ഇന്ധനകൊള്ള അവസാനിക്കുന്നില്ല; ഇന്നും വില വര്‍ദ്ധിപ്പിച്ചു, ഡീസലിന് കൂട്ടിയത് 37 പൈസ
തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പുല്ലുവില കല്‍പ്പിച്ച് ഇന്ധന വില വര്‍ദ്ധനവ് തുടരുന്നു. രാജ്യത്ത് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും വര്‍ദ്ധിപ്പിച്ചു. ഇതോടെ കോഴിക്കോട് ജില്ലയില്‍ പെട്രോള്‍ വില 105.57 ആയി. ഡീസല്‍ വില 99.26ല്‍ എത്തി. കൊച്ചിയില്‍ ഇന്നത്തെ പെട്രോള്‍ വില 105.45 രൂപയായി. ഡീസല്‍ വില 99.09ഉം ആയി. തിരുവനന്തപുരത്ത് പെട്രോളും ഡീസലും 100 രൂപ കടന്നു. ഡീസലിന് 100.94 രൂപയും പെട്രോളിന് 107.41 രൂപയുമായി.

ഇന്ത്യയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ധനവില കുതിച്ചുയരുകയാണ്. പെട്രോള്‍ ഡീസല്‍ വില ലോകത്ത് ഏറ്റവും ഉയര്ന്നുനില്ക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. പ്രതിഷേധം ഉയരുമ്പോഴും അതൊന്നും വക വയ്ക്കാതെ വില വര്‍ദ്ധിപ്പിക്കുന്നത് ജനങ്ങളെ വലിയ പ്രതിസന്ധിയിലാണ് കൊണ്ടത്തിക്കുന്നത്. വില കുറയ്ക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
എന്നാല്‍ ജി എസ് ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ധനവില കുറയുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന വാദം. എന്നാല്‍ കേരളം അടക്കമുള്ള ഭൂരിപക്ഷം സംസ്ഥാനങ്ങളും ഈ തീരുമാനത്തിനെതിരെയാണ്. ജി എസ് ടി കൗണ്‍സില്‍ മീറ്റിംഗില്‍ ശക്തമായ എതിര്‍പ്പാണ് സംസ്ഥാനങ്ങള്‍ രേഖപ്പെടുത്തിയത്. ഇതോടെ പെട്രോളും ഡീസലും ജി എസ് ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കാന്‍ അവയെ ജി എസ് ടി യില്‍ ഉള്‍പ്പെടുത്തുകയല്ല വേണ്ടത് മറിച്ച് കേന്ദ്രം സെസ് വെട്ടിക്കുറയ്ക്കുകയാണ് വേണ്ടതെന്നായിരുന്നു കേരളം നിലപാടെടുത്തത്.
പെട്രോളിയവും ആള്‍ക്കഹോളും മാത്രമാണ് സംസ്ഥാനങ്ങള്‍ക്ക് നികുതി ചുമത്താന്‍ അധികാരമുള്ള ഉല്‍പ്പന്നങ്ങള്‍. സംസ്ഥാനത്തിന്റെ ആകെ നികുതിവരുമാനത്തിന്റെ പകുതിയും ഇവയില്‍ നിന്നാണ് വരുന്നത് . ഒരു ലിറ്റര്‍ പെട്രോളില്‍ നിന്ന് 26 രൂപയും ഡീസല്‍ നിന്ന് 29 രൂപയും അധിക സെസായി കേന്ദ്രം ഈടാക്കുന്നുണ്ട്. പെട്രോള്‍ / ഡീസല്‍ വില കുറയ്ക്കണമെന്ന് കേന്ദ്രത്തിന് ആഗ്രഹമുണ്ടെങ്കില്‍ ഈ സെസ് പിന്‍വലിക്കുകയാണ് ആദ്യം വേണ്ടത്. പെട്രോളിയത്തെ ജി എസ് ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ സംസ്ഥാനത്തിന്റെ വിഹിതം കൂടി കേന്ദ്രത്തിലേക്കെത്തും എന്നതല്ലാതെ വില കുറയില്ല എന്ന് കേന്ദ്രത്തിനു നന്നായറിയാമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞിരുന്നു .
-
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി












Click it and Unblock the Notifications