കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ധന വില വര്‍ദ്ധന തുടരുന്നു; ഡീസലിലും പെട്രോളിനും വില കൂട്ടി, പുതിയ വിലവിവരങ്ങള്‍ അറിയാം

Google Oneindia Malayalam News

ദില്ലി: സാധാരണക്കാരെ പൊറുതിമുട്ടിച്ച് രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ദ്ധന. 72 ദിവസത്തെ ഇടവേളയ്ക്ക് ശേഷം പെട്രോളിന് 22 പൈസയാണ് വര്‍ദ്ധിപ്പിച്ചത്. തുടര്‍ച്ചയായ നാലം ദിവസവും ഡീസലിന്റെ വില കൂട്ടി. 26 പൈസയാണ് ഡീസലിന് വര്‍ദ്ധിപ്പിച്ചത്. വില വര്‍ദ്ധന പ്രാബല്യത്തില്‍ വന്നതോടെ കൊച്ചിയില്‍ ഇന്നത്തെ ഡീസല്‍ വില 94. 58 രൂപയായി. പെട്രോള്‍ 101.70 രൂപയായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 103. 70 രൂപയും ഡീസലിന് 96.48 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ വില 101.92 രൂപയും ഡീസല്‍ 94.82 രൂപയുമാണ്.

എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

fuel

കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില വര്‍ദ്ധിപ്പിക്കാന്‍ തുടങ്ങിയത്. അതിന് മുമ്പ് വില വര്‍ദ്ധന ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് കാലത്ത് മാത്രം വില വര്‍ദ്ധിപ്പിക്കാതെയിരിക്കാന്‍ സാധിക്കുന്നത് എങ്ങനെയാണെന്ന് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. ഇന്ധന വില കുറയാതിരിക്കുന്നതിനുള്ള പ്രധാന കാരണം സംസ്ഥാനങ്ങളെ ഇന്ധനങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താത്തതാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുന്ന വാദം.

അതേസമയം, ഇന്ധനവിലയെ ജിഎസ്ടിയിള്‍ ഉള്‍പ്പെടുത്തുന്നതിന് എതിരെ കേരളവും രംഗത്തെത്തിയിരുന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കാന്‍ അവയെ ജി എസ് ടി യില്‍ ഉള്‍പ്പെടുത്തുകയല്ല വേണ്ടത് മറിച്ച് കേന്ദ്രം സെസ് വെട്ടിക്കുറയ്ക്കുകയാണ് ചെയ്യേണ്ടതെന്നാണ് കേരളം വാദിച്ചിരുന്നത്.

പെട്രോളിയവും ആള്‍ക്കഹോളും മാത്രമാണ് സംസ്ഥാനങ്ങള്‍ക്ക് നികുതി ചുമത്താന്‍ അധികാരമുള്ള ഉല്‍പ്പന്നങ്ങള്‍. സംസ്ഥാനത്തിന്റെ ആകെ നികുതിവരുമാനത്തിന്റെ പകുതിയും ഇവയില്‍ നിന്നാണ് വരുന്നത്. ഒരു ലിറ്റര്‍ പെട്രോളില്‍ നിന്ന് 26 രൂപയും ഡീസല്‍ നിന്ന് 29 രൂപയും അധിക സെസായി കേന്ദ്രം ഈടാക്കുന്നുണ്ട്. പെട്രോള്‍/ ഡീസല്‍ വില കുറയ്ക്കണമെന്ന് കേന്ദ്രത്തിന് ആഗ്രഹമുണ്ടെങ്കില്‍ ഈ സെസ് പിന്‍വലിക്കുകയാണ് ആദ്യം വേണ്ടതെന്ന് ധനമന്ത്രി പറഞ്ഞിരുന്നു.

English summary
Fuel price In India; Diesel and petrol prices have rise again, know the latest pricing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X