Get Updates
Get notified of breaking news, exclusive insights, and must-see stories!

സെഞ്ച്വറി അടിച്ചിട്ടും അവസാനിക്കാത്ത വര്‍ദ്ധന; പെട്രോള്‍ വില ഇന്നും കൂട്ടി, തിരുവനന്തപുരത്ത് 101 കടന്നു

തിരുവനന്തപുരം: ഇന്ധനവില വര്‍ദ്ധവില്‍ രാജ്യത്ത് പ്രതിഷേധം നടക്കുന്നതിനിടെ ഇന്ന് വീണ്ടും പെട്രോളിന് വില കൂടി. ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 35 പൈസയാണ് വര്‍ദ്ധിച്ചത്. ഇതോടെ കേരളത്തിലെ മിക്ക ജില്ലകളിലെയും പെട്രോള്‍ വില 100 കടന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില 101.91 രൂപയായി. കൊച്ചിയില്‍ പെട്രോള്‍ വില 100.6 രൂപയായി. കോഴിക്കോട് 101.66 രൂപയായി.

fuel

അതേസമയം, ഡീസല്‍ വിലയില്‍ ഇന്ന് മാറ്റമില്ല, അന്താരാഷ്ട്ര വിലയില്‍ ക്രൂഡ് ഓയിലിന്റെ വില ഉയരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ വില ഉയരാനാണ് സാധ്യതയുണ്ട്. തുടര്‍ച്ചയായ ഇന്ധനവില വര്‍ദ്ധനവിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധമാണ് ഉയരുന്നത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പിന് ശേഷമാണ് രാജ്യത്ത് ഇന്ധന വില തുടര്‍ച്ചയായ ദിവസങ്ങളില്‍ വര്‍ദ്ധിക്കാന്‍ ആരംഭിച്ചത്.

ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രക്രിക ആരംഭിച്ചത് മുതല്‍ ഇന്ധനവില വര്‍ദ്ധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ഇന്ധനവില കുതിച്ചത്. ഇതോടെ രാജ്യത്തെ ഒട്ടുമിക്ക നഗരങ്ങളിലും പെട്രോള്‍ വില 100 കടന്നിരുന്നു. മധ്യപ്രദേശിലെ ഭോപ്പാലില്‍ പെട്രോള്‍ വില 107 രൂപ കടന്നിരുന്നു.

ബാത്ത് റോബ് ധരിച്ച കയ്യില്‍ ജ്യൂസുമായി നടി സംയുക്ത മേനോന്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+