ജനങ്ങളെ പൊറുതിമുട്ടിച്ച് ഇന്ധനവില; ഇന്നും വർദ്ധിപ്പിച്ചു, പർഭണിയിൽ സെഞ്ച്വറി അടിച്ച് പെട്രോൾ
കൊച്ചി: തുടര്‍ച്ചയായ അഞ്ചാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില ഉയര്‍ന്നു. ഡീസലിന് 31 പൈസയും പെട്രോളിന് 26 പൈസയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 90.87 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 85.31 പൈസയുമായി വര്‍ദ്ധിച്ചു. ഈ മാസം ഇത് ഒമ്പതാം തവണയാണ് വില വര്‍ദ്ധിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍-ചിത്രങ്ങള്‍ കാണാം

അതേസമയം, എല്‍പിജി സിലിണ്ടറിന്റെ വിലയും വര്‍ദ്ധിപ്പിച്ചിരുന്നു. ഇന്ന് മുതലാണ് വില നിലവില്‍ വരുന്നത്. 50 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഗാര്‍ഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിന് ഇന്ന് മുതല്‍ കൊച്ചിയില്‍ 776 രൂപയും തിരുവനന്തപുരത്ത് 778.50 രൂപയും നല്‍കണം. സമീപ കാലത്തായി 175 രൂപയാണ് പാചകവാതക വില വര്‍ദ്ധിപ്പിച്ചത്. ഡിസംബറില്‍ രണ്ട് തവണയായി 100 രൂപയും ഈ മാസം ആദ്യം 25 രൂപയും പിന്നീട് ഇപ്പോള്‍ 50 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്.
അതേസമയം, രാജസ്ഥാനിലെ ശ്രീ ഗംഗാ നഗറില്‍ പെട്രോള്‍ വില 100 രൂപയില്‍ എത്തിയിരുന്നു. ഇന്നത്തെ വില 99.50 രൂപയാണ്. മഹാരാഷ്ട്രയിലെ പര്‍ഭണിയില്‍ സ്പീഡ്, എക്‌സ്ട്രാ പ്രീമിയം പെട്രോളിന്റെ വില 100.16 രൂപയായി. ഡിസലിന് ഏറ്റവും കൂടുതല്‍ വില ഒഡീഷയിലെ മല്‍ക്കാന്‍ഗിരിയിലാണ്. 90.96 രൂപ.












Click it and Unblock the Notifications