Get Updates
Get notified of breaking news, exclusive insights, and must-see stories!

കോലീബി-മൗദൂദി സഖ്യത്തിന് വസ്തുതകള്‍ പണ്ടേ അലര്‍ജിയാണ്; ഓലപ്പാമ്പു വീശിയാല്‍ പേടിക്കില്ലെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ഇന്ധനത്തിന്റെ എക്‌സൈസ് നികുതി കുറച്ചതിന് പിന്നാലെ രാജ്യത്തെ പെട്രോള്‍- ഡീസല്‍ വില കുറഞ്ഞിരുന്നു. കേന്ദ്രത്തിന് പിന്നാലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളടക്കം നികുതി കുറച്ചിരുന്നു. എന്നാല്‍ കേരളം ഇന്ധന നികുതി കുറയ്ക്കാന്‍ തയ്യാറായിരുന്നില്ല.

ഇതിനെതിരെ വലിയ വിമര്‍ശനമാണ് പല കോണുകളില്‍ നിന്നും ഉയര്‍ന്നത്. ബിജെപി, കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. എന്നാല്‍ കേരളം നികുതി കുറയ്ക്കില്ലെന്നും അതിന് കൃത്യമായ വിശദീകണവും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നല്‍കിയിരുന്നു.

1

എന്നാല്‍ ഇപ്പോഴിതാ ഇന്ധന നികുതി കുറയ്ക്കാത്തതിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ സമരം ചെയ്യുന്ന പ്രതിപക്ഷത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ധനമന്ത്രി തോമസ് ഐസക്ക്. കോലീബി-മൗദൂദി മഴവില്‍ സഖ്യത്തിന് വസ്തുതകള്‍ പണ്ടേ അവര്‍ക്ക് അലര്‍ജിയാണെമ്മ് തോമസ് ഐസക്ക് കുറ്റപ്പെടുത്തി. കടുത്ത സമരമെന്നൊക്കെ ഓലപ്പാമ്പു വീശിയാല്‍, ആരു പേടിക്കുമെന്നാണ് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസും മഴവില്‍ മുന്നണിയും വ്യാമോഹിക്കുന്നത്? ജനങ്ങള്‍ക്ക് കാര്യങ്ങളറിയാമെന്ന് തോമസ് ഐസക്ക് വ്യക്തമാക്കി. തോമസ് ഐസക്കിന്റെ വാക്കുകളിലേക്ക്...

2

എണ്ണവിലയുടെ പേരില്‍ കേരള സര്‍ക്കാരിനെതിരെ കുരിശുയുദ്ധത്തിനിറങ്ങിയിരിക്കുകയാണ് കോലീബി-മൗദൂദി മഴവില്‍ സഖ്യം. വസ്തുതകള്‍ പണ്ടേ അവര്‍ക്ക് അലര്‍ജിയാണ്. തങ്ങള്‍ നിരന്തരം പറയുന്ന നുണകളില്‍ പൊതുജനം എപ്പോഴെങ്കിലും വീഴുമെന്ന വ്യാമോഹവുമായി നടക്കുന്നവര്‍ക്കു മുന്നില്‍ വസ്തുത നിരത്തിയിട്ടെന്തു കാര്യം? കേന്ദ്രം പെട്രോളിന്റെ നികുതി 9.48 രൂപയില്‍ നിന്ന് 32.98 രൂപയായി വര്‍ദ്ധിപ്പിച്ചു. ഡീസലിന്റെ നികുതി 3.56 രൂപയില്‍ നിന്ന് 31.83 രൂപയായി വര്‍ദ്ധിപ്പിച്ചു.

3

ഏതാണ്ട് 6 ലക്ഷം കോടി രൂപ എന്‍ഡിഎ ഭരണത്തില്‍ ജനങ്ങളില്‍ നിന്ന് അധികമായി പിഴിഞ്ഞു. തെരഞ്ഞെടുപ്പു തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ പെട്രോളിനു 10 രൂപയും ഡീസലിന് 5 രൂപയും കുറച്ചു. യുപിയിലുംകൂടി തോറ്റാല്‍ കുറച്ചു സത്ബുദ്ധി വരാന്‍ സാധ്യതയുണ്ട്. ഇതുവരെയും യുഡിഎഫിന്റെ നിരന്തരമായ ഡിമാന്റ് എന്തായിരുന്നു? കേന്ദ്രം നികുതി കൂട്ടിയപ്പോള്‍ വില വര്‍ദ്ധിച്ചു. ആ വിലയുടെ പുറത്താണു സംസ്ഥാനത്തിന്റെ നികുതി വരുന്നത്.

4

സംസ്ഥാനം നികുതി നിരക്ക് വര്‍ദ്ധിപ്പിച്ചില്ലെങ്കിലും വില വര്‍ദ്ധനവിന്റെ ഒരു ചെറുവിഹിതം വരുമാനമായി കിട്ടും. ഇതു വേണ്ടെന്നുവയ്ക്കണം. അതിനു കഴിഞ്ഞ സംസ്ഥാന സര്‍ക്കാര്‍ മുതല്‍ നല്‍കിവന്ന മറുപടി സംസ്ഥാനത്തെ സഹായിക്കാന്‍ കേന്ദ്രം നികുതി വര്‍ദ്ധിപ്പിക്കേണ്ട. നികുതി നിരക്കു പഴയതിലേയ്ക്കു കുറച്ചോളൂ. സംസ്ഥാനത്തിന്റെ നികുതി വരുമാനം കുറയുന്നൂവെന്നു പറഞ്ഞ് നിരക്ക് ഉയര്‍ത്തില്ല. അതാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.

5

സംസ്ഥാനം നികുതി നിരക്ക് വര്‍ദ്ധിപ്പിച്ചില്ലെങ്കിലും വില വര്‍ദ്ധനവിന്റെ ഒരു ചെറുവിഹിതം വരുമാനമായി കിട്ടും. ഇതു വേണ്ടെന്നുവയ്ക്കണം. അതിനു കഴിഞ്ഞ സംസ്ഥാന സര്‍ക്കാര്‍ മുതല്‍ നല്‍കിവന്ന മറുപടി സംസ്ഥാനത്തെ സഹായിക്കാന്‍ കേന്ദ്രം നികുതി വര്‍ദ്ധിപ്പിക്കേണ്ട. നികുതി നിരക്കു പഴയതിലേയ്ക്കു കുറച്ചോളൂ. സംസ്ഥാനത്തിന്റെ നികുതി വരുമാനം കുറയുന്നൂവെന്നു പറഞ്ഞ് നിരക്ക് ഉയര്‍ത്തില്ല. അതാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.

6

കേരളം ഒറ്റക്കെട്ടായി ആവശ്യപ്പെടേണ്ടത് മോഡി അധികാരത്തില്‍ വന്നശേഷം വര്‍ദ്ധിപ്പിച്ച നികുതി മുