കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങളെ പൊറുതിമുട്ടിച്ച് ഇന്ധനവില; ഇന്നും വർദ്ധിപ്പിച്ചു, പർഭണിയിൽ സെഞ്ച്വറി അടിച്ച് പെട്രോൾ

Google Oneindia Malayalam News

കൊച്ചി: തുടര്‍ച്ചയായ അഞ്ചാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില ഉയര്‍ന്നു. ഡീസലിന് 31 പൈസയും പെട്രോളിന് 26 പൈസയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 90.87 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 85.31 പൈസയുമായി വര്‍ദ്ധിച്ചു. ഈ മാസം ഇത് ഒമ്പതാം തവണയാണ് വില വര്‍ദ്ധിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍‍-ചിത്രങ്ങള്‍ കാണാം

fuel

കുഞ്ഞാലിക്കുട്ടിയും മജീദും വഹാബും... മുസ്ലിം ലീഗില്‍ സീനിയേഴ്‌സ് പ്രതിസന്ധി; എങ്ങനെ പരിഹരിക്കും?കുഞ്ഞാലിക്കുട്ടിയും മജീദും വഹാബും... മുസ്ലിം ലീഗില്‍ സീനിയേഴ്‌സ് പ്രതിസന്ധി; എങ്ങനെ പരിഹരിക്കും?

അതേസമയം, എല്‍പിജി സിലിണ്ടറിന്റെ വിലയും വര്‍ദ്ധിപ്പിച്ചിരുന്നു. ഇന്ന് മുതലാണ് വില നിലവില്‍ വരുന്നത്. 50 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഗാര്‍ഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിന് ഇന്ന് മുതല്‍ കൊച്ചിയില്‍ 776 രൂപയും തിരുവനന്തപുരത്ത് 778.50 രൂപയും നല്‍കണം. സമീപ കാലത്തായി 175 രൂപയാണ് പാചകവാതക വില വര്‍ദ്ധിപ്പിച്ചത്. ഡിസംബറില്‍ രണ്ട് തവണയായി 100 രൂപയും ഈ മാസം ആദ്യം 25 രൂപയും പിന്നീട് ഇപ്പോള്‍ 50 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്.

കേരളത്തില്‍ ബിജെപി പത്ത് സീറ്റ് പിടിക്കും; കുമ്മനവും ഞാനും ഒരു പോലെ അല്ലെന്നും ഓ രാജഗോപാല്‍കേരളത്തില്‍ ബിജെപി പത്ത് സീറ്റ് പിടിക്കും; കുമ്മനവും ഞാനും ഒരു പോലെ അല്ലെന്നും ഓ രാജഗോപാല്‍

അതേസമയം, രാജസ്ഥാനിലെ ശ്രീ ഗംഗാ നഗറില്‍ പെട്രോള്‍ വില 100 രൂപയില്‍ എത്തിയിരുന്നു. ഇന്നത്തെ വില 99.50 രൂപയാണ്. മഹാരാഷ്ട്രയിലെ പര്‍ഭണിയില്‍ സ്പീഡ്, എക്‌സ്ട്രാ പ്രീമിയം പെട്രോളിന്റെ വില 100.16 രൂപയായി. ഡിസലിന് ഏറ്റവും കൂടുതല്‍ വില ഒഡീഷയിലെ മല്‍ക്കാന്‍ഗിരിയിലാണ്. 90.96 രൂപ.

കൂത്തുപറമ്പ് എല്‍ജെഡിക്ക് കിട്ടില്ല, ശൈലജ തന്നെ, ജോസിന് റാന്നിയും കിട്ടില്ല, നഷ്ടം കാപ്പന് മാത്രം!!കൂത്തുപറമ്പ് എല്‍ജെഡിക്ക് കിട്ടില്ല, ശൈലജ തന്നെ, ജോസിന് റാന്നിയും കിട്ടില്ല, നഷ്ടം കാപ്പന് മാത്രം!!

കേരളത്തില്‍ 71 സീറ്റ് നേടണം, സുരേന്ദ്രന് മോദിയുടെ ടാര്‍ഗറ്റ് ഇങ്ങനെ, ഈ തന്ത്രം പയറ്റാന്‍ ബിജെപി!!കേരളത്തില്‍ 71 സീറ്റ് നേടണം, സുരേന്ദ്രന് മോദിയുടെ ടാര്‍ഗറ്റ് ഇങ്ങനെ, ഈ തന്ത്രം പയറ്റാന്‍ ബിജെപി!!

Recommended Video

cmsvideo
Kerala will not proceed CAA says pinarayi vijayan

English summary
Fuel Price Hike in India: Petrol and Diesel prices have risen for the eighth day in a row
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X