ഇന്ധനവില വര്‍ദ്ധനവ്: പ്രധാനമന്ത്രി സഞ്ചരിക്കുന്ന വഴികളില്‍ ഡിവൈഎഫ്ഐ പ്രതിഷേധം
കൊച്ചി: എറണാകുളം നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ച് ഡിവൈഎഫ്ഐ. ഇന്ധന വില വര്‍ദ്ധനവിനെതിരെ പ്രധാനമന്ത്രി സഞ്ചരിക്കുന്ന വഴികളിലാണ് ഡിവൈഎഫ്ഐ പ്രതിഷേധം. ഇന്ധനവില വര്‍ദ്ധനവിനെതിരെ ആകാശത്ത് കറുത്ത ബലൂണ്‍ ഉയര്‍ത്തിയും ഡിവൈഎഫ്ഐ പ്രതിഷേധിച്ചിരുന്നു.

നേരത്തെ പ്രധാനമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ എത്തിയ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നാവിക സേനാ ആസ്ഥാനത്തിന് സമീപത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. എറണാകുളം ഡിസിസി അംഗം തമ്പി സുബ്രഹ്മണ്യമുള്പ്പെടെയുള്ളവരാണ് അറസ്റ്റിലായത്.
അതേസമയം, എറണാകുളം അമ്പലമുഗളിലെ ബിപിസിഎല്ലിന്റെ പ്രൊപിലിന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ പ്രോജക്ട് (പിഡിപിപി) രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാടിന്റെ പൊതുവായ വികസനത്തിന് ഊര്‍ജ്ജം പകരുന്നതാണ് ഇന്നിവിടെ ഉദ്ഘാടനം ചെയ്യപ്പെട്ട പദ്ധതികളെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍-ചിത്രങ്ങള്‍ കാണാം
'നമസ്കാരം കൊച്ചി' എന്ന് മലയാളത്തില്‍ അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു പ്രധാനമന്ത്രി തുടങ്ങിയത്. രണ്ട് വര്‍ഷം മുമ്പ് കൊച്ചി റിഫൈനറി സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും ആധുനികകരമായ റിഫൈനറിയാണ് കൊച്ചിയിലേത്. ഇന്നിതാ അതേ കൊച്ചിയില്‍ തന്നെ പുതിയ സംരഭം കൂടി വരികയാണ്. ഈ നാടിന്റെ സ്വയം പര്യാപ്തതയിലേക്കുള്ള വലിയ ചുവടുവെപ്പുകൂടിയാണ് ഇത്. വിദേശ നാണ്യം മിച്ചം വെക്കാനും നിരവധി അനുബന്ധ വ്യവസായങ്ങള്‍ രൂപ്പെപ്പെടാനും ഇത് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications