Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭരിക്കുന്നത് പിണറായിയാണ്; ഉമ്മൻചാണ്ടി കൂട്ടിയത് കുറച്ച് പരിഹാരം കാണൂ; പി രാജീവിന് സിദ്ദിഖിന്റെ മറുപടി

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്‌ക്കേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ട മന്ത്രി രാജീവിന് മറുപടിയുമായി കോണ്‍ഗ്രസ് എംഎല്‍എ ടി സിദ്ദിഖ് രംഗത്ത്. 13 തവണ വര്‍ദ്ധിപ്പിച്ച ഉമ്മന്‍ ചാണ്ടിയാണ് 3 തവണ നികുതി കുറച്ചതെന്നും ഒരു തവണ പോലും നികുതി വര്‍ദ്ധിപ്പിക്കാത്ത ഒന്നാം പിണറായി സര്‍ക്കാര്‍ ഒരു തവണ നികുതി കുറയ്ക്കുകയും ചെയ്‌തെന്നായിരുന്നു രാജീവ് പറഞ്ഞത്.

കേന്ദ്രം കുറയ്ക്കുമ്പോള്‍ മൊത്തം വിലയില്‍ കുറവ് വരും. ആ വിലയെ അടിസ്ഥാനപ്പെടുത്തി ചുമത്തുന്ന സംസ്ഥാന നികുതി ആനുപാതികമായി കുറയുകയും ചെയ്യും. സംസ്ഥാനത്തിന്റെ നികുതി ഇനിയും കുറയണമെങ്കിലും കേന്ദ്ര നികുതി നിരക്ക് കുറച്ചാല്‍ മതിയെന്നും പി രാജീവ് പറഞ്ഞിരുന്നു.

kerala

ഇതിന് മറുപടിയുമായാണ് ടി സിദ്ദിഖ് രംഗത്തെത്തിയത്. ഉമ്മന്‍ ചാണ്ടിയല്ല ഇപ്പോള്‍ ഭരിക്കുന്നത്, സഖാവ് ശ്രീ പിണറായി വിജയനാണു. ഉമ്മന്‍ ചാണ്ടിക്ക് 13 തവണ കൂട്ടാമെങ്കില്‍ 13 തവണ കുറയ്ക്കാന്‍ പിണറായി വിജയനു കഴിയും എന്ന് തുറന്ന് സമ്മതിക്കുകയാണു മന്ത്രി പി രാജീവ് ചെയ്തിരിക്കുന്നതെന്ന് ടി സിദ്ദിഖ് പറഞ്ഞു. അത് കൊണ്ട് എത്രയും പെട്ടെന്ന് ഉമ്മന്‍ ചാണ്ടി കൂട്ടിയത് കുറച്ച് ജനങ്ങള്‍ 2021 ല്‍ അനുഭവിക്കുന്ന പ്രശ്‌നത്തിനു പരിഹാരം കാണണമെന്നും സിദ്ദിഖ് അഭിപ്രായപ്പെട്ടു. സിദ്ദിഖ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ,

ഇന്ധന വിലയുടെ സംസ്ഥാന നികുതി പല സംസ്ഥാനങ്ങളും കുറച്ച് കഴിഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന ചത്തീസ്ഗഡിലാണു നികുതി കുറച്ച് കുറഞ്ഞ നിലയില്‍ ഇന്ധനം ലഭ്യമാകുന്നത്. എന്നാല്‍ കേരളം ഭരിക്കുന്ന ഇടത് സര്‍ക്കാറും സര്‍ക്കാറിനെ നയിക്കുന്ന പാര്‍ട്ടി സിപിഐഎമ്മും ഇന്ധന നികുതി കുറയ്ക്കാന്‍ പാടില്ല എന്ന കടുത്ത നിലപാടിലാണ്. ഇന്ന് സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ് ഫെയിസ്ബുക്കില്‍ ന്യായീകരണ ക്യാപ്‌സ്യൂളുമായി വന്നത് കണ്ടു. അതില്‍ പ്രധാനപ്പെട്ട രണ്ട് ന്യായീകരണങ്ങള്‍ ഇവയാണു.

