കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാദാ പോലീസ് കോണ്‍സ്റ്റബിളില്‍ നിന്ന് കോടീശ്വരനിലേയ്ക്ക്... ജാബിന്റെ കഥ

Google Oneindia Malayalam News

മൂവാറ്റുപുഴ: സ്വര്‍ണക്കടത്ത് കേസില്‍ ഫയാസ് അറസ്റ്റിലായപ്പോള്‍ എല്ലാവരും പറഞ്ഞു- ഇതാ സ്വര്‍ണക്കടത്തിലെ വമ്പന്‍ പിടിയിലായിരിയ്ക്കുന്നു. ഇനി സ്വര്‍ണക്കടത്ത് കാര്യമായി ഉണ്ടാവില്ലെന്ന്. എന്നാല്‍ പിന്നീടും കേരളത്തിലെ വിമാനത്താവളങ്ങളിലൂടെ സ്വര്‍ണം ഒഴുകി.

ഇത്തരത്തില്‍ വലിയ തോതില്‍ സ്വര്‍ണക്കടത്തും ഹവാല ഇടപാടുകളും നടത്തുന്ന നൗഷാദ് പിടിയിലായപ്പോള്‍ ജനം വീണ്ടും ഞെട്ടി. എന്നാല്‍ നൗഷാദിനേക്കാള്‍ ഞെട്ടിപ്പിയ്ക്കുന്നതാണ് ജാബിന്‍ കെ ബഷീര്‍ എന്ന ചെറുപ്പക്കാരന്റെ കഥ. ഒരു സാദാ പോലീസ് കോണ്‍സ്റ്റബിള്‍ സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന് കോടികള്‍ സമ്പാദിച്ച കഥ.

ജാബിന്‍ കെ ബഷീര്‍

ജാബിന്‍ കെ ബഷീര്‍

ഒരു തടിമില്ലില്‍ ജോലിക്കാരനായിരുന്നു ജാബിന്‍ കെ ബഷീര്‍. ശമ്പളം വെറും മൂവായിരും രൂപ മാത്രം. എന്നാല്‍ 2010 ല്‍ കാര്യങ്ങള്‍ മാറിത്തുടങ്ങി.

പോലീസ് കോണ്‍സ്റ്റബിള്‍

പോലീസ് കോണ്‍സ്റ്റബിള്‍

2010 ല്‍ ആണ് ജാബിന്‍ പോലീസ് കോണ്‍സ്റ്റബിള്‍ ആയി ജോലിയില്‍ ചേരുന്നത്. ഇതിനിടെയാണ് നൗഷാദ് എന്ന വന്‍ സ്വര്‍ണക്കടത്തുകാരന്റെ ആളായി മാറുന്നതും.

വിമാനത്താവളത്തില്‍

വിമാനത്താവളത്തില്‍

പരിശീലനം പൂര്‍ത്തിയാക്കി വെറും ആറ് മാസം കൊണ്ടാണ് ജാബിന്‍ നെടുമ്പാശേരി വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ബ്യൂറോയില്‍ സെക്യൂരിറ്റി അസിസ്റ്റന്റ് ആയി ഡെപ്യൂട്ടേഷനില്‍ എത്തുന്നത്.

നൗഷാദിന്റെ പദ്ധതി

നൗഷാദിന്റെ പദ്ധതി

നൗഷാദിന്റെ പദ്ധതി പ്രകാരം ആയിരുന്നു ജാബിനെ വിമാനത്താവളത്തില്‍ എത്തിച്ചത്. അതിനുള്ള ഗുണം നൗഷാദിന് ലഭിയ്ക്കുകയും ചെയ്തു.

2300 കിലോ സ്വര്‍ണം

2300 കിലോ സ്വര്‍ണം

ജാബിന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ ജോലി ചെയ്ത മൂന്ന് വര്‍ഷം കൊണ്ട് നൗഷാദ് കടത്തിയത് 2,300 കിലോഗ്രാം സ്വര്‍ണമാണ്.

ജാബിന് കോടികള്‍

ജാബിന് കോടികള്‍

ഈ സ്വര്‍ണക്കടത്തില്‍ ഏറെ ലാഭമുണ്ടാക്കിയത് ജാബിന്‍ തന്നെയെന്ന് പറയാം. വെറും പോലീസ് കോണ്‍സ്റ്റബിളായ ഇയാളുടെ സ്വത്ത് വകകള്‍ 12 കോടിയിലധികം വരുമെന്നാണ് റിപ്പോര്‍ട്ട്.

കൂട്ടിന് സഹോദരങ്ങള്‍

കൂട്ടിന് സഹോദരങ്ങള്‍

വിമാനത്താവളത്തില്‍ നിന്ന് വിദഗ്ധമായി കടത്തുന്ന സ്വര്‍ണം പുറത്ത് ജ്വല്ലറികളിലെത്തിയ്ക്കാന്‍ ജാബിനെ സഹായിച്ചിരുന്നത് പിതാവും സഹോദരനും ആയിരുന്നു.

ഭാര്യയെ വേണ്ട

ഭാര്യയെ വേണ്ട

പോലീസില്‍ ജോലി കിട്ടുന്നതിന് മുമ്പായിരുന്നു ജാബിന്റെ വിവാഹം. എന്നാല്‍ ജോലി കിട്ടി ഒരുപാട് പണം കുമിഞ്ഞ് കൂടാന്‍ തുടങ്ങിയപ്പോള്‍ ഭാര്യയെ ഉപേക്ഷിയ്ക്കാന്‍ ശ്രമിച്ചതായും ആക്ഷേപമുണ്ട്. ഇത് സംബന്ധിച്ച് ഭാര്യ പരാതി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

English summary
The story of Jabin Basheer, a 28 year old constable at the Kochi international airport tells the story of how he allegedly helped carriers from Dubai move the gold in the Kerala markets.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X