ആദിവാസി സമൂഹത്തില്‍ നിന്ന് വിദേശ പൗരനിലേക്ക്; അത്ഭുതപ്പെടുത്തുന്ന ചെമ്പന്റെ മാറ്റം
കണ്ണൂര്‍: പലതരം മേക്കോവറിലുള്ള ഫോട്ടോ ഷൂട്ട് നമ്മള് കണ്ടിട്ടുണ്ടാകും. സാമൂഹ മാധ്യമങ്ങളില്‍ ദിനം പ്രതിയെന്നോണം അത് വൈറലാകാറുമുണ്ട്. പഴയകാല സിനിമാ നടന്മാരില് മേക്കോവര്‍ നടത്തി അവര്‍ തന്നെ ഞെട്ടുന്ന രാതിയിലുള്ള ഫോട്ടോസ് സാമൂഹ മാധ്യമങ്ങളില്‍ നിരവധി തവണയാണ് വൈറലായി മാറികൊണ്ടിരിക്കുന്നത്. ഇന്ദ്രന്‍സ്, മാമുക്കോയ എന്നിവരുടെ പോട്ടോ ഷെട്ടുകള്‍ ഇതിനിടെ വൈറലായിരുന്നു. എന്നാല്‍ സിനിമാ നടന്മാരുടേത് മാത്രമല്ല. വയോധികന്മാരില്‍ പോലും മേക്കോവര്‍ നടത്തി എടുത്ത് ഫോട്ടോകളും സമുഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ വൈറലായ ഫോട്ടോ ഷൂട്ടിന്റെ കഥയാണ് ഇനി.... സംഭവത്തിന്റെ പശ്ചാത്തലം കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ തൊണ്ടിയിലാണ്. ഈ ഫോട്ടോ ഷൂട്ടിന് ഒന്നല്ല ഒരുപാട് പ്രത്യേകതകളുണ്ട്.

ആ കഥ കേട്ടാല്‍ അമ്പരപ്പ് മാത്രമല്ല. മറ്റുള്ളവര്‍ക്ക് പ്രചോദനം കൂടിയാണ്. അരക്ക് കീഴ്പോട്ട് തളര്‍ന്ന അലന് വിക്രാന്താണ് ഈ വൈറല്‍ ഫോട്ടോയുടെ ഫോട്ടോഗ്രാഫര്‍. മോഡലായി നിന്നത്. വീര്‍പാട് ആദിവാസി കോളനിയിലെ ചെമ്പന്‍ എന്ന അമ്പത്തിയഞ്ച് കാരനും. ചെമ്പന്റെ മേക്കോവര്‍ കണ്ട് അദ്ദേഹം തന്നെ ഞെട്ടിയ അവസ്ഥയായിരുന്നു. തെങ്ങ് കയറ്റതൊഴിലാളിയാണ് ചെമ്പന്‍. പാന്റ്സും, കോട്ടും, തൊപ്പിയും ഗ്ലൗസുമണിഞ്ഞ് കൂളിം ഗ്ലാസും കൂടി ഇട്ടപ്പോള്‍ ചെമ്പന്‍ പോലും തന്നെ തിരിച്ചറിയാത്ത സ്ഥിതിയായിരുന്നു. ആ മേക്കോവറില്‍ അദ്ദേഹം ഞെട്ടി. ആദിവാസിയില്‍ നിന്നും വിദേശ പൗരനിലേക്ക് മാറിയ നിലയിലായിരുന്നു ചെമ്പന്‍. അലന്റെ ഈ മിടുക്കിന് ഇന്ന് സാമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്.

