ഇന്ധന വില വര്‍ധനവ്: കേരളം നികുതി കുറച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് സുരേന്ദ്രന്‍
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിനെ മാതൃകയാക്കി കേരള സര്‍ക്കാര്‍ പെട്രോള്‍ - ഡീസല്‍ നികുതിയില്‍ ഇളവ് വരുത്തണമെന്ന ആവശ്യം ശക്തമാക്കുന്നു. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, കെ സുധാകരനും വിഡി സതീശനും ഉള്‍പ്പടേയുള്ള പ്രതിപക്ഷ നേതാക്കള്‍ ഈ ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നു. കേന്ദ്രസർക്കാറിനെ മാതൃകയാക്കി സംസ്ഥാന സർക്കാരും ഇന്ധനനികുതി കുറയ്ക്കണമെന്നും ഇല്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്നുമാണ് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വ്യക്തമാക്കിയത്.
ഇന്ധനവില വർദ്ധനവിൽ കേന്ദ്രസർക്കാരിനെ പഴിചാരി ജനങ്ങളുടെ കണ്ണിൽപൊടിയിടാനുള്ള സംസ്ഥാന സർക്കാരിന്റെ എല്ലാ അടവും പൊളിഞ്ഞു കഴിഞ്ഞു. ഇനിയെങ്കിലും ജനദ്രോഹ നടപടിയിൽ നിന്നും പിൻമാറാൻ ഇടതു സർക്കാർ തയ്യാറാവണം. മറ്റു പല സംസ്ഥാനങ്ങളും നികുതി കുറച്ച് കേന്ദ്രത്തിന് പിന്തുണ നൽകിയിട്ടും കേരള സർക്കാർ തപ്പിതടയുകയാണ്. കേന്ദ്രം നികുതി കുറച്ചാൽ കേരളവും നികുതി കുറയ്ക്കാമെന്ന വാഗ്ദാനം പാലിക്കാൻ ധനകാര്യ മന്ത്രി തയ്യാറാവണം. നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് ബി ജെ പി നേതൃത്വം നൽകുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കേന്ദ്രം നികുതി കുറച്ചെങ്കില്‍ സംസ്ഥാനം അത്തരമൊരു നടപടിയുമായി മുന്നോട്ട് പോകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നായിരുന്നു സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ പ്രതികരണം. ഇപ്പോള്‍ കേന്ദ്രം കുറവ് വരുത്തിയിരിക്കുന്നത് രാജ്യത്താകെ ഉയർന്നുവന്ന ജനരോഷത്തിൽ നിന്നും താൽക്കാലികമായി മുഖം രക്ഷിച്ചെടുക്കാനാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഒരു ലിറ്റർ ഡീസലിനും പെട്രോളിനും മേൽ 30 രൂപയിലധികം പ്രത്യേക നികുതിയും സെസും കേന്ദ്ര ഗവൺമെന്റ് ചുമത്തിയിരുന്നു. സംസ്ഥാനങ്ങൾക്ക് വീതം വെക്കേണ്ടതില്ലാത്ത ഈ നികുതിവരുമാനം പെട്രോളിയത്തിന്റെ അന്തർദേശീയ വിലവ്യതിയാനങ്ങളുമായി ബന്ധമില്ലാതെ കേന്ദ്രം ചുമത്തുന്ന അധിക നികുതിയാണ്. പെട്രോളിനും ഡീസലിനും മേലുള്ള സംസ്ഥാന നികുതി കഴിഞ്ഞ ആറു വർഷമായി ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെൻറുകൾ വർധിപ്പിച്ചിട്ടില്ല. മാത്രമല്ല ഇക്കാലയളവിൽ ഒരു തവണ നികുതി കുറയ്ക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം നികുതി കുറയ്ക്കാന് സംസ്ഥാന തയ്യാറായില്ലെങ്കില്‍ പ്രക്ഷേഭം സംസ്ഥാന സര്‍ക്കാറിനെതിരെ തിരിച്ച് വിടുമെന്നാണ് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കിയത്. കേരളത്തിൽ നടക്കുന്ന പല അഴിമതികളും മുന്നോട്ടുപോകണമെങ്കിൽ പാവപെട്ടവന്റെ പണം വേണം എന്നതുകൊണ്ടാണ് നികുതി കുറയ്ക്കാന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവാത്തത് എന്നാണ് കോണ്‍ഗ്രസ് നേതാവ് ശബരീനാഥന്‍ അഭിപ്രായപ്പെട്ടത്. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
പാവപ്പെട്ടവന്റെ സമ്പാദ്യത്തിന്റെ 50% കൂടുതൽ കവർന്നെടുക്കുന്ന ഇന്ധനവില കുറയ്ക്കാൻ കേരളം ഒന്നും ചെയ്യില്ലെന്ന് ധനമന്ത്രി രാവിലെതന്നെ പറഞ്ഞുകഴിഞ്ഞു. ഇതിന് പല കാരണങ്ങളുണ്ട്. കേരളത്തിൽ നടക്കുന്ന പല അഴിമതികളും മുന്നോട്ടുപോകണമെങ്കിൽ പാവപെട്ടവന്റെ പണം വേണം . ഇതിനൊരുദാഹരണമാണ് കെ-റയിൽ പദ്ധതി.
1,00,000 കോടി രൂപയുടെ മെഗാ അഴിമതി കെ-റയില്‍ പദ്ധതി നടപ്പിലാക്കണമെങ്കിൽ കേരള സംസ്ഥാനം പണം കണ്ടെത്തണം. ഈ പണം കണ്ടെത്തണമെങ്കിൽ ഇന്ധന നികുതി/VAT ഉയർന്നു തന്നെ ഇരിക്കണം, പാവപെട്ടവൻ പെട്രോളടിച്ചു വഴിയാധാരമാകണം. പാവപ്പെട്ടവരെ ചൂഷണം ചെയ്തു അനാവശ്യ പദ്ധതികൾ നടപ്പിലാക്കുന്ന നവ കേരള മോഡലാണ് ഈ സർക്കാരിന് താത്പര്യം. ഇതിനെതിരെ ജനങ്ങൾ ഒരുമിക്കണം, കേരളം നികുതി കുറയ്ക്കണം.
അതേസമയം, പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടി ഇനത്തില്‍ 5 രൂപയായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഇന്നലെ കുറച്ചത്. ഡീസലിന്റെ എക്സൈസ് ഡ്യൂട്ടി ഇനത്തില്‍ 10 രൂപയും കുറവ് വരുത്തി. പുതിയ നിരക്കുകള്‍ ഇന്ന് അര്‍ധ രാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ധന വില തുടര്‍ച്ചയായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യവ്യാപകമായ പ്രതിഷേധം തുടര്‍ന്ന് വരുന്ന സാഹചര്യത്തില്‍ കൂടിയാണ് കേന്ദ്ര സര്‍ക്കാറിന്റെ നീക്കം.
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും'












Click it and Unblock the Notifications