രോഗഭീതി; കണ്ണൂരില്‍ ആത്മസുഹൃത്തുക്കള്‍ വാടകമുറിയില്‍ ആത്മഹത്യ ചെയ്തു
കണ്ണൂര്‍: കണ്ണൂര്‍ ആലക്കോട് വാടകമുറിയില്‍ സുഹൃത്തുക്കളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആലക്കോട് ടൗണിന് സമീപത്ത് പുതിയപുരയില്‍ രാജു (52), രയറോം കാക്കടവിലെ പ്‌ളാവിലകത്ത് കണ്ണന്‍ (33) എന്നിവരാണ് മരിച്ചത്. രോഗഭീതിയെത്തുടര്‍ന്നാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ ്‌പൊലീസിന്റെ നിഗമനം.
രാജു ആലക്കോട് ടൗണിലെ ടാക്‌സി ഡ്രൈവറും കണ്ണന്‍ ലോട്ടറി തൊഴിലാളിയുമാണ്. ഒരാഴ്ച മുമ്പ് രാജു സുഹൃത്തായ കണ്ണനേയും കൂട്ടി പരിയാരം മെഡിക്കല്‍ കൊളെജില്‍ പല്ലെടുക്കാന്‍ പോയിരുന്നു. രാജുവിന്റെ വായില്‍ ചെറിയൊരു മുഴ കണ്ടെത്തി. വിശദമായ പരിശോധന വേണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കരള്‍രോഗ ബാധിതനായിരുന്നു കണ്ണന്‍. ഇയാളും ചികിത്സയിലായിരുന്നു. മരിയ്ക്കുന്നതിന് മുമ്പ് ഇരുവരും സുഹൃത്തുക്കളെ വിളിയ്ക്കുകയും തങ്ങള്‍ ജീവനൊടുക്കാന്‍ പോവുകയാണെന്നും പറഞ്ഞിരുന്നു. ഇരുവരേയും രക്ഷപ്പെടുത്താന്‍ സുഹൃത്തുക്കള്‍ പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പരേതനായ വേലായുധന്‍-കുഞ്ഞാലിയമ്മ ദമ്പതികളുടെ മകനാണ് രാജു. ഭാര്യ പരേതയായ വത്സമ്മ. മക്കള്‍: അരവിന്ദ്, ശ്രീലക്ഷ്മി. കണ്ണന്‍ അവിവാഹിതനാണ്.












Click it and Unblock the Notifications