സ്വർണ പാളി മുതൽ രാഹുൽ മാങ്കൂട്ടത്തിൽ കേസ് വരെ; 2025 ൽ കേരളം ചർച്ച ചെയ്ത വിവാദങ്ങൾ
കേരളത്തെ പിടിച്ചുകുലിക്കിയ നിരവധി രാഷ്ട്രീയ സംഭവങ്ങൾ അരങ്ങേറിയ വർഷമാണ് 2025. ഭരണപരമായ തർക്കങ്ങളും തദ്ദേശ തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് അട്ടിമറിയും നടി ആക്രമിക്കപ്പെട്ട കേസ് വിധിയുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ഈ വർഷം കേരളത്തിൽ വിവാദമായതും ചർച്ച ചെയ്യപ്പെട്ടതുമായ പ്രധാന സംഭവങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം
തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ഡോ ഹാരിസ് ഉയർത്തിയ ആരോപണം
വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് വഴിവെച്ച സംഭവമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സീനിയർ യൂറോളജിസ്റ്റ് ഡോ. ഹാരിസ് ചിറക്കൽ നടത്തിയ വെളിപ്പെടുത്തൽ. അവശ്യ ശസ്ത്രക്രിയ ഉപകരണങ്ങളുടെ അഭാവത്തെക്കുറിച്ച്കുറിച്ചായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്. ഇത് പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കി. സർക്കാരിനെതിരെ ഗുരുതരമായ വിമർശനങ്ങളിലേക്കും അന്വേഷണങ്ങളിലേക്കും വഴിവെച്ചു, ഭരണപരമായ വീഴ്ചയും ചൂണ്ടിക്കാട്ടപ്പെട്ടു. സംഭവത്തിൽ ഡോ ഹാരിസിനെതിരെ കടുത്ത നടപടിയിലേക്ക് പിന്നീട് സർക്കാർ നീങ്ങിയെങ്കിലും വിമർശനം ഉയർന്നതോടെ ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

ഗവർണർ-സർക്കാർ പോര്
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയന്ത്രണത്തെച്ചൊല്ലി ഗവർണറും സർക്കാരും തമ്മിലണ്ടായ തുറന്ന പോര് വലിയ ചർച്ചയായി. യൂണിവേഴ്സിറ്റി വൈസ് ചാൻസലർ നിയമനങ്ങളാണ് തർക്കങ്ങൾക്ക് വഴിവെച്ചത്. ഒടുവിൽ സുപ്രീം കോടതി വിഷയത്തിൽ ഇടപെട്ടു.സര്‍ക്കാറും ഗവര്‍ണറും തിരഞ്ഞെടുക്കേണ്ടെന്നും വിസിമാരെ തങ്ങൾ നിയമിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
പിഎം ശ്രീ പദ്ധതി
പിഎം ശ്രീ സ്കൂൾ പദ്ധതി നടപ്പാക്കാൻ കേന്ദ്രവുമായി കേരള സർക്കാർ ധാരണാപത്രം ഒപ്പുവെച്ചത് എൽഡിഎഫിൽ തന്നെ പൊട്ടിത്തെറിക്ക് വഴിവെച്ചു.പദ്ധതി സംബന്ധിച്ച് കൂടിയാലോചനകൾ ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി സിപിഐ കടുത്ത എതിർപ്പ് ഉയർത്തിയതോടെ പദ്ധതിയിൽ നിന്നും സർക്കാരിന് പിൻവലിയേണ്ടി വന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണം
കോണ്‍ഗ്രസിനെ കടുത്ത സമ്മർദ്ദത്തിലാക്കിയ സംഭവമായിരുന്നു പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉയർന്ന ലൈംഗികാരോപണം. പെണ്‍കുട്ടി പരാതിയുമായി പോലീസിനെ സമീപിച്ചതോടെ രാഹുലിനെ കോണ്‍ഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കി. പരാത ഉയർന്നപ്പോൾ തന്നെ കടുത്ത നടപടി സ്വീകരിച്ചത് തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് കോണ്‍ഗ്രസന് ഗുണകരമായി.
ശബരിമല സ്വർണപാളി വിവാദം
ശ്രീകോവിലിനുള്ളിലെ ദ്വാരകപാലക ശില്പങ്ങളിലെ സ്വർണപ്പാളി കാണാതായ സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായി. അന്വേഷണത്തിനൊടുവിൽ രണ്ട് മുതിർന്ന സി പി എം നേതാക്കൾ അറസ്റ്റിലായത് സിപിഎമ്മിനെ കനത്ത പ്രതിരോധത്തിലാഴ്ത്തി.കേസിൽ ഇതുവരം 10 പേരാണ് ിടിയിലായത്. കേസുമായി ബന്ധ്പെട്ട് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനേയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത് സർക്കാരിനും തിരിച്ചടിയായി.
നടി ആക്രമിക്കപ്പെട്ട കേസ് വിധി
എട്ട് വർൽം നീണ്ട വിചാരണയ്ക്കൊടുവിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറഞ്ഞത്. കേസിൽ പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റകാരെന്ന് വിധിച്ച കോടതി എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു. ദിലീപിനെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വെറുതെ വിട്ടത്.
തദ്ദേശ തിരഞ്ഞെടുപ്പ്
എൽ ഡി എഫിനെ തകർത്ത് യു ഡി എഫ് തൂത്തുവാരിയ തിരഞ്ഞെടുപ്പ്. വോട്ട് ശതമാനത്തിൽ യു ഡി എഫ് വ്യക്തമായ മേൽക്കൈ നേടി. നാല് കോർപറേഷനുകളിൽ അധികാരം പിടിച്ചതിനോടൊപ്പം പല പഞ്ചായത്തുകളും നഗരസഭകളും പിടിച്ചടക്കി. എൽ ഡി എഫിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പിൽ നേരിട്ടത്. തിരഞ്ഞെടുപ്പിൽ സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ബി ജെ പി കോർപറേഷൻ ഭരണം പിടിച്ചു. 30 വർഷത്തെ എൽ ഡി എഫ് ഭരണം അവസാനിപ്പിച്ചാണ് തിരുവനന്തപുരം കോർപറേഷനിൽ ബിജെപി അധികാരത്തിലേറിയത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications