സത്യം അറിയണം, വാര്‍ത്തകള്‍ വേദനിപ്പിക്കുന്നു; നകുലിന്‍റെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തി സുഹൃത്ത്
തിരുവനന്തപുരം: നടന്‍ നകുല്‍ തമ്പിയും സുഹൃത്തും കഴിഞ്ഞ ദിവസമാണ് കൊടൈക്കനാലിന് സമീപത്ത് വെച്ച് വാഹനാപകടത്തില്‍ പെട്ടത്. ഇപ്പോള്‍ ഇരുവരും ചികിത്സയിലാണ്. അപകടത്തിന് പിന്നാലെ ചില വീഡിയോകളും ചിത്രങ്ങളും നടന്‍റേത് എന്ന പേരില്‍ പ്രചരിക്കുന്നുണ്ട്.
ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നകുലിന്‍റെ സുഹൃത്തുകള്‍. ഇപ്പോള്‍ വേണ്ടത് പ്രാര്‍ത്ഥനയാണെന്നും നടന്‍റെ കുടംബവുമായി തങ്ങള്‍ ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും സുഹൃത്ത് അമ്പി നീനാസം ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്‍റെ പൂര്‍ണരൂപം വായിക്കാം

മടങ്ങി വരവേ അപകടം
തിരുവനന്തപുരത്ത് നിന്ന് കൊടൈക്കനാലില്‍ എത്തി മടങ്ങിവരവേയാണ് കാമക്കാപട്ടിക്കടുത്ത് നകുലിന്‍റേയും സുഹൃത്ത് ആദിത്യയുടേയും വാഹനം അപകടത്തില്‍ പെട്ടത്. കാര്‍ സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഞായറാഴ്ച വൈകീട്ടായിരുന്നു അപകടം.

ചികിത്സയില്‍
ഉടന്‍ തന്നെ നകുലിനേയും ആദിത്യയേയും വത്തലഗുണ്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി മധുര വേലമ്മാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോഴും ഇവര്‍ ചികിത്സയില്‍ തുടരുകയാണ്.

നിജസ്ഥിതി വെളിപ്പെടുത്തി സുഹൃത്ത്
എന്നാല്‍ ഇരുവരുടേയും ചികിത്സ സംബന്ധിച്ചുള്ള തെറ്റായ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായതോടെയാണ് നിജസ്ഥിതി വെളിപ്പെടുത്തി സുഹൃത്തുക്കള്‍ രംഗത്തെത്തിയത്. അമ്പി നീനാസത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

തുറന്നെഴുത്ത്
പൂർണ്ണമായും വായിക്കുക,നകുലിനും, അവന്റെ സുഹൃത്ത്ആദിത്യയും അപകടം സംഭവിച്ചു എന്നുള്ള വാർത്ത സത്യമാണ്. പക്ഷേ, ഇപ്പോൾ വാട്സ്ആപ്പ് വഴി വന്നുകൊണ്ടിരിക്കുന്ന ചില വാർത്തകൾ തെറ്റാണ്. അതുകൊണ്ടാണ് ഈ തുറന്നെഴുത്ത്....

വല്ലാതെ വേദനിപ്പിക്കുന്നു
ഓരോ നിമിഷവും അവന്റെ ഫാമിലിയുമായി ഞങ്ങൾ ബന്ധപെടുന്നുണ്ട്. ഇപ്പോൾ വേണ്ടത് പ്രാർത്ഥിക്കുക എന്നത് മാത്രമാണ്. വാട്സാപ്പ് വഴി വരുന്ന ഫെയ്ക്ക് ന്യൂസുകൾ ഞങ്ങളെയും, അവരുടെ കുടുമ്പത്തെയും, വല്ലാണ്ട് വേദനിപ്പിക്കുന്നുണ്ട്....

ഫെയ്ക്ക് ന്യൂസ് ഉണ്ടാക്കരുത്
ഇപ്പൊ അവനും അവന്റെ ഫ്രണ്ടും മധുരാ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചികിത്സയിലാണ് ഉള്ളത്. 48മണിക്കൂർ ഒബ്സർവേഷനിൽലാണ്. അതിനു മുമ്പായി ദയവു ചെയ്ത് സോഷ്യൽ മീഡിയ വഴി ഫെയ്ക്ക് ന്യൂസുകൾ ഉണ്ടാക്കരുത്.

അവന്‍ തിരിച്ചു വരുമെന്ന്
ഞങ്ങടെ കൂടെ ഉള്ളവർ എല്ലാവരും ആത്മാർത്ഥമായി വിശ്വസിക്കുന്നുണ്ട്, അഭിനയത്തിലേക്കും ഡാൻസിലേക്കും അവൻ വീണ്ടും തിരിച്ചുവരുമെന്ന്. കൂടെ,... അവന്റെ സുഹൃത്തും പൂർണ്ണ ആരോഗ്യത്തോടെ ജീവിതത്തിലേക്കെത്തുമെന്ന്.

പ്രാര്‍ത്ഥിക്കുക
എല്ലാവരോടുമുള്ള അപേക്ഷയാണ്. സത്യമറിയാതെ ഫേക്ക് ന്യൂസ് പ്രചരിപ്പിക്കാതിരിക്കുക. കഴിയുമെങ്കിൽ,... അവർക്ക് രണ്ട് പേർക്കും വേണ്ടി ഉള്ളറിഞ്ഞ് പ്രാർത്ഥിക്കുക.
വീഡിയോ
ഫേസ്ബുക്ക് വീഡിയോ
-
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!!












Click it and Unblock the Notifications