കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപ്പാ ഭീതി: കോഴിക്കോട്ടെ പഴവിപണി കരകയറിയില്ല; നേന്ത്രപ്പഴത്തിന് കുറഞ്ഞില്ല

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: നിപ്പാ ഭീതിക്കിടയില്‍ പഴവര്‍ഗങ്ങള്‍ക്ക് വിലകുറയുമ്പോഴും വിലക്കയറ്റവുമായി നേന്ത്രപ്പഴ വിപണി. കിലോയില്‍ 55 മുതല്‍ 65 രൂപ വരെയാണ് നേന്ത്രപ്പഴത്തിന്റെ വില. മുന്‍പ് 40-45 രൂപയായിരുന്നു ഇത്. ഹോള്‍സെയില്‍ കടകളില്‍ നേന്ത്രപ്പഴം കിലോ 50 രൂപയ്ക്ക് ലഭിക്കുമെങ്കിലും ഉള്‍നാടുകളിലേക്കെത്തുമ്പോള്‍ ഇതിലും വിലയേറും.


നേന്ത്രപ്പഴത്തിന് വില കൂടിയതോടെ ചിപ്‌സിനും വിലകൂടി. പച്ചക്ക് വെട്ടി പഴുപ്പിക്കുന്നതിനാല്‍ നിപ്പാ വൈറസ് നേന്ത്രപ്പഴത്തെ ബാധിക്കില്ലെന്ന വിചിത്രമായ ധാരണയാണ് നാട്ടുകാര്‍ക്ക്. നിലവിലെ സാഹചര്യത്തില്‍ മറ്റു പഴങ്ങളേക്കാള്‍ സുരക്ഷിതം ഇതാണെന്നും ആളുകള്‍ കരുതുന്നു. വിപണിയില്‍ നേന്ത്രപ്പഴത്തിന് ഇനിയും വില കൂടാനുള്ള സാഹചര്യവും നിലനില്‍ക്കുന്നു. ആവശ്യക്കാര്‍ വര്‍ധിച്ചതാണ് കാരണം.

fruitsstall


വവ്വാലുകള്‍ ഭക്ഷിക്കാന്‍ സാധ്യതയുള്ളതിനാല്‍ വീണുകിടക്കുന്ന പഴവര്‍ഗങ്ങള്‍ കഴിക്കരുതെന്ന മുന്നറിയിപ്പാണ് മാമ്പഴ വിപണിയുടെ നട്ടെല്ലൊടിച്ചത്. വീണു കിടക്കുന്നതിനൊപ്പം പറിച്ചുപഴുപ്പിച്ച മാമ്പഴങ്ങള്‍ വരെ നാട്ടുകാര്‍ കൈയൊഴിഞ്ഞു. ഇതോടെ വില കുത്തനെ താഴോട്ടുപോന്നു. കിലോ മാമ്പഴത്തിന് 50 മുതല്‍ 60 രൂപ വരെയാണ് ഇപ്പോഴത്തെ വില. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് 80 രൂപയുണ്ടായിരുന്നു. ഇവിടെ മാമ്പഴം വാങ്ങാന്‍ ആളില്ലാതായതോടെ കുറഞ്ഞ വിലയ്ക്ക് അന്യസംസ്ഥാനത്തേക്കും മാങ്ങ വില്‍പ്പന നടത്തുകയാണ് വ്യാപാരികള്‍. കിലോ ആപ്പിളിന് 180 രൂപയും പേരയ്ക്കക്ക് 40 മുതല്‍ 50 രൂപ വരെയുമാണ് വില. നിപ്പാ ഭീതി ഒരു പരിധി വരെ ഒഴിഞ്ഞു വരുന്നതായി കച്ചവടക്കാര്‍ പറയുന്നു.

English summary
Fruit stalls face challenges after Nippah outbreak.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X