കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രഞ്ച് ഫ്രൈസ്...! കള്ളും കഞ്ചാവും ഒന്നും അല്ല കൊച്ചിയ്ക്ക് ഇപ്പോള്‍ പ്രിയം; ഉന്‍മാദത്തിലാറാടാന്‍

Google Oneindia Malayalam News

കൊച്ചി: ഫ്രഞ്ച് ഫ്രൈസ് എന്ന് കേട്ടാല്‍ പെട്ടെന്ന് ഉരുളക്കിഴങ്ങുകൊണ്ടുണ്ടാക്കുന്ന, ക്രിസ്പിയായ നീളന്‍ സ്‌നാക്‌സ് എന്നായിരിക്കും ഒട്ടുമിക്ക ആളുകളുടേയും മനസ്സില്‍ വരിക. എന്നാല്‍ കൊച്ചിയിലെ ഡ്രഗ് പാര്‍ട്ടികളില്‍ ഫ്രഞ്ച് ഫ്രൈസ് എന്നാല്‍ ഒരു മയക്കുമരുന്നിന്റെ ഇരട്ടപ്പേരാണ്. പെട്ടെന്നാരും തിരിച്ചറിയാതിരിക്കാനും എളുപ്പത്തിനും വേണ്ടി ഉപയോഗിക്കുന്ന ഒരു ഇരട്ടപ്പേര്.

ലഹരി മരുന്ന് നല്‍കി കോളജ് വിദ്യാര്‍ഥിനിയെ കാറില്‍ വച്ച് പീഡിപ്പിച്ചു: പിടിയിലായത് സഹപാഠികള്‍ലഹരി മരുന്ന് നല്‍കി കോളജ് വിദ്യാര്‍ഥിനിയെ കാറില്‍ വച്ച് പീഡിപ്പിച്ചു: പിടിയിലായത് സഹപാഠികള്‍

കേരളത്തിലെ പ്രധാന ലഹരി കേന്ദ്രമായി കൊച്ചി മാറിയിട്ട് കുറച്ച് കാലമായി. ഇടയ്ക്കിടെ മയക്കുമരുന്ന് വേട്ടകളൊക്കെ മുറയ്ക്ക് നടക്കാറുണ്ടെങ്കിലും കാര്യമായ നടപടികള്‍ ഒന്നിലും ഉണ്ടായിട്ടില്ല. വമ്പന്‍ സ്രാവുകളെ പിടികൂടാന്‍ ആകാതെ വലയുകയാണ് എക്‌സൈസ് വകുപ്പ്.

കേരളത്തിലെ മെട്രോ നഗരമായ കൊച്ചിയില്‍ നിശാപാര്‍ട്ടികള്‍ ഇപ്പോഴും സജീവമാണ്. പലയിടത്തും മയക്കുമരുന്നിന്റെ ഉപയോഗവും വ്യാപകമാണ്. അതിനിടയില്‍ ആണ് ഇപ്പോള്‍ 'ഫ്രഞ്ച് ഫ്രൈസും' വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്.

എന്താണ് ഫ്രഞ്ച് ഫ്രൈസ്

എന്താണ് ഫ്രഞ്ച് ഫ്രൈസ്

ഡയസെപാം എന്ന ഗുളികയാണ് ഫ്രഞ്ച് ഫ്രൈസ് എന്ന പേരില്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നവര്‍ക്കിടയില്‍ അറിയപ്പെടുന്നത്. ഡോക്ടര്‍മാരുടെ കുറിപ്പടിയില്‍ മാത്രം വില്‍ക്കാന്‍ പാടുള്ള മരുന്നാണ് ഇത്. എന്നാല്‍ വലിയ തോതില്‍ ഡയസെപാം ഗുളികകള്‍ മയക്കുമരുന്നായി ഉപയോഗിക്കപ്പെടുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മരുന്നാണ്...പക്ഷേ,

മരുന്നാണ്...പക്ഷേ,

സാധാരണഗതിയില്‍ മരുന്നായി ഉപയോഗിക്കുന്നതാണ് ഡയസെപാം ഗുളികകള്‍. ആകാംക്ഷ രോഗം, മദ്യവര്‍ജ്ജനത്തെ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍, അപസ്മാരം തുടങ്ങിയവയുടെ ചികിത്സയ്ക്കാണ് ഇത് ഉപയോഗിക്കുന്നത്. ചില സന്ദര്‍ഭങ്ങളില്‍ ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗികള്‍ക്ക് നല്‍കാറും ഉണ്ട്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുന്നതാണ് ഈ മരുന്ന്.

റേവ് പാര്‍ട്ടികള്‍

റേവ് പാര്‍ട്ടികള്‍

കൊച്ചിയിലെ റേവ് പാര്‍ട്ടികളില്‍ ഇപ്പോള്‍ ഏറ്റവും പ്രിയം ഡയസെപാം ഗുളികകള്‍ക്കാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒറ്റനോട്ടത്തില്‍ മയക്കുമരുന്ന് ഉപയോഗം കണ്ടെത്താന്‍ ആവില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ഉപയോഗിക്കാനും എളുപ്പമാണ്. ഇതുകൊണ്ടൊക്കെ തന്നെ യുവാക്കള്‍ക്കിടയില്‍ ഏറ്റവും ഡിമാന്റ് ഉള്ളതും ഇതിന് തന്നെ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഞ്ചാവ് വേണ്ട?

കഞ്ചാവ് വേണ്ട?

മുമ്പെല്ലാം ഇത്തരം പാര്‍ട്ടികളില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നത് കഞ്ചാവ് ആയിരുന്നു. പിന്നീടത് ബ്രൗണ്‍ ഷുഗര്‍ പോലുള്ള കൂടിയ ഇനം മയക്കുമരുന്നുകളില്‍ എത്തി. ഇപ്പോള്‍ ഡയസെപാം ഗുളികളോടാണ് പ്രിയം.

ഒരാള്‍ പിടിയില്‍

ഒരാള്‍ പിടിയില്‍

ഏറ്റവും ഒടുവില്‍ വലിയ ഒരു ഡയസെപാം വേട്ട തന്നെ എക്‌സൈസ് സംഘം നടത്തിയിട്ടുണ്ട്. 105 ഗുളികകള്‍ ആണ് ഒരാളില്‍ നിന്ന് പിടിച്ചെടുത്തത്. ആലുവ സ്വദേശിയായ അബ്ദുള്‍ റഷീദ് ആണ് പിടിയില്‍ ആയത്. ബെംഗളൂരുവില്‍ നിന്നാണ് മരുന്ന് ലഭിച്ചത് എന്നാണ് റഷീദ് എക്‌സൈസ് സംഘത്തോട് പറഞ്ഞിട്ടുള്ളത്.

English summary
French Fries aka Diazepam is the most wanted party drug in Kochi- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X