ചെമ്പനിലേക്കെത്തിയത്
തെങ്ങ് കയറ്റതൊഴിലാളിയാണ് ചെമ്പന്‍. ഒരു വ്യത്യസ്ഥതക്ക് വേണ്ടിയാണ് ആദിവാസി വിഭാഗത്തില്‍പ്പെട്ടയാളെ കിട്ടുമോ എന്ന് നോക്കിയത്. അങ്ങനെയാണ് ചെമ്പനിലേക്കെത്തിയതെന്ന് അലന് പറഞ്ഞു. അലന്റെ വീട്ടില്‍ നിന്നും അല്പം ദൂരെയാണ് ചെമ്പന്റെ കോളനി. അതിനാല്‍ ചെമ്പനെ അലന്റെ വീട്ടിലേക്ക് കൊണ്ടു വന്നാണ് ഫോട്ടോ ഷൂട്ട് നടത്തിയത്. വിളിക്കാന്‍ ചെന്നപ്പോള്‍ ആദ്യമൊക്കെ അദ്ദേഹം ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചിരുന്നു. പിന്നീട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയാണ് ചെമ്പന്‍ വരാന്‍ തയ്യാറായതും, ഫോട്ടോ ഷൂട്ട്ചെയ്തതും. ആദ്യമൊക്കെ ഫോട്ടോയെടുക്കാന്‍ മചികാണിച്ചുവെങ്കിലും പിന്നീട് പൂര്‍ണ സമ്മതത്തോടെ നിന്ന് തരികയായിരുന്നു ചെമ്പനെന്ന് അലന് പറയുന്നു.
റിതു എന്താ ഒരു ലുക്ക്; സൂപ്പര്‍ ഹോട്ട് ലുക്കെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍

വൈറല്‍ ഫേട്ടോക്ക് പിന്നില്‍
സാണി സിറോ, വിപിന്‍ ജോയ്, ഹരികൃഷ്ണന് എന്നിവര്‍ കണ്ണൂരില്‍ ഒരു കല്യാണ വര്‍ക്കിന് എത്തിയപ്പോഴാണ് അലനെ കാണാനായി എത്തിയത്. അലന്റെ മുന്‍ സുഹൃത്തുക്കള്‍ തന്നെയായിരുന്നു ഇവര്‍. അങ്ങനെ വര്‍ത്താമാനം പറഞ്ഞിരിക്കുന്ന സമയത്ത് പെട്ടെന്ന് തോന്നിയ ഐഡിയയായിരുന്നു ഫോട്ടോ ഷൂട്ട്. അവരുടെ കൈയില്‍ സാധനങ്ങള്‍ എല്ലാം ഉണ്ടായിരുന്നതിനാല്‍ ഒന്നിനും അലയേണ്ടി വന്നില്ലെന്ന് അലന് പറഞ്ഞു. ലൈറ്റും, മേക്കപ്പും, സ്റ്റാന്‍ഡുമൊക്കെ റെഡി. അങ്ങനെ ചെമ്പനെത്തി. വെസ്റ്റേണ്‍ സ്റ്റൈല്‍ പിടിക്കാമെന്ന് തോന്നുകയും അത് കുറച്ച്കൂടി എളുപ്പമാണെന്ന ധാരണയിലാണ് ആ രീതിയിലേക്ക് മാറ്റിയെടുത്തത്. അതാകുമ്പോള്‍ അധികം ജോലിഭാരവുമില്ലല്ലോ അലന് പറയുന്നു. കോട്ടും, തൊപ്പിയുപം, കൂളിംഗ് ഗ്ലാസും കൂടി വെച്ചതോടെ ചെമ്പന്‍ ആകെ മാറി. പിന്നീട് പറയുന്നത് പോലെ നിന്ന് തന്നു. എടുത്ത് ഫോട്ടോ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് ആശ്ചര്യം നിറഞ്ഞു. ഫോട്ടോ എല്ലാവരെയും കാണിച്ച് കൊടുക്കുകയുമൊക്കെചെയ്തു ചെമ്പനെന്ന് അലന് പറഞ്ഞു.

അലന് വിക്രാന്ത് എന്ന ഫോട്ടോഗ്രഫര്‍
കൊച്ചിയിലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് അലന് ഫോട്ടോ ഗ്രഫി പഠിച്ചത്. പഠിച്ചിറങ്ങിയ സമയത്തായിരുന്നു അലന്റെ ജിവിതത്തെ കീഴ്മേല്‍ മറിച്ച അപകടം സംഭവിച്ചത്. 2018 സപ്തംബറില്‍ ഒരു ദേശീയ ഹര്‍ത്താലിന്റെ തലേന്നാള്‍ സുഹൃത്തും സഹപ്രവര്‍ത്തകനുമായ നിധിന്റെ വീട്ടിലേക്ക് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു. യാത്രക്കിടെ അതിരമ്പുഴ ഏറ്റുമാനൂര്‍ റൂട്ടില്‍ അലനും നിധിനും സഞ്ചരിച്ച ബൈക്കില്‍ എതിരെ വന്ന കാര്‍ ഇടിച്ച് കയറുകയായിരുന്നു. നിധിന് വൈകാതെ മരിക്കുകയും ചെയ്തു. അലന്റെ നട്ടെല്ലിന് ക്ഷതമേറ്റിരുന്നു. പിന്നീടാണ് തന്റെ അരക്ക് കീഴ്പ്പോട്ട് തളര്‍ന്നിരിക്കുന്നു എന്ന സത്യം അലന് മനസ്സിലാക്കുന്നത്. ആഴ്ചകളായി ആശുപത്രി വാസം രണ്ട് ശസ്ത്രക്രിയകള്‍. ചികിത്സക്കായി അമ്പത് ലക്ഷം രൂപ ഇതുവരെ ചിലവായി. വീല്‍ ചെയറിന്റെ സഹായത്തോടെയാണ് നിലവില്‍ സഞ്ചരിക്കുന്നത്. ഫിസിയോ തെറാപ്പിയും ചെയ്യുന്നുണ്ട്.

