മതസ്വാതന്ത്ര്യം കിട്ടിയത് ഹിന്ദുവിന്റെ ഹൃദയ വിശാലത കൊണ്ട്; ഖുർഷിദിനെതിരെ അബ്ദുളളക്കുട്ടി
ദില്ലി; ഇസ്ലാമിക് സ്റ്റേറ്റ്, ബോക്കോഹറം ജിഹാദികളെ പോലെ തന്നെ ഹിന്ദുത്വയും ഭീകരവാദമാണെന്ന മുൻ കേന്ദ്രമന്ത്രി സൽമാൻ ഖുർഷിദിന്റെ വാദത്തിനെതിരെ ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി. ഖുര്‍ഷിദിന്റെ വാദം
ഇന്ത്യയിലെ നൂറ് കോടി ഹിന്ദുക്കളെ അപമാനിക്കുന്നതാണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. ലോകത്തിന് മുന്നില്‍ ഭാരതത്തിന്റെ മഹാസംസ്‌കാരത്തെ നിന്ദിച്ച സല്‍മാന് വിവരവും വിദ്യാഭ്യാസവുള്ള ഇന്ത്യന്‍ മുസ്ലിംങ്ങളുടെ പിന്തുണ പോലും കിട്ടില്ല. ജിഹാദികളുടെ കൈയ്യടി കിട്ടിയേക്കാം. അതിനെ നായികരിച്ചതിലൂടെ രാഹുല്‍ തന്റെ രാഷ്ട്രീ അപക്വതയാണ് പ്രകടിപ്പിച്ചത്.ഭൂരിപക്ഷ ഹിന്ദുവിന്റെ ഹൃദയ വിശാലത കൊണ്ട് മാത്രമാണ് മതസ്വാതന്ത്ര്യം നമുക്ക് പകര്‍ന്ന് കിട്ടിയതെന്നും അബ്ദുള്ളക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു. അബ്ദുള്ളക്കുട്ടിയുടെ വാക്കുകൾ ഇങ്ങനെ

ഹിന്ദുത്വ ഐസ്സ് പോലെ ഭീകരവാദമാണെന്ന സല്‍മാന്‍ ഖുര്‍ഷിദിന്റെ വാദം
ഇന്ത്യയിലെ നൂറ് കോടി ഹിന്ദുക്കളെ അപമാനിക്കുന്നതാണ്.ലോകത്തിന് മുന്നില്‍ ഭാരതത്തിന്റെ മഹാസംസ്‌കാരത്തെ നിന്ദിച്ച സല്‍മാന് വിവരവും വിദ്യാഭ്യാസവുള്ള ഇന്ത്യന്‍ മുസ്ലിംങ്ങളുടെ പിന്തുണ പോലും കിട്ടില്ല. ജിഹാദികളുടെ കൈയ്യടി കിട്ടിയേക്കാം. അതിനെ നായികരിച്ചതിലൂടെ രാഹുല്‍ തന്റെ രാഷ്ട്രീ അപക്വതയാണ് പ്രകടിപ്പിച്ചത്.
ഗുലാംനബിയെ പ്പോലെയുള്ള പരിണിത പ്രജ്ഞരായ നേതാക്കളെ ഒതുക്കി ചില പുത്തന്‍ കൂട്ടുകാര്‍ കൊപ്പം കഴിയുന്ന രാഹുല്‍ ഗാന്ധിയില്‍ നിന്ന് ഇതിലപ്പുറം പ്രതീക്ഷിക്കുന്നില്ല. ലോകത്തിലെ എല്ലാമത ദര്‍ശനങ്ങളും സംഗമിക്കുന്ന സംസകാര സാഗരമായി ഇന്ത്യ മാറിയത് മഹാത്തായ ഹിന്ദുസനാഥന മൂല്യങ്ങളുടെ സഹിഷ്ണുത ഒന്നു കൊണ്ട് മാത്രമാണ്. സ്വാമി വിവേകാന്ദന്‍ ലോകത്തെ പഠിപ്പിച്ചത് ഹിന്ദുത്വ ഒരു മതമല്ല ജീവിതരീതിയാണ് എന്നാണ് എന്റെ സ്വപനത്തിലെ ഇന്ത്യ രാമ രാജ്യമാണ് എന്ന് ഗാന്ധി പറഞ്ഞത് ധര്‍മ്മവും, നീതിയും ഉള്ള ഒരു ഭരണം സ്വപ്നം കണ്ടത് കൊണ്ടാണ് ...
