Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ധനവില തൊട്ടാല്‍ പൊള്ളും; ഇന്നും വില വര്‍ദ്ധിപ്പിച്ചു, തിരുവനന്തപുരത്ത് 100 കടന്ന് ഡീസല്‍

തിരുവനന്തപുരം: രാജ്യത്ത് വീണ്ടും തുടര്‍ച്ചയായ ദിവസം ഇന്ധനവില വര്‍ദ്ധിച്ചു. ഇന്ന് ഒരു ലിറ്റര്‍ ഡീസലിന് 38 പൈസയാണ് വര്‍ദ്ധിച്ചത്. ഇതോടെ തിരുവനന്തപുരം നഗരത്തില്‍ ഒരു ലിറ്റര്‍ ഡീസലിന്റെ വില 100 കടന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന് 100.23 രൂപയാണ് വില. കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 98.33 രൂപയുമായി. കോഴിക്കോട് ഒരു ലിറ്റര്‍ ഡീസലിന്റെ ഇന്നത്തെ വില 98.66 രൂപയാണ്. ഇന്ന് പെട്രോളിനും വില വര്‍ദ്ധിച്ചു. 30 പൈസയാണ് പെട്രോളിന് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 106.70 പൈസയായി. കൊച്ചിയില്‍ 102.72 രൂപയായപ്പോള്‍ കോഴിക്കോട് 104.94 രൂപയായി.

fuel

രാജ്യത്ത് തുടര്‍ച്ചയായി ദിവസങ്ങള്‍ ഇന്ധനവില വര്‍ദ്ധിക്കുന്നതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ദിവസേനയുള്ള ഇന്ധനവില സാധാരണക്കാരായ ജനങ്ങളെ വലിയ പ്രതിസന്ധിയിലേക്കാണ് കൊണ്ടെത്തിച്ചിരിക്കുന്നത്. പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ എണ്ണക്കമ്പനികള്‍ ദിവസേനെ വില വര്‍ദ്ധിപ്പിക്കുന്ന സാഹത്യരമാണ് ഇപ്പോഴുള്ളത്. പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ഇന്ധനവില വര്‍ദ്ധനവിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഇന്ധനവില വര്‍ദ്ധനവ് കുറയ്ക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന ആവശ്യമാണ് പ്രധാനമായും ഉയരുന്നത്. എന്നാല്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ വില കുറയുമെന്നാണ് കേന്ദ്രം മുന്നോട്ടുവയ്ക്കുന്ന വാദം. എന്നാല്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഭൂരിപക്ഷം സംസ്ഥാനങ്ങള്‍ എതിര്‍ത്തതോടെ ഇന്ധന വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന തീരുമാനത്തിലേക്ക് ജിഎസ്ടി കൗണ്‍സില്‍ എത്തുകയായിരുന്നു.

അതേസമയം, ഇന്ധനവില വര്‍ദ്ധനയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തിയിരുന്നു. വര്‍ഗീയതയ്ക്കും വെറുപ്പിനും അടിപ്പെട്ട ഒരു ജനതയെ എന്ത് ചൂഷണത്തിനും വിധേയമാക്കാമെന്ന ജനവിരുദ്ധ രാഷ്ട്രീയത്തിന്റെ ഉത്തമ ഉദാഹരണമാണ് എല്ലാ സീമകളും ലംഘിക്കുന്ന ഇന്ധന വില വര്‍ദ്ധനവെന്ന് വിഡി സതീശന്‍ പറഞ്ഞിരുന്നു. പെട്രോളിന് പിന്നാലെ ഡീസലിനും നൂറു രൂപ കടന്നിരിക്കുകയാണ്.

Recommended Video

cmsvideo
    പാവപ്പെട്ടവന് ഇരുട്ടടിയായി ഇന്ധനവില

    റിതു എന്താ ഒരു ലുക്ക്; സൂപ്പര്‍ ഹോട്ട് ലുക്കെന്ന് ആരാധകര്‍, പുതിയ ഫോട്ടോഷൂട്ട് വൈറല്‍

    ഇതിന്റെ കാസ്‌കേഡിങ് എഫക്റ്റ് അവശ്യ സാധനങ്ങളുടെ വിലവര്‍ദ്ധനവ് മുതല്‍ സാധാരണക്കാരന്റെ ജീവിതത്തെ ബാധിക്കുന്ന എല്ലാ മേഖലയിലും പ്രതിസന്ധിയുണ്ടാക്കി അവന്റെ ജീവിതത്തെ ദുരിതത്തിലാക്കുകയാണ്. ഒരു ജനാധിപത്യ ഭരണകൂടത്തിനും ചെയ്യാന്‍ കഴിയാത്ത പാതകമാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ ഇന്ത്യയിലെ ജനങ്ങളോട് ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാരിന് ഇതിനുള്ള ധൈര്യം നല്‍കുന്നത് ഈ സത്യാനന്തര യുഗത്തില്‍ വര്‍ഗീയതയും അമിത ദേശീയതയും പോലെയുള്ള വൈകാരിക ചര്‍ച്ചകളിലൂടെ ഇതിനെയെല്ലാം വഴിമാറ്റി വോട്ട് തങ്ങള്‍ക്ക് അനുകൂലമാക്കാമെന്ന ബോധ്യമാണെന്ന് വിഡി സതീശന്‍ പറഞ്ഞിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+