ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരെ മറ്റൊരു കന്യാസ്ത്രീയുടെ ലൈംഗികാരോപണം, മൊഴി പുറത്ത്!
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ വീണ്ടും ലൈംഗികാരോപണം. മിഷനറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീയാണ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ പീഡനാരോപണം ഉന്നയിച്ചിരിക്കുന്നത്.
ബലാത്സംഗക്കേസിലെ സാക്ഷിയായ കന്യാസ്ത്രീയാണ് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. മൊഴിയുടെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടിട്ടുണ്ട്. വിശദാംശങ്ങളിലേക്ക്..

പുതിയ ആരോപണം
കുറുവിലങ്ങാട് നാടുകുന്ന് മഠത്തിലെ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. കേസില്‍ നിന്ന് മുക്തനാക്കണം എന്നാവശ്യപ്പെട്ട് ഫ്രാങ്കോ കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്. ഈ കേസിലെ വിചാരണ നടപടികള്‍ നടക്കുന്നതിനിടെയാണ് മറ്റൊരു കന്യാസ്ത്രീ ഫ്രാങ്കോയ്ക്ക് എതിരെ ഉന്നയിച്ച പീഡനാരോപണം പുറത്ത് വന്നിരിക്കുന്നത്.

കന്യാസ്ത്രീയുടെ മൊഴി
ബലാത്സംഗക്കേസിലെ കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ച മൊഴിയിലാണ് ബിഷപ്പിനെതിരെ ഗുരുതര ആരോപണമുളളത്. 2015 മുതല്‍ ബിഷപ്പ് ഫ്രാങ്കോയ്ക്ക് കീഴിലുളള ജലന്തര്‍ രൂപതയില്‍ മിഷനറീസ് ഓഫ് ജീസസിന്റെ ഭാഗമായി ജോലി നോക്കി വരികയായിരുന്നു ഈ കന്യാസ്ത്രീ എന്നാണ് റിപ്പോര്‍ട്ട്. 2017ല്‍ ഇവരെ കേരളത്തിലേക്ക് സ്ഥലം മാറ്റിയിരുന്നു.

മഠത്തിൽ വെച്ച് കടന്ന് പിടിച്ചു
സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കാനെന്ന രീതിയില്‍ സമീപിച്ച ശേഷം കണ്ണൂരിലെ മഠത്തില്‍ വെച്ച് കന്യാസ്ത്രീയെ കടന്ന് പിടിച്ചു എന്നാണ് മൊഴി. മാത്രമല്ല സഭാ കാര്യങ്ങള്‍ സംസാരിക്കാനെന്ന പേരില്‍ ആദ്യം ഫോണ്‍ ചെയ്ത് സൗഹൃദ സംഭാഷണങ്ങള്‍ നടത്തുകയും പിന്നീട് അശ്ലീലം പറയുകയും ചെയ്തു എന്നും മൊഴിയില്‍ പറയുന്നതായാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പരാതിപ്പെടാൻ ഭയം
വീഡിയോ കോളിലൂടെ ബിഷപ്പിന്റെ ശരീര ഭാഗങ്ങള്‍ കാണിക്കുകയും കന്യാസ്ത്രീയോട് അവരുടെ ശരീരഭാഗങ്ങള്‍ കാണിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു എന്നും മൊഴിയില്‍ പറയുന്നുണ്ട്. എതിര്‍പ്പുണ്ടായിട്ടും പരാതിപ്പെടാനുളള ധൈര്യമുണ്ടായിരുന്നില്ലെന്നും ബിഷപ്പിനെ ഭയന്നാണ് പരാതിപ്പെടാതിരുന്നത് എന്നും കന്യാസ്ത്രീയുടെ മൊഴിയിലുണ്ട്.

കേസെടുക്കാതെ പോലീസ്
കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കാന്‍ തയ്യാറായിട്ടില്ല. പരാതിയുമായി മുന്നോട്ട് പോകാന്‍ താല്പര്യമില്ല എന്നാണ് കന്യാസ്ത്രീയുടെ നിലപാടെന്ന് പോലീസ് പറയുന്നു. ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് മിഷനറീസ് ഓഫ് ജീസസിലെ ഏകദേശം എണ്‍പതോളം കന്യാസ്ത്രീകളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications