Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ധനവില പൊളളുന്നു: കാളവണ്ടിയും കുതിരവണ്ടിയും ഓടിച്ച് കോൺഗ്രസ്; രാജ്ഭവൻ മാർച്ച് ഇന്ന്

തിരുവനന്തപുരം: ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് രാജ്ഭവൻ മാർച്ച്. കാളവണ്ടിയും കുതിരവണ്ടിയും ഓടിച്ചുളള വേറിട്ട രീതിയിലൂടെ ആണ് സമര പരിപാടികൾ കോൺഗ്രസ് സംഘടിപ്പിച്ചിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെ പി സി സി പ്രസിഡണ്ട് കെ. സുധാകരൻ എന്നിവരുടെ നേതൃത്വത്തിലാണ് രാജ്ഭവൻ മാർച്ച് നടക്കുക. തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന മാർച്ച് രാജ്ഭവന് മുന്നിൽ എത്തിച്ചേരും.

അതേസമയം, ഇന്ധന വില വർധനവ് വീണ്ടും തുടരും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇന്നലെയും ഇന്ധന വില ഉയർന്നിരുന്നു.പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയും ആണ് ഇന്നലെ ഉയർന്നത്.

1

ഇതോടെ കൊച്ചിയിൽ പെട്രോളിന് 114 .20 രൂപയും ഡീസലിന് 101.11 രൂപയുമായി ഉയർന്നിരുന്നു വില. അതേസമയം, വില ഉയർന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ പെട്രോളിന് 116.32 രൂപ ഡീസലിന് ഈടാക്കുന്നത് 103.10 രൂപ ആണ്. എന്നാൽ കോഴിക്കോട് ജില്ലയിലും സമാന സ്ഥിതി തുടരുകയാണ്. ഇവിടെ പെട്രോളിന് 114.49 , ഡീസലിന് 101.42 എന്നിങ്ങനെ ആണ് വില.

2

അതേസമയം, ദിവസേന ഉണ്ടാകുന്ന ഇന്ധന വില വർധനവിന് എതിരെ രാജ്യത്ത് ഉടനീളം കോൺഗ്രസിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു ദിവസത്തെ പ്രധാന പരിപാടികളിൽ ഒന്നാണ് ഡീസൽ, പെട്രോൾ, ഗ്യാസ് വില എന്നിവയിൽ ഉണ്ടാകുന്ന വർധവി എന്ന് കോൺഗ്രസ് പറഞ്ഞിരുന്നു. കോൺഗ്രസിന്റെ മുതിർന്ന നേതാവ് രാഹുൽ ഗാന്ധി ആയിരുന്നു വിമർശനം ഉന്നയിച്ച് രംഗത്ത് എത്തിയിരുന്നത്.

3

എന്നാൽ, വിഷയത്തിൽ പ്രതികരിച്ച് കോൺ​ഗ്രസ് നേതാവ് പത്മജ വേണുഗോപാലും രംഗത്ത് എത്തിയിരുന്നു. ഇന്ത്യ ഭരിക്കുന്നത് ഇപ്പോൾ കോൺഗ്രസ് ആയിരുന്നു എങ്കിൽ 75 രൂപക്ക് പെട്രോൾ കിട്ടുമായിരുന്നു എന്നാണ് പത്മജ വേണുഗോപാൽ പ്രതികരിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില ഇടിയുകയാണ്. എന്നാൽ, രാജ്യത്ത് ഇന്ധന വില കുത്തനെ ഉയരുന്ന സാഹചര്യമാണ് ഉള്ളതെന്നും പത്മജാ വിമർശിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു പത്മജ വേണുഗോപാൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

4

പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രി പദം ഏറ്റെടുക്കുന്നത് 2014 മെയ് മാസമാണ്. ഈ സമയം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില എന്നത് ബാരലിന് 110 ഡോളർ ആയിരുന്നു. ദില്ലിയിൽ അന്ന് ഈടാക്കിയിരുന്ന ഇന്ധന വില പെട്രോളിന് 71.51 രൂപയും ഡീസലിന് 57.28 രൂപയും മാത്രം ആണ്. അതായത്, ഏകദേശം 14.23 രൂപയുടെ വ്യത്യാസം ഉണ്ട് പെട്രോളും ഡീസലും തമ്മിൽ എന്നും പത്മജ വ്യക്തമാക്കിയിരുന്നു.

പദ്മജ വേണു​ഗോപാലിന്റെ പ്രതികരിച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ ; -

പദ്മജ വേണു​ഗോപാലിന്റെ പ്രതികരിച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ ; -

'കോൺഗ്രസ്‌ രാജ്യo ഭരിച്ചിരുന്നു എങ്കിൽ ഇന്ന് 75 രൂപയ്ക്കു പെട്രോൾ ലഭിക്കും ആയിരുന്നു...20 14 മെയിൽ നരേന്ദ്ര മോദി പ്രധാന മന്ത്രി പദം ഏറ്റെടുക്കുമ്പോൾ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 110 ഡോളർ ആയിരുന്നു... അന്ന് ഡൽഹിയിൽ പെട്രോൾ വില 71 രൂപ 51 പൈസയും, ഡീസൽ വില 57 രൂപ 28 പൈസയും മാത്രം ആയിരുന്നു.. 14 രൂപ 23 പൈസ പെട്രോളും ഡീസലും തമ്മിൽ വിത്യാസം ഉണ്ടായിരുന്നു..ഇന്ന് ക്രൂഡ് ഓയിൽ വില 102 ഡോളർ മാത്രം ഉള്ളപ്പോൾ പെട്രോളിന് 115 രൂപയും തൊട്ടു പിന്നാലെ ഡീസൽ വിലയും...

6

2014 ന് ശേഷം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിയുന്ന ഒരു പ്രതിഭാസം ആണ് നാം കണ്ടത്..40 ഡോളറിലേക്ക് ക്രൂഡ് ഓയിൽ വില കൂപ്പ് കുത്തി ഇടിഞ്ഞപ്പോൾ പോലും ഇന്ധന വിലയിൽ ജനങ്ങൾക്ക്‌ പ്രയോജനം ലഭിച്ചില്ല.. അതിന് കാരണം എന്ത്? കോൺഗ്രസ്‌ ഭരിച്ചിരുന്ന കാലത്ത് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില 147.27 ഡോളറിൽ എത്തിയപ്പോൾ പോലും അന്ന് കേന്ദ്ര സർക്കാരിന് ഒരു ലിറ്റർ പെട്രോളിന് 9 രൂപ 48 പൈസയും, ഡീസലിന് 3 രൂപ 47 പൈസയും ആണ് എക്സയിസ് ഡ്യൂട്ടി ലഭിച്ചിരുന്നത്...

7

പക്ഷെ മോദി സർക്കാർ ക്രൂഡ് ഓയിൽ വില അന്താരാഷ്ട്ര വിപണിയിൽ കുറയുമ്പോൾ മറ്റു നികുതികൾ കൂട്ടി പെട്രോളിനും ഡീസലിനും വില കൂട്ടികൊണ്ട് ഇരുന്നു, അത് കൊണ്ട് ക്രൂഡ് ഓയിൽ വില കുറഞ്ഞതിന്റെ പ്രയോജനം ജനങ്ങൾക്ക്‌ ലഭിച്ചില്ല...കോൺഗ്രസ്‌ ഗവണ്മെന്റ് അന്ന് ഡീസലിന് 3 രൂപ 47 പൈസ നികുതി ഈടാക്കിയപ്പോൾ മോദി ഗവണ്മെന്റ് ഇന്ന് 30 രൂപയോളം നികുതി ഈടാക്കുന്നു... ഈ ഭീമം ആയ നികുതി ചുമത്തൽ കൊണ്ടാണ് രാജ്യത്ത് ഇന്ന് ഇന്ധന വില ഇത്രയും ഭീമം ആകാൻ കാരണം'

Recommended Video

cmsvideo
    ഇന്ധനവില പിടിച്ചു കെട്ടാന്‍ ആരുമില്ലേ.., പൊറുതിമുട്ടി ജനം | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+