കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ധനവില വര്‍ദ്ധനവ്: പ്രധാനമന്ത്രി സഞ്ചരിക്കുന്ന വഴികളില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം

Google Oneindia Malayalam News

കൊച്ചി: എറണാകുളം നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ. ഇന്ധന വില വര്‍ദ്ധനവിനെതിരെ പ്രധാനമന്ത്രി സഞ്ചരിക്കുന്ന വഴികളിലാണ് ഡിവൈഎഫ്‌ഐ പ്രതിഷേധം. ഇന്ധനവില വര്‍ദ്ധനവിനെതിരെ ആകാശത്ത് കറുത്ത ബലൂണ്‍ ഉയര്‍ത്തിയും ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചിരുന്നു.

dyfi

നേരത്തെ പ്രധാനമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ എത്തിയ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നാവിക സേനാ ആസ്ഥാനത്തിന് സമീപത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. എറണാകുളം ഡിസിസി അംഗം തമ്പി സുബ്രഹ്മണ്യമുള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്.

അതേസമയം, എറണാകുളം അമ്പലമുഗളിലെ ബിപിസിഎല്ലിന്റെ പ്രൊപിലിന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ പ്രോജക്ട് (പിഡിപിപി) രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാടിന്റെ പൊതുവായ വികസനത്തിന് ഊര്‍ജ്ജം പകരുന്നതാണ് ഇന്നിവിടെ ഉദ്ഘാടനം ചെയ്യപ്പെട്ട പദ്ധതികളെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍‍-ചിത്രങ്ങള്‍ കാണാം

'നമസ്‌കാരം കൊച്ചി' എന്ന് മലയാളത്തില്‍ അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു പ്രധാനമന്ത്രി തുടങ്ങിയത്. രണ്ട് വര്‍ഷം മുമ്പ് കൊച്ചി റിഫൈനറി സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും ആധുനികകരമായ റിഫൈനറിയാണ് കൊച്ചിയിലേത്. ഇന്നിതാ അതേ കൊച്ചിയില്‍ തന്നെ പുതിയ സംരഭം കൂടി വരികയാണ്. ഈ നാടിന്റെ സ്വയം പര്യാപ്തതയിലേക്കുള്ള വലിയ ചുവടുവെപ്പുകൂടിയാണ് ഇത്. വിദേശ നാണ്യം മിച്ചം വെക്കാനും നിരവധി അനുബന്ധ വ്യവസായങ്ങള്‍ രൂപ്പെപ്പെടാനും ഇത് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി ബിപിസിഎല്‍ പ്ലാന്‍റും സാഗരിക അന്താരാഷ്‌ട്ര ക്രൂസ് ടെർമിനലും രാജ്യത്തിന് സമര്‍പ്പിച്ച് മോദികൊച്ചി ബിപിസിഎല്‍ പ്ലാന്‍റും സാഗരിക അന്താരാഷ്‌ട്ര ക്രൂസ് ടെർമിനലും രാജ്യത്തിന് സമര്‍പ്പിച്ച് മോദി

English summary
Fuel price hike: DYFI protests on PM Narendra Modi's route in Ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X