Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രണ്ട് ചിത്രങ്ങളിലേയും തൊഴിലാളികൾക്ക് സൗജന്യമായി വാക്സിനേഷൻ, അറിയിച്ച് എൻഎം ബാദുഷ

കൊച്ചി: കൊവിഡ് ഏറ്റവും ഗുരുതരമായി ബാധിച്ചിരിക്കുന്ന മേഖലകളിലൊന്ന് സിനിമയാണ്. ഷൂട്ടിംഗുകള്‍ നിര്‍ത്തി വെയ്ക്കുകയും തിയറ്ററുകള്‍ അടച്ച് പൂട്ടുകയും ചെയ്തതോടെ പ്രതിസന്ധിയിലായത് സിനിമയിലെ സാധാരണ തൊഴിലാളികളാണ്. അതിനിടെ താന്‍ പ്രവര്‍ത്തിക്കുന്ന സിനിമകളിലെ തൊഴിലാളികള്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍എം ബാദുഷ.

ബാദുഷയുടെ കുറിപ്പ്: ' സുപ്രധാന വിവരം അറിയിക്കാനാണ് ഈ കുറിപ്പ്.
ഈ കാലവും കടന്നു പോയി എല്ലാ മേഖലകളും സജീവമാകുന്ന സമയത്തിലേക്ക് ഇനി അധികദൂരമില്ല. ഒപ്പം സിനിമ മേഖലയും സജീവമാകും. ഒരു പ്രൊഡക്ഷൻ കൺട്രോളർ എന്ന നിലയിൽ എൻ്റെ സെറ്റിൽ ജോലി ചെയ്യുന്ന എല്ലാവരുടെയും ആരോഗ്യവും ജീവനും കാത്തു സൂക്ഷിക്കുന്നതിൽ ഞാൻ ബദ്ധശ്രദ്ധനാണ്. എല്ലാവരും വാക്സിനേഷനെടുത്താൽ ആരോഗ്യ കാര്യത്തെക്കുറിച്ച് ഭയമില്ലാതെ സെറ്റിൽ പ്രവർത്തിക്കാനാകും.

badusha

സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരും വാക്സിനേഷൻ നടത്തിയാൽ സിനിമ സുഗമമായി പ്രവർത്തിക്കാനുള്ള അനുമതിക്ക് സർക്കാരിന് മുൻഗണന നൽകാനുമാകും. ഞാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന 2 ചിത്രങ്ങളാണ് ഈ കൊവിഡ് കാലയളവിൽ പാതി വഴിയിൽ നിലച്ചത്. ഞാൻ കൂടി നിർമാണ പങ്കാളിയായിട്ടുള്ള 24 ഫ്രെയിംസിൻ്റെ ബാനറിൽ നിർമിച്ച് ശ്രീ ടി.കെ. രാജീവ് കുമാർ സംവിധാനം നിർവഹിക്കുന്ന ബർമുഡയും E4 എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ നിർമിച്ച് കമൽ സംവിധാനം നിർവഹിക്കുന്ന, ഞാൻ പ്രൊഡക്ഷൻ കൺട്രോളറാകുന്ന പട എന്ന സിനിമയും.

സംസ്ഥാനത്ത് മഴ കനക്കുന്നു- ചിത്രങ്ങൾ

ഈ രണ്ടു ചിത്രങ്ങളുടെയും തുടർ ചിത്രീകരണത്തിൽ പങ്കെടുക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുഴുവൻ തൊഴിലാളികൾക്കും ഞാനും നിർമാതാക്കളും ചേർന്ന് സൗജന്യമായി വാക്സിനേഷൻ നൽകും. ഇനിയങ്ങോട്ട് ഞാൻ പ്രവർത്തിക്കുന്ന എല്ലാ സിനിമകളിലും ഈ രീതി അവലംബിക്കും. സിനിമയിലെ എല്ലാ സംഘടനകളും തങ്ങളുടെ അംഗങ്ങൾക്ക് സൗജന്യ വാക്സിനേഷന് സൗകര്യമൊരുക്കേണ്ടതാണ്. -എന്ന് നിങ്ങളുടെ ബാദുഷ

ഹോട്ട് ആന്റ് ഗ്ലാമർ... നടി ആത്മികയുടെ ഏറ്റവും പുതിയ ഫോട്ടോകൾ

Recommended Video

cmsvideo
    ആശ്വാസ വാർത്ത ...വാക്സിനെടുത്ത ശേഷം കോവിഡ് വന്നവരിൽ മരണമില്ല

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+