1- ഉമ്മന്‍ ചാണ്ടി സര്‍ക്കാറാണു 13 തവണ നികുതി കൂട്ടിയത്. അതില്‍ 3 തവണ മാത്രമാണു ഉമ്മന്‍ ചാണ്ടി കുറച്ചത്.

ഉമ്മന്‍ ചാണ്ടിയല്ല ഇപ്പോള്‍ ഭരിക്കുന്നത്, സഖാവ് ശ്രീ പിണറായി വിജയനാണു. ഉമ്മന്‍ ചാണ്ടിക്ക് 13 തവണ കൂട്ടാമെങ്കില്‍ 13 തവണ കുറയ്ക്കാന്‍ പിണറായി വിജയനു കഴിയും എന്ന് തുറന്ന് സമ്മതിക്കുകയാണു മന്ത്രി പി രാജീവ് ചെയ്തിരിക്കുന്നത്. അത് കൊണ്ട് എത്രയും പെട്ടെന്ന് ഉമ്മന്‍ ചാണ്ടി കൂട്ടിയത് കുറച്ച് ജനങ്ങള്‍ 2021 ല്‍ അനുഭവിക്കുന്ന പ്രശ്‌നത്തിനു പരിഹാരം കാണുക. (ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ഒരു വേള ക്രൂഡ് ഓയില്‍ വില ബാരലിനു 141 ഡോളര്‍ കടന്നിട്ടും എണ്ണ വില 70 രൂപ കടന്നിരുന്നില്ല. യുപിഎ സര്‍ക്കാര്‍ അനാവശ്യമായി നികുതി കൂട്ടി കൊള്ള നടത്തിയിരുന്നില്ല.)

2 ഇന്ധന വില കൂട്ടിയവര്‍ കുറയ്ക്കട്ടെ, അപ്പോള്‍ കേരളത്തിലും ആനുപാതികമായി കുറഞ്ഞോളും. നമ്മള്‍ ഒന്നും ചെയ്യേണ്ട..

കേരളത്തിലെ ഇന്നത്തെ പെട്രോള്‍ വില നോക്കിയാല്‍ ലിറ്ററിനു (106.36). ഒരു ലിറ്ററിന് എണ്ണ കമ്പനി നേടുന്നത് 48.23 രൂപ, പമ്പ് കമ്മീഷന്‍ 3.85 രൂപ, കേന്ദ്ര നികുതി 27.90 രൂപ
കേരള സംസ്ഥാന നികുതി 26.38 രൂപ.

ഇനി പെട്രോള്‍ നികുതി യുപിഎ കാലത്തെ 9.80 ലേക്ക് തിരികെ കൊണ്ട് വരും വിധം കേന്ദ്രം 18 രൂപ കൂടി നികുതി കുറച്ചു എന്ന് കരുതുക. കേന്ദ്ര നികുതി 9.80 ആകും സംസ്ഥാന നികുതി ലിറ്ററിന് 20.44 ആകും.

ആരാണ് അപ്പോള്‍ യഥാര്‍ത്ഥ പോക്കറ്റ് അടിക്കാരന്‍?? തോന്നിയത് പോലെ കേന്ദ്ര ബിജെപി സര്‍ക്കാര്‍ കൂട്ടിയത് കുറയ്ക്കണം, അതില്‍ തര്‍ക്കമില്ല. എന്നാല്‍ ന്യായീകരണ ക്യാപ്‌സൂള്‍ ഇറക്കി സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്ക്കാതിരിക്കുന്നത് ജനങ്ങളോടുള്ള കടുത്ത വെല്ലുവിളി തന്നെയാണു. സോഷ്യല്‍ മീഡിയയില്‍ ന്യായീകരിക്കുന്ന സഖാവ് പെട്രോള്‍ പമ്പില്‍ വച്ച് നിങ്ങളെ മനസ്സില്‍ പ്രാകുന്നുണ്ട് എന്ന് മനസ്സിലാക്കുക

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+