ്ട് മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരേയുമാണ് കടകള്‍ കുറക്കാന്‍ തീരുമാനം.മാവേലി സ്റ്റോറുകള്‍, സപ്ലൈകോ വില്‍പ്പന കേന്ദ്രങ്ങള്‍, എന്നിവിടങ്ങിലൂടെയോ അല്ലെങ്കില്‍ തദ്ദേശ ഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ വഴിയോ ഭക്ഷ്യ സാധനങ്ങള്‍ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. റേഷന്‍ കാര്‍ഡ്, മാവേലി സ്റ്റോര്‍, എന്നിവ വഴി വിതരണം ചെയ്യുമ്പോള്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കാനുള്ള സാധ്യതയുള്ളതിനാലാണ് ജനപ്രതിനിധികള്‍ വഴി നേരിട്ടെത്തിക്കാനുള്ള നീക്കമെന്നാണ് റിപ്പോര്‍ട്ട്.

അവശ്യ സാധനങ്ങള്‍ വാങ്ങാനുള്ള കടകള്‍ അടച്ചിടില്ലെന്ന് നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സൂപ്പര്‍മാര്‍ക്കറ്റ് ഉള്‍പ്പടെയുള്ള കടകള്‍ രാവിലെ 7 മണിമുതല്‍ വൈകിട്ട് അഞ്ച് വരെ തുറക്കാനാണ് തീരുമാനം.

Recommended Video

cmsvideo
All you need to know about lock down | Oneindia Malayalam

സംസ്ഥാനത്തെ ബീവറേജസ് അടച്ചിടാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.
ബിവ്റേജ് കോര്‍പ്പറേഷന്‍ എംഡി ഇത് സംബന്ധിച്ച നിര്‍ദേശം ഔട്ട്ലെറ്റ് മാനേജര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. മദ്യത്തിന്റെ ഓണ്‍ലൈന്‍ വില്‍പ്പന പരിഗണിക്കാനും മന്ത്രി സഭാ യോഗത്തില്‍ തീരുമാനമുണ്ടായി.

English summary
Free Ration For Everyone In Kerala Due to Coronavirus Outbreak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X