കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരുന്നൂ... കോഴിക്കോട്ടും വയനാട്ടിലും സൗജന്യ വൈഫൈ

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഫെബ്രുവരി അവസാനത്തോടെ കോഴിക്കോട്ടും വയനാട്ടിലും പൊതുഇടങ്ങളില്‍ സൗജന്യ വൈഫൈ ലഭ്യമായിത്തുടങ്ങും. ആദ്യഘട്ടത്തില്‍ കോഴിക്കോട് ജില്ലയില്‍ 57 ഇടങ്ങളിലും വയനാട്ടില്‍ 27 സ്ഥലങ്ങളിലുമാണ് വൈഫൈ ലഭ്യമാക്കുക. സംസ്ഥാന സര്‍ക്കാരിന്റെതാണ് പദ്ധതി.

നടപടി പാകിസ്താൻ ചോദിച്ചു വാങ്ങിയത്, രാജ്യത്തിന്റേത് ഇരട്ടത്താപ്പെന്ന്​ നിക്കി ഹാലെനടപടി പാകിസ്താൻ ചോദിച്ചു വാങ്ങിയത്, രാജ്യത്തിന്റേത് ഇരട്ടത്താപ്പെന്ന്​ നിക്കി ഹാലെ

കോഴിക്കോട് നഗരത്തില്‍ 35 സ്ഥലങ്ങളില്‍ സൗജന്യ വൈഫൈ ലഭ്യമാക്കും. ബാക്കിയുള്ളവ പഞ്ചായത്തുകളിലും ബ്ലോക്ക് ആസ്ഥാനങ്ങളിലും ആയിരിക്കും. കേരളത്തില്‍ മൊത്തം 2000 ഇടങ്ങളില്‍ സൗജന്യ ഹോട്ട്‌സ്‌പോട്ടുകള്‍ സ്ഥാപിക്കാനാണ് ഒരുങ്ങുന്നത്. ബിഎസ്എന്‍എല്ലിനാണ് ഇതിന്റെ കരാര്‍. ഇതിനായി കോഴിക്കോട്ട് 13.95 കിലോ മീറ്ററിലും വയനാട്ടില്‍ 5.5 കിലോ മീറ്ററിലും ഒഎഫ്‌സി കേബിളുകള്‍ പാകും. ക്വാഡ്‌ജെന്‍ വയര്‍ലെസ് എന്ന കമ്പനിയുടെതാണ് റൗട്ടറുകള്‍. ഒരു ഹോട്ട്‌സ്‌പോട്ടില്‍ 200-300 പേര്‍ക്ക് ഒരേ സമയം ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയും. 10 മുതല്‍ 30 മെഗാബൈറ്റ് വരെയാണ് വേഗത. 300 എംബി വരെയാണ് സൗജന്യം. അതില്‍ കൂടിയാല്‍ പണം ഈടാക്കും.

mananchira

300 എംബി കഴിഞ്ഞാലും സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ സൗജന്യമായി ലഭിക്കും. വൈഫൈ റൗട്ടറില്‍നിന്ന് 80-100 മീറ്റര്‍ വരെയാണ് സിഗ്നലിന്റെ ദൂരപരിധി. തിരക്കേറിയ ഇടങ്ങളില്‍ 3 റൗട്ടറുകള്‍ വരെ സ്ഥാപിക്കും.

English summary
Free wifi in kozhikode and wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X