ഈ പൈതൃതകത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടക്കാനാണ് മിസ്റ്റര്‍ രാഹുല്‍ ഇന്ത്യ മതേതര രാജ്യമായത് മുത്തശ്ശി ഇന്ദിര എകാധിപതിയായി ഭരിച്ച കാലത്ത് ഭരണഘടനയില്‍ അങ്ങിനെയൊരു വാക്ക് എഴുതി പിടിപ്പിച്ചത് കൊണ്ടല്ല. ആയിരക്കണക്കിന് വര്‍ഷം മുമ്പ് തന്നെ സെമിറ്റിക്ക് മതങ്ങള്‍ ഉള്‍പ്പെടെ എല്ലാറ്റിനേയും കൂപ്പ് കൈയ്യോടെ സ്വീകരിച്ചത്
ഈ നാടിന്റെ മഹാദര്‍ശനങ്ങളുടെ ഭാഗമായിട്ടാണ്.
'മഞ്ജു വാര്യർ നിങ്ങളാണ് യഥാർത്ഥ മോട്ടിവേറ്റർ';പുതിയ ഫോട്ടോസും വമ്പൻ ഹിറ്റ്
ഇന്ത്യ ഹിന്ദുക്കള്‍ അഥവാ ഹിന്ദുത്വം നിലനില്‍ക്കുന്ന കാലം മാത്രമേ മതേതരത്വം പോലും നിനില്‍ക്കുകയുള്ളൂ. സമീപകാല ചരിത്രത്തില്‍ നിന്നു നമ്മുടെ അയല്‍പക്കത്ത് നിന്ന്
നാം കണ്ടതും കണ്ട് കൊണ്ടിരിക്കുന്നതും അതെക്കെയാണ് ഇതുപോലെ മതസ്വാതന്ത്ര്യം നമുക്ക് പകര്‍ന്ന് കിട്ടിയത്
ഈ ഭൂരിപക്ഷ ഹിന്ദുവിന്റെ ഹൃദയ വിശാലത കൊണ്ട് മാത്രമാണ്.വേദ വചനങ്ങള്‍ പഠിപ്പിച്ചത് തന്നെയാണ് ശരി ലോകാ സമസ്താ സുഖിനോ ബവന്തു ആ വലിയ തത്വത്തിന്റെ അടിത്തറ ഹിന്ദുത്വമാണ്.സല്‍മാന്‍ ഖുര്‍ഷിദ് ബൊക്കോ ഹറാമ് നോട് ഹിന്ദുത്വയെ സാദൃശ്യപ്പെടുത്തിയ നിങ്ങളുടെ ബുദ്ധിക്ക് എന്തോ തകരാറു
സംഭവിച്ചിട്ടുണ്ട്, അബ്ദുള്ളക്കുട്ടി കുറിപ്പിൽ പറഞ്ഞു.
'സൺറൈസ് ഓവർ അയോധ്യ: നാഷൻഹുഡ് ഇൻ അവർ ടൈംസ്' എന്ന പേരിലുള്ള സൽമാൻ ഖുർഷിദിന്റെ പുസ്തകത്തിലെ പരാമർശങ്ങളാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്. പുസ്തകത്തിൽ ഹിന്ദുത്വയെ ഐഎസുമായും ബോകോ ഹറാമുമായും ചേർത്ത് പറഞ്ഞത് സംബന്ധിച്ചായിരുന്നു വിവാദം. തുടർന്ന് രാഹുൽ ഗാന്ധി സൽമാൻ ഖുർഷിദിനെ പിന്തുണച്ച് രംഗത്തെതത്ിയിരുന്നു.ഹിന്ദു മതവും ഹിന്ദുത്വവും രണ്ടാണെന്നും ജനങ്ങളെ കൊല്ലാനോ തല്ലാനോ അല്ല ഹിന്ദുമതം പറയുന്നതെന്നുമായിരുന്നു രാഹുൽ ഗാന്ധി പ്രതികരിച്ചത്.എന്നാൽ ഇതിന് പിന്നാലെ ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധി ഹിന്ദുത്വത്തെ നിരന്തരം അപമാനിക്കുകയായിരുന്നുവെന്നായിരുന്നു ബിജെപി നേതാക്കളുടെ വിമർശനം.
-
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ്












Click it and Unblock the Notifications