കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് കാലത്തെ ഇന്ധന വിലവർധന ഇരട്ടി നീതി നിഷേധം; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം; ഇന്ധന വില വർധനവിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ്‌ കാലങ്ങളിൽ ഒഴികെ മറ്റെല്ലാ സമയത്തും കുത്തകകളുടെ ഉന്നമനത്തിനു വേണ്ടി മാത്രമേ നിലകൊള്ളുകയുള്ളൂ എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് മോദി സർക്കാർ.ഇന്ധന വില വർധിക്കുന്നത് അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമാകുമെന്നിരിക്കെ കോവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സ്വന്തം ജനങ്ങളോട് മോദി സർക്കാർ ചെയ്യുന്നത് ഇരട്ട നീതി നിഷേധമാണെന്നും ചെന്നിത്തല പറഞ്ഞു. ഇത് സംബന്ധിച്ച് ചെന്നിത്തല ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം

chennithala

തിരഞ്ഞെടുപ്പ്‌ കാലങ്ങളിൽ ഒഴികെ മറ്റെല്ലാ സമയത്തും കുത്തകകളുടെ ഉന്നമനത്തിനു വേണ്ടി മാത്രമേ നിലകൊള്ളുകയുള്ളൂ എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് മോദി സർക്കാരെന്. കോവിഡ് പ്രതിസന്ധിയിൽ രാജ്യവും ജനങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്. അതിനിടയിൽ കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ എട്ടു തവണയാണ് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വർധനയുണ്ടായിരിക്കുന്നത്.

ബീഹാർ ഇലക്ഷൻ സമയത്ത് രണ്ടു മാസം എണ്ണ വില വർധന താത്കാലികമായി നിർത്തി വെച്ചിരുന്ന കമ്പനികൾ തിരഞ്ഞെടുപ്പ്‌ ഫലം വന്നതിനു ശേഷം മുൻകാല പ്രാബല്യത്തോടെയാണ് വില വർധിപ്പിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിലെ വില വർദ്ധനയാണ് കാരണം എന്ന വിശദീകരണം യുക്തിസഹമല്ല.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില സമീപകാല ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയപ്പോളും മോദി സർക്കാർ ഇന്ത്യയിൽ ഇന്ധന വില നിരന്തരം വർധിപ്പിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. സ്വകാര്യ എണ്ണക്കമ്പനികൾക്ക് കൊള്ളലാഭം കൊയ്യാൻ വേണ്ടി മാത്രമായിരുന്നു ഇത്.
ഇന്ധന വില വർധിക്കുന്നത് അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമാകുമെന്നിരിക്കെ കോവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സ്വന്തം ജനങ്ങളോട് മോദി സർക്കാർ ചെയ്യുന്നത് ഇരട്ട നീതി നിഷേധമാണ്.

 സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊവിഡ്; 6055 പേർക്ക് രോഗമുക്തി സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊവിഡ്; 6055 പേർക്ക് രോഗമുക്തി

വീടും പാടവും ഉപേക്ഷിച്ച് കൊടും തണുപ്പിൽ അവർ ദില്ലിയിൽ വന്നു; വെള്ളവും ഭക്ഷണവും എത്തിക്കണമെന്ന് രാഹുൽവീടും പാടവും ഉപേക്ഷിച്ച് കൊടും തണുപ്പിൽ അവർ ദില്ലിയിൽ വന്നു; വെള്ളവും ഭക്ഷണവും എത്തിക്കണമെന്ന് രാഹുൽ

ജോളിക്ക് 30 ലക്ഷം നൽകാനുള്ളത് ആര്? അന്വേഷണം റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക്ജോളിക്ക് 30 ലക്ഷം നൽകാനുള്ളത് ആര്? അന്വേഷണം റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക്

Recommended Video

cmsvideo
Serum Institute rejects charges by Covid-19 vaccine trial participant of ‘serious side effects’

English summary
Fuel price hikes doubled during Covid era denial of justice; Chennithala against the Central government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X