വൈറല്‍ ഷോര്‍ട്ട് ഫിലിം
ഫോട്ടോ ഷൂ്ട്ടിന് പുറമെ അലന് മുമ്പ് ചെയ്ത ഷോര്‍ട്ട് ഫിലിമും വൈറലായിരുന്നു. കോട്ടയത്ത് സ്വന്തമായി സ്റ്റുഡിയോ ഉണ്ടായിരുന്നു അലന്. ഒരു ഷോര്‍ട്ട് ഫിലിം ചെയ്യണമെന്ന ആഗ്രഹം കാലങ്ങളായിമനസ്സില് കൊണ്ട് നടക്കുന്നതായിരുന്നു. അപകടത്തിന് മുമ്പ് ഷോര്‍ട്ട് ഫിലിമിന്റെ ലൊക്കേഷന്‍ കാണുവാനായി വാഗമണ്ണിലൊക്കെ പോയിരുന്നു. അപകടത്തില്‍ മരിച്ച സുഹൃത്ത് നിധിനായിരുന്നു ഷോര്‍ട് ഫിലിമിലെ നായകന്. അന്ന് കുറച്ച് ട്രയല്‍ ഷൂടട് നടത്തിയിരുന്നു. പിന്നീട് അപകടം സംഭവിച്ച് നിധിന് മരിക്കുകയായിരുന്നു. അന്ന് ട്രയലെടുത്ത വീഡിയോസ് എഡിറ്റ് ചെയ്താണ് അലന് തന്റെ ഷോര്‍ട് ഫിലിം ഇറക്കിയത്. അത് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ഫോട്ടോയില്‍ കാണുന്ന പോലെയല്ലല്ലോ, ഇതാവുമ്പോ അവനെ എപ്പോഴഉം കണ്ുകൊണ്ടിരിക്കാമല്ലോ അലന് പറയുന്നു.

സിനിമയോടുള്ള പ്രണയം
സിനിമോട്ടോ ഗ്രഫിയാണ് അലന് പഠിച്ചത്. അത്കൊണ്ട് തന്നെ സിനിമയോട് അടങ്ങാത്ത പ്രണയമാണ് അലന്. ഭാവിയില്‍ ഒരു മികച്ച സംവിധാകനാകണമെന്നാണ് അലന്റെ അറ്റവും വലിയ ആഗ്രഹം. നിലവില്‍ ഒരു സിനിമയുടെ സ്ക്രിപ്റ്റ് എഴുതി പൂര്‍ത്തിയാക്കിയിരിക്കുകയാണ് അലന്. നിര്‍മ്മാതാക്കളെ പോയികാണാനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ഇപ്പോള്‍ അലന് ബുദ്ധമുട്ട്. എന്നാല്‍ ഇതെല്ലാം തരണം ചെയ്ത് തന്റെ സ്വപ്നത്തിലേക്ക് കടക്കുമെന്നാണ് അലന് പറയാനുള്ളത്. മുമ്പത്തെ പോലെ ഓടിനടന്ന് പടമെടുക്കാനും മറ്റ് കാര്യങ്ങള്‍ ചെയ്യാനും കഴിയുെമന്നുള്ള ഉറച്ച വിശ്വസമുണ്ട് അലന്. അതാണ് അലന്റെ സ്വപ്നവും. അത് തന്നെയാണ് അദ്ദേഹത്തിന്റെ വിജയത്തിന് പിന്നിലെ രഹസ്യവും.
Recommended Video
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications