Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാതന്ത്ര സമര സേനാനി കുഞ്ഞിരാമക്കുറുപ്പ് ജന്മശതാബ്‌ദി മന്ദിരോൽഘാടനം 24ന് വടകരയിൽ

വടകര:സ്വാതന്ത്ര സമര സേനാനിയും,പ്രമുഖ സോഷ്യലിസ്റ്റുമായിരുന്ന കെ.കുഞ്ഞിരാമക്കുറുപ്പിന്റെ ജന്മശതാബ്‌ദി ആഘോഷത്തിന്റെ ഭാഗമായി ഓർക്കാട്ടേരിയിൽ നിർമ്മിച്ച മന്ദിരം ഈ മാസം 24ന് കേരള ഗവർണ്ണർ ജസ്റ്റിസ് പി.സദാശിവം നിർവ്വഹിക്കുമെന്ന് കുഞ്ഞിരാമക്കുറുപ്പ് ഫൗണ്ടേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒരു കോടി രൂപ ചിലവിലാണ് മന്ദിരം നിർമ്മിച്ചത്.

മുല്ലപ്പള്ളി രാമചന്ദ്രൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലൈബ്രറി ബ്ലോക്ക് നിർമ്മാണത്തിന് 22 ലക്ഷം രൂപയും,സി.കെ.നാണു.എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഭിന്ന ശേഷിക്കാർക്കുള്ള തൊഴിൽ പരിശീലന ബ്ലോക്ക് നിർമ്മാണത്തിനായി 28 ലക്ഷം രൂപയും,മന്ദിരത്തിൽ വിവിധ സ്ഥാപനങ്ങൾ സജ്ജീകരിക്കുന്നതിന് ഫൗണ്ടേഷൻ അൻപത് ലക്ഷം രൂപയും ചിലവഴിച്ചതായി ഭാരവാഹികൾ പറഞ്ഞു.കഴിഞ്ഞ 16 വർഷമായി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്നു കൊണ്ടിരിക്കുന്ന ഭിന്നശേഷിക്കാർക്കുള്ള പ്രതിമാസ പെൻഷൻ ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്,ഡിജിറ്റൽ ലൈബ്രറി,പി.എസ്.സി.കോച്ചിങ് ആൻഡ് ഗൈഡൻസ് സെന്റർ,ഓഡിറ്റോറിയം,ഭിന്നശേഷിക്കാർക്കുള്ള തൊഴിൽ പരിശീലന കേന്ദ്രം,ആശ്വാസ് കമ്മ്യൂണിറ്റി കൗൺസിലിംഗ് സെന്റർ എന്നിവ പ്രവർത്തിക്കും.

 fredm

പാവപ്പെട്ട 125 പേർക്ക് പ്രതിമാസം 400 രൂപ ഫൗണ്ടേഷൻ വർഷങ്ങളായി വരുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. ജന്മശതാബ്‌ദി ആഘോഷത്തിന്റെ ഭാഗമായി നടപ്പാക്കിയ പത്തിന പരിപാടികളിൽ അവസാനത്തേതാണ് ശതാബ്‌ദി മന്ദിരം.ചടങ്ങിൽ മുല്ലപ്പള്ളി രാമചന്ദ്രൻ.എം.പി,എം.എൽ.എ മാരായ സി.കെ.നാണു,ഇ.കെ.വിജയൻ,പാറക്കൽ അബ്ദുള്ള,മാഹി എം.എൽ.എ.വി.രാമചന്ദ്രൻ മുൻ മന്ത്രി കെ.പി.മോഹനൻ,എം.പി.വീരേന്ദ്രകുമാർ,അഡ്വ:എം.കെ.പ്രേംനാഥ്,ഗോകുലം ഗോപാലൻ,ഡോ:വർഗ്ഗീസ് ജോർജ്,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ പങ്കെടുക്കും.ഉൽഘാടന ചടങ്ങിന് ശേഷം സാംസ്‌കാരിക സംഗമവും,കളരിപ്പയറ്റും നടക്കും.

പടം:ഈ മാസം 24 ന് ഗവർണ്ണർ പി.സദാശിവം ഉൽഘാടനം ചെയ്യുന്ന ഓർക്കാട്ടേരിയിലെ കെ.കുഞ്ഞിരാമക്കുറുപ്പ് ജന്മശതാബ്‌ദി മന്ദിരം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+