ബാറുകളുടെ പ്രവർത്തന സമയം കൂട്ടി സർക്കാർ, രാവിലെ 9 മുതൽ വൈകിട്ട് 7 വരെ ബാറുകൾ തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവ്. ഇനി മുതല്‍ ബാറുകള്‍ രാവിലെ ഒന്‍പത് മണി മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. തിങ്കളാഴ്ച മുതലാണ് ബാറുകളുടെ പ്രവര്‍ത്തനത്തില്‍ പുതിയ സമയക്രമം പ്രാബല്യത്തില്‍ വരിക. ബിയര്‍- വൈന്‍ പാര്‍ലറുകള്‍ക്കും രാവിലെ 9 മണി മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം.
നിലവില്‍ സംസ്ഥാനത്ത് ബാറുകള്‍ പ്രവര്‍ത്തിക്കുന്നത് രാവിലെ 11 മണി മുതല്‍ വൈകിട്ട് 7 മണി വരെയാണ്. തിങ്കളാഴ്ച മുതല്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 7 വരെ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ബാറുകളുടെ പ്രവര്‍ത്തന സമയം രണ്ട് മണിക്കൂര്‍ കൂടി കൂട്ടിയത് സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ ഇപ്പോഴുളള തിരക്ക് കുറയ്ക്കുന്നതിന് വേണ്ടിയാണ് എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

നിലവിലുളളത് പോലെ തന്നെ മദ്യം പാഴ്‌സലായിട്ടാണ് തുടര്‍ന്നും നല്‍കുക. സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ മദ്യവില്‍പന ശാലകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടമുളളതിനെ ഹൈക്കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. ബാറുകള്‍ക്കും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്കും മുന്നിലുളള തിരക്ക് ഒഴിവാക്കാനുളള നടപടികള്‍ സ്വീകരിക്കണമന്നും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ബാറുകളുടെ പ്രവര്‍ത്തന സമയം നീട്ടാനുളള സര്‍ക്കാര്‍ തീരുമാനം.












Click it and Unblock the Notifications