കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞായറാഴ്ചകള്‍ ഡ്രൈഡേ ആയി... ബാറും തുറപ്പിക്കില്ല

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ഗാന്ധി ജയന്തിക്ക് ശേഷം കേരളത്തിലെ ഞായറാഴ്ചകള്‍ മദ്യരഹിതമാക്കും എന്ന സര്‍ക്കാര്‍ തീരുമാനം നടപ്പിലാകാന്‍ പോകുന്നു. ഗാന്ധി ജയന്തി കഴിഞ്ഞതിന് ശേഷമുളള ആദ്യ ഞായറാഴ്ചയാണ് ഒക്ടോബര്‍ 5.

സര്‍ക്കാരിന്റെ മദ്യനയം പ്രകാരം സംസ്ഥാനത്ത് ഈ സമയം ബാറുകള്‍ ഒന്നും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. എന്നാല്‍ കേസില്‍ തീരുമാനമാകാത്ത കാരണം ബാറുകളുടെ പ്രവര്‍ത്തനം അവസാനിച്ചിട്ടില്ല. സര്‍ക്കാര്‍ മദ്യഷാപ്പുകള്‍ ഞായറാഴ്ച അടച്ചിടുമെങ്കിലും ബാറുകളുടെ കാര്യം എന്താകും...?

Liquor

ഒരു സംശയവും വേണ്ട. ഒറ്റ ബാര്‍ പോലും ഡ്രൈ ഡേ ആയ ഞായറാഴ്ച തുറക്കില്ല... തുറപ്പിക്കില്ല എന്നാണ് എക്‌സൈസ് മന്ത്രി വ്യക്തമാക്കുന്നത്. ഏതെങ്കിലും ബാര്‍ ഞായറാഴ്ച തുറന്ന് പ്രവര്‍ത്തിച്ചാല്‍ സര്‍ക്കാര്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കെ ബാബു വ്യക്തമാക്കുന്നു.

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ബാറുകള്‍ക്ക് ഡ്രൈ ഡേ ബാധകമല്ലല്ലോ എന്നാണ് ബാര്‍ ഉടമകളും മദ്യപരും ചോദിക്കുന്നത്. ബീവറേജസ് കോര്‍പ്പറേഷന്റേയും സിവില്‍ സപ്ലൈസിന്റേയും മദ്യശാലകള്‍ ഞായറാഴ്ചകളിവല്‍ അടച്ചിടും എന്നായിരുന്നു മദ്യനയത്തില്‍ പറഞ്ഞിരുന്നത്. പക്ഷേ എക്‌സൈസ് മന്ത്രി ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ല.

സംസ്ഥാനത്ത് ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് 312 ബാറുകളാണ്. ഫൈവ് സ്റ്റാര്‍ അല്ലാത്ത എല്ലാ ബാറുകളും പൂട്ടണം എന്നാണ് സര്‍ക്കാര്‍ തീരുമാനം. ഈ വിഷയത്തില്‍ കോടതിയില്‍ വാദം പൂര്‍ത്തിയായിട്ടുണ്ട്. അടുത്ത ആഴ്ച തന്നെ വിധി പ്രഖ്യാപനം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

English summary
From October 5, Sundays will be Dry Day for Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X