മദ്യപിച്ച് ലക്കുകെട്ടപ്പോള്‍ വീരസാഹസിക കഥ വിളിച്ചു പറഞ്ഞു; മരണം കൊലപാതകമാണെന്ന് തെളിഞ്ഞു
അടിമാലി: മദ്യപിച്ച് ലക്കുകെട്ട സുഹൃത്തുക്കളുടെ സംസാരം വഴിതുറന്നത് മാസങ്ങള്‍ക്ക് മുമ്പ് നടന്ന മരണം കൊലപാതകമാണെന്ന് തെളിയിക്കുന്നതിലേക്ക്. പാറയിടുക്കില്‍ കണ്ടെത്തിയ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തത്.
പണിക്കന്‍കുടി മുള്ളരിക്കൂടി കരിമ്പനാനിക്കല്‍ വീട്ടില്‍ സജീവന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെയാണ് സുഹൃത്തുക്കളായ മുള്ളരിക്കുടി സ്വദേശികളായ കുന്തനാനിക്കല്‍ സുരേന്ദ്രന്, വരിക്കാനിക്കല്‍ ബാബു എന്നിവരെ ചൊവ്വാഴ്ച്ച് പോലീസ് അറസ്റ്റ് ചെയ്തത്.

ജനുവരി 26 നാണ് പണിക്കന് കുടി മുള്ളരിക്കുടി കരിമ്പനാനിക്കല്‍ വീട്ടില്‍ സജീവനെ കുന്നനാനിത്തണ്ടിനു സമീപമുള്ള പാറക്കെട്ടിന് താഴെയുള്ള കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സജീവന് ആത്മഹത്യ ചെയ്തു എന്നായിരുന്നു സുഹൃത്തുക്കള്‍ പ്രചരിപ്പിച്ചിരുന്നത്.
സജീവന്റെ മരണത്തില്‍ സംശയം തോന്നിയ ഭാര്യ പോലീസില്‍ പാരാതി നല്‍കിയിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും രംഗത്ത് എത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണം സിഐ പികെ സാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഏറ്റെടുക്കുകയും ചെയ്തു.
ഇതിനിടെയാണ് ഒരു മദ്യപാന സദസ്സില്‍ മദ്യപിച്ച് ലക്കുകെട്ട ബാബു താന്‍ ഒരാളെ കൊന്നു കൊക്കയിലെറിഞ്ഞിട്ടും ആരും ചോദിച്ചിട്ടില്ലെന്ന് പറയുന്നത്. സംശയം തോന്നിയ നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
ഒരുമിച്ച് മദ്യപിക്കുന്നതിനിടെ പ്രകോപിതരായ പ്രതികള്‍ സജീവനെ 150 അടി താഴ്ച്ചയിലേക്ക് എറഞ്ഞു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കൊലപാതകത്തിന് ശേഷം മരണം ആത്മഹത്യയാണെന്ന് തെളിയിക്കാനുള്ള ശ്രമങ്ങള്‍ പ്രതികള്‍ നടത്തിയിരുന്നെന്നും പോലീസ് പറയുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications