കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിങ്കളാഴ്ചകളില്‍ ബിനാലെയിലെ പ്രവേശനം സൗജന്യമാക്കുന്നു

  • By Meera Balan
Google Oneindia Malayalam News

കൊച്ചി: ജനവരി മുതല്‍ എല്ലാ തിങ്കളാഴ്ചകളിലും കൊച്ചി മുസ്സിരിസ് ബിനാലെയിലെ പ്രവേശനം സൗജന്യമാക്കാന്‍ ബിനാലെ ഫൗണ്ടേഷന്‍ തീരുമാനിച്ചു. ബിനാലെയിലെ പൊതുജനപങ്കാളിത്തം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടി.ബിനാലെ ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ 15,000 ത്തിലധികം പേരാണ് സന്ദര്‍ശകരായി എത്തിയത്. സൗജന്യദിവസങ്ങള്‍ ബിനാലെയെ പൊതുജനങ്ങളുമായി കൂടുതല്‍ അടുപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ളവരുടെ സഹകരണത്തോടെ നടക്കുന്ന ജനകീയ സംരംഭമാണ് ബിനാലെയെന്നും അതിനാല്‍ തന്നെ എല്ലായിപ്പോഴും അത് പൊതുജനങ്ങളുടേതായിരിക്കുമെന്നും കൊച്ചി മുസിരിസ് ബിനാലെ ഡയറക്ടര്‍ ശ്രീ ബോസ് കൃഷ്ണമാചാരി പറഞ്ഞു. സൗജന്യ പ്രവേശനം 'ഇത് നമ്മുടെ ബിനാലെ' എന്ന നിലപാടിനെ ഊട്ടിയുറപ്പിക്കും. ബിനാലെയെന്നത് വെറുമൊരു കലാ പ്രദര്‍നം മാത്രമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Bienalea

108 ദിവസം നീളുന്ന ബിനാലെയില്‍ 30 രാജ്യങ്ങളില്‍ നിന്നുള്ള 94 കലാകാരന്മാരാണ് പങ്കെടുക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം ആറു മണിയ്ക്ക് ആരംഭിക്കുന്ന ആര്‍ട്ടിസ്റ്റ് സിനിമയില്‍ ബിനാലെയില്‍ പങ്കെടുക്കുന്ന കലാകാരന്മാരും ചലച്ചിത്രരംഗത്തു പ്രവര്‍ത്തിക്കുന്ന പ്രമുഖരും തെരെഞ്ഞെടുക്കുന്ന ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കല, രാഷ്ട്രീയം, ചരിത്രം മുതലായ വിഷയങ്ങളിലൂന്നിയുള്ള ചര്‍ച്ചകളും സെമിനാറുകളും ബിനാലെയിലുള്‍പ്പെടുത്തിയിട്ടുണ്ട്.

ബിനാലെ ആരംഭിക്കുന്നതിന് ഒരാഴ്ച മുന്‍പ് ഫോര്‍ട്ടുകൊച്ചിയിലേയും മട്ടാഞ്ചേരിയിലേയും വീടുകളില്‍ ബിനാലെയിലേയ്ക്കുള്ള പാസ്സ് സൗജന്യമായി വിതരണം ചെയ്തിരുന്നു. മുതിര്‍ന്നവര്‍ക്കുള്ള പാസ്സിന് 100 രൂപയും 15 വയസുവരെയുള്ള കുട്ടികള്‍ക്കുള്ള പാസ്സിന് 50 രൂപയുമാണ്. പ്രവേശനം സൗജന്യമാക്കുന്ന തിങ്കളാഴ്ചകളിലും പ്രവേശനം നിരീക്ഷണവിധേയമായിരിക്കും.

English summary
From January onwards people will get free entry to the Kochi-Muziris Biennale on Mondays .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X