പതിവ് തെറ്റിക്കാതെ ഇന്ധനവില; ഇന്ന് വീണ്ടും വര്‍ദ്ധിച്ചു, സംസ്ഥാനത്ത് പെട്രോള്‍ വില 110 ലേക്ക്
കൊച്ചി: തുടര്‍ച്ചയായി വീണ്ടും രാജ്യത്ത് ഇന്ധനവില വര്‍ദ്ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് 7.73 രൂപയും പെട്രോളിന് 6.50 രൂപയുമാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഇന്ന് എട്ടാം തവണയാണ് ഇന്ധനവില ഉയരുന്നത്. പുതിയ വില പുറത്തുവന്നതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 101.32 പൈസയായി. പെട്രോളിന് 107.55 പൈസയുമായി.

തിരുവനന്തപുരത്ത് ഡീസലിന് 103.15 രൂപയും പെട്രോളിന് 109.51 രൂപയുമാണ് ഇന്നത്തെ ഇന്ധന വില. കോഴിക്കോട് ഡീസലിന് 101.46 രൂപയും പെട്രോളിന് 107.69 രൂപയുമാണ് പുതുക്കിയ വില. ഇന്ധനവില വര്‍ദ്ധനവ് ഈ രീതിയില്‍ തുടരുകയാണെങ്കില്‍ സംസ്ഥാനത്ത് പെട്രോള്‍ വില 110ലേക്ക് അടുക്കാന്‍ അത്ര സമയമൊന്നും വേണ്ടിവരില്ല. പ്രതിഷേധങ്ങള്‍ക്ക് പുല്ലവില കല്‍പ്പിച്ചുകൊണ്ടാണ് രാജ്യത്ത് ഇന്ധനവില കുതിക്കുന്നത്. കൊവിഡ് അടുക്കമുള്ള ദുരിതത്തില്‍ സാധാരണക്കാര്‍ പൊറുതിമുട്ടുമ്പോള്‍ ഇന്ധനവില വര്‍ദ്ധവനവ് കൂടി നല്‍കി പൊറുതിമുട്ടിക്കുകയാണ് അധികൃതര്‍.
ബോളിവുഡിനെ ഞെട്ടിച്ച് താരപുത്രിമാരുടെ ഫോട്ടോഷൂട്ട്; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്
രാജ്യാന്തര വിപണിയിലെ എണ്ണ വിലയില്‍ ഉണ്ടായ വര്‍ധനവ് പ്രാദേശിക ഇന്ധന വില കുതിക്കാന്‍ കാരണമാകുന്നുവെന്നാണ് എണ്ണകമ്പനികളുടെ വാദം. വില കുറയണമെങ്കില്‍ ഇന്ധനങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് കേന്ദ്രം മുന്നോട്ടുവയ്ക്കുന്ന വാദം. എന്നാല്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ഈ തീരുമാനത്തിന് എതിരെയാണ്. ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കില്ലെന്നാണ് ഈ സംസ്ഥാനങ്ങള്‍ പറയുന്നത്.












Click it and Unblock the Notifications