Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ധന സെസ്; യൂത്ത് കോൺഗ്രസ് മാർച്ചിൽ പരക്കെ സംഘർഷം, കൊച്ചിയിൽ പോലീസിന് നേരെ കുപ്പിയേറ്

youth-1675846704.jpg -Properties

തിരുവനന്തപുരം: ഇന്ധന സെസിലും നികുതി വർധനവിനുമെതിരായ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം. പത്തനംതിട്ടയിലും കൊച്ചിയിലും നടന്ന മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രതിഷേധകരെ തടയാൻ ബാരിക്കേഡ് തീർത്തിരുന്നുവെങ്കിലും ഇത് മറിച്ചിടാൻ ശ്രമം നടന്നു. തുടർന്ന് പോലീസുകാർ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.

കൊച്ചിയിൽ പ്രതിഷേധത്തിനിടെ പ്രവർത്തകർ പോലീസിന് നേർക്ക് കുപ്പിയെറിഞ്ഞു. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞ് പോകാൻ കൂട്ടാക്കിയില്ല. ഇതോടെ പോലീസ് ലാത്തി വീശി. പ്രതിഷേധിച്ച പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തു. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ത്തനംതിട്ട കളക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചും സംഘർഷത്തിലാണ് കലാശിച്ചത്. ബാരിക്കേഡിന് മുകളിൽ കയറി പ്രവർത്തകർ പ്രതിഷേധിച്ചതോടെടെയാണ് മാർച്ച് സംഘർഷത്തിലേക്ക് നീങ്ങിയത്.
തിരുവനന്തപുരത്ത് മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ മാർച്ചിനിടെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.നിയമസഭയിലേയ്ക്ക് കാർ കെട്ടിവലിച്ചാണ് മഹിളാ കോൺഗ്രസ് പ്രതിഷേധിച്ചത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+