കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ 110 കടന്ന് പെട്രോള്‍ കുതിക്കുന്നു; ഡീസലും പിന്നാലെ, ഇന്ധനവില ഇന്നും വര്‍ദ്ധിപ്പിച്ചു

Google Oneindia Malayalam News

കൊച്ചി: പ്രതിഷേധങ്ങല്‍ക്ക് പുല്ലുവില കല്‍പ്പിച്ച് ഇന്ധനവില ഇന്നും വര്‍ദ്ധിപ്പിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്തെ പാറശാലയില്‍ പെട്രോള്‍ വില 110 കടന്നു. ഇവിടെ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 110.10 രൂപയായി. ഡീസലിന് 103.77 രൂപയുമാണ്.

കഴിഞ്ഞ ദിവസവും രാജ്യത്ത് ഇന്ധനവില വര്‍ദ്ധിപ്പിച്ചിരുന്നു. കൊവിഡ് ദുരിതത്തില്‍ പൊതുജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ ഇന്ധനവില വര്‍ദ്ധനയും സാധാരണക്കാര്‍ക്ക് വലിയ തിരിച്ചടിയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് 8 രൂപ 10 പൈസയും പെട്രോളിന് 6 രൂപ 60 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്.

ഇന്ധനവില കുറയന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദിക്കുന്നത്. എന്നാല്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ഇതിനെതിരാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കാന്‍ അവയെ ജി എസ് ടി യില്‍ ഉള്‍പ്പെടുത്തുകയല്ല വേണ്ടത് മറിച്ച് കേന്ദ്രം സെസ് വെട്ടിക്കുറയ്ക്കുകയാണ്. പെട്രോളിയവും ആള്‍ക്കഹോളും മാത്രമാണ് സംസ്ഥാനങ്ങള്‍ക്ക് നികുതി ചുമത്താന്‍ അധികാരമുള്ള ഉല്‍പ്പന്നങ്ങള്‍. സംസ്ഥാനത്തിന്റെ ആകെ നികുതിവരുമാനത്തിന്റെ പകുതിയും ഇവയില്‍ നിന്നാണ് വരുന്നത്. ഒരു ലിറ്റര്‍ പെട്രോളില്‍ നിന്ന് 26 രൂപയും ഡീസല്‍ നിന്ന് 29 രൂപയും അധിക സെസായി കേന്ദ്രം ഈടാക്കുന്നുണ്ട്. പെട്രോള്‍/ ഡീസല്‍ വില കുറയ്ക്കണമെന്ന് കേന്ദ്രത്തിന് ആഗ്രഹമുണ്ടെങ്കില്‍ ഈ സെസ് പിന്‍വലിക്കുകയാണ് ആദ്യം വേണ്ടത്.

Recommended Video

cmsvideo
പാവപ്പെട്ടവരെ ദുരിതത്തിലാക്കി ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്
petrol

English summary
Fuel price Hike in India: Petrol price crossed Rs 110 at Parashala in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X