കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്ഡിപിഐയില്‍ നിന്ന് ഐസിസിലേയ്ക്ക്: സിറിയയില്‍ വീണ്ടും മലയാളി കൊല്ലപ്പെട്ടു

Google Oneindia Malayalam News

കണ്ണൂര്‍: ഐസിസില്‍ ചേര്‍ന്ന മലയാളി സിറിയയില്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍ വളപട്ടണം സ്വദേശി അബ്ദുള്‍ മനാഫാണ് സിറിയയില്‍ വച്ച് കൊല്ലപ്പെട്ടതെന്നാണ്ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നവംബറിലാണ് അബ്ദുള്‍ മനാഫ് കൊല്ലപ്പെട്ടത്. കഴിഞ്ഞ നവംബറില്‍ സിറിയയില്‍ വച്ച് നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്ന് മനാഫിന്റെ സുഹൃത്താണ് ബന്ധുക്കളെ അറിയിച്ചിട്ടുള്ളത്. സിറിയയില്‍ ഐസിസ് പോരാളിയായ അബ്ദുള്‍ ഖയൂം എന്ന മനാഫിന്റെ സുഹൃത്താണ് എന്‍ഐഎ അന്വേഷിക്കുന്ന കേസിലെ പ്രതിയെക്കുറിച്ചുള്ള വിവരം നല്‍കിയിട്ടുള്ളത്. കണ്ണൂര്‍ കുറ്റ്യാട്ടൂര്‍ സ്വദേശിയാണ് അബ്ദുള്‍ ഖയ്യൂം.

<strong>മേക്ക് ഇന്‍ ഇന്ത്യ പേരില്‍ മാത്രം!! ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ കരാറുകള്‍ ജാപ്പനീസ് കമ്പനിയ്ക്ക്</strong>മേക്ക് ഇന്‍ ഇന്ത്യ പേരില്‍ മാത്രം!! ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ കരാറുകള്‍ ജാപ്പനീസ് കമ്പനിയ്ക്ക്

മനാഫ് കൂടി കൊല്ലപ്പെട്ടതോടെ സിറിയയില്‍ കൊല്ലപ്പെട്ട മലയാളികളുടെ എണ്ണം 6 ആയിക്കഴിഞ്ഞു. മനാഫ് ഐസിസ് പ്രവര്‍ത്തകനാണെന്ന് നവംബറില്‍ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. 2016ന് ശേഷം ഐസിസില്‍ ചേര്‍ന്ന അഞ്ച് കണ്ണൂര്‍ സ്വദേശികളില്‍ ഒരാളാണ് കൊല്ലപ്പെട്ട മനാഫ്. ഐസിസ് ഭീകരനായ വള്ളുവന്‍കണ്ടി ഷാജഹാന്റെ അടുത്ത സഹായായിരുന്നു. തുര്‍ക്കിയില്‍ നിന്ന് നാടുകടത്തിയ ഷാജഹാനെ ദില്ലി പോലീസാണ് അറസ്റ്റ് ചെയ്തത്.

 കൊലക്കേസിലെ പ്രതി

കൊലക്കേസിലെ പ്രതി


2009ല്‍ കണ്ണൂര്‍ ജില്ലയിലെ വളപട്ടണത്തുവച്ച് സിപിഎം പ്രവര്‍ത്തകനായിരുന്ന ബിനീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മനാഫ്. എസ്ഡിപിഐ പ്രവര്‍ത്തകനായിരുന്ന മനാഫ് ഇന്ത്യയില്‍ നിന്ന് സിറിയയിലെത്തി ഐസിസിനൊപ്പം ചേരുകയായിരുന്നുവെന്നാണ് വിവരം. മനാഫ് ഒറ്റയ്ക്കാണ് സിപിഎം പ്രവര്‍ത്തകനെ കൊല്ലപ്പെടുത്തിയതെന്ന കേസിലെ കൂട്ടുപ്രതിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് മനാഫിനെതിരെ കോടതി കുറ്റം ചുമത്തുകയായിരുന്നു. കേസില്‍ ജാമ്യത്തിലിറങ്ങിയ മനാഫിനെ കണ്ണൂരില്‍ നിന്ന് കാണാതാവുകയായിരുന്നു.

എന്‍ഐഎ കേസ്

എന്‍ഐഎ കേസ്

ഐസിസുമായി ബന്ധുപ്പെട്ട കേസില്‍ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സിയും മനാഫിനെതിരെ കേസെടുത്തിരുന്നു. രണ്ട് പാസ്പോര്‍ട്ടുകള്‍ കൈവശം വെച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് തുര്‍ക്കി വഴി സിറിയിലെത്തുകയായിരുന്നു.

 ആറ് പേര്‍ കൊല്ലപ്പെട്ടു!

ആറ് പേര്‍ കൊല്ലപ്പെട്ടു!

നവംബറില്‍ ഐസിസ് ഏറ്റുമുട്ടലില്‍ മനാഫ് കൊല്ലപ്പെട്ടതോടെ കണ്ണൂരില്‍ നിന്ന് ഐസിസില്‍ ചേര്‍ന്ന് കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. പാപ്പിനിശ്ശേരി സ്വദേശി ടിവി ഷമീര്‍ (45), മകന്‍ സല്‍മാന്‍ (20), ചാലാട് സ്വദേശി ഷഹനാദ് (25), മുണ്ടേരി സ്വദേശി മുഹമ്മദ് ഷജില്‍ (36), വളപട്ടണം സ്വദേശി റിഷാല്‍ (30) എന്നിവരാണ് ഇതിനകം കൊല്ലപ്പെട്ട മലയാളികള്‍. എസ്‍ഡിപിഐയില്‍ ഐസിസില്‍ ചേര്‍ന്ന അ‍ഞ്ച് പേരില്‍പ്പെട്ടവരാണ് സഫ് വാനും മൂത്ത സഹോദരന്‍ സല്‍മാനും. ഇവര്‍ ഐസിസില്‍ ചേര്‍ന്നതായി പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. സഫ് വാന്റെ ഉമ്മ ഫൗസിയയും സഹോദരി നസിയയും ഇപ്പോഴും സിറിയയില്‍ ഉണ്ടെന്നാണ് കരുതുന്നത്.

വ്യാജ പാസ്പോര്‍ട്ടില്‍

വ്യാജ പാസ്പോര്‍ട്ടില്‍


വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് മനാഫ് ഇന്ത്യയില്‍ നിന്ന് സിറിയയിലെത്തിയത്. സിറിയയിലെത്തുന്നതിന് മുമ്പ് ഐസിസ് തീവ്രവാദിയായ വുല്ലുവ ഷാജഹാന്‍ എന്നയാളുമായി മനാഫ് ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുര്‍ക്കിയില്‍ കഴിഞ്ഞിരുന്ന ഷാജഹാനെ ഇന്ത്യയിലേയ്ക്ക് നാടുകടത്തിയതിനെ തുടര്‍ന്ന് ദില്ലി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ളത്.

 പോപ്പുലര്‍ ഫ്രണ്ടില്‍ നിന്ന് ഐസിസിലേയ്ക്ക്

പോപ്പുലര്‍ ഫ്രണ്ടില്‍ നിന്ന് ഐസിസിലേയ്ക്ക്

മൂന്ന് വര്‍ഷം മുമ്പ് സിറിയയിലെത്തിയ അബ്ദുള്‍ മനാഫ് 2014 മുതല്‍ തന്നെ ഐസിസിന്റെ സജീവ അംഗമായിരുന്നുവെന്നും പോലീസ് പറയുന്നു. നേരത്തെ എസ്ഡിപിഐ പ്രവര്‍ത്തകനായിരുന്ന ഇയാള്‍ 2014ലാണ് ഐസിസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. കണ്ണൂര്‍‌ വളപട്ടണത്തെ മൂപ്പന്‍പാറ സ്വദേശിയാണ് കൊല്ലപ്പെട്ട മനാഫ്.

 80 മലയാളികള്‍

80 മലയാളികള്‍

ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന കണക്ക് പ്രകാരം അഫ്ഗാനിസ്താനിലും സിറിയയിലുമായി 80 മലയാളികളാണ് ഐസിസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് ഇവരില്‍ 30 ഓളം പേര്‍ കണ്ണൂര്‍ സ്വദേശികളാണ്. എസ്ഡിപിഐയിലും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയിലും പ്രവര്‍ത്തിച്ചിരുന്നവരാണ് ഐസിസില്‍ ചേര്‍ന്നിട്ടുള്ളതെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. കഴിഞ്ഞ ഒക്ടോബറില്‍ മൂന്ന് ദിവസത്തിനിടെ പോപ്പുലര്‍ ഫ്രണ്ടുമായും എസ്ഡിപിഐയുമായും ബന്ധമുള്ള എട്ട് പേരെയാണ് ഐസിസ് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തത്. നേരത്തെ ചില സംഭവങ്ങള്‍ ഉണ്ടായതോടെ തന്നെ കണ്ണൂര്‍ ജില്ലയില്‍ ഐസിസ് റിക്രൂട്ട്മെന്റിന് കനത്ത വേരോട്ടം തട്ടിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.

English summary
Another Islamic State operative from Kerala has died in Syria. Abdul Manaf, a resident of Valapattanam, Kannur district, Kerala died while fighting in Syria, the police have confirmed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X