കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഇന്ധന വില ഇന്നും വര്‍ദ്ധിപ്പിച്ചു, കേരളത്തില്‍ ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍
കൊച്ചി: ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചതോടെ ംസ്ഥാനത്ത് ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തി. പെട്രോളിന് ഇന്ന് 25 പൈസയും ഡീസലിന് 26 പൈസയും വര്‍ദ്ധിച്ചു. ഈ മാസം ഇത് നാലാം തവണയാണ് വില വര്‍ദ്ധിക്കുന്നത്. നാല് തവണയായി പെട്രോളിന് ഒരു രൂപ 26 പൈസയും ഡീസലിന് ഒരു രൂപ 36 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്.
ഇന്ന് വില വീണ്ടും കൂട്ടിയതോടെ കൊച്ചിയില്‍ പെട്രോള്‍ വില 85.47 രൂപയും ഡീസല്‍ വില 79.62 രൂപയും ആയി. തിരുവനന്തപുരത്ത് പെട്രോള്‍ വില 87 രൂപ 28 പൈസയായി. ഡീസല്‍ വില 81.31 രൂപയും എത്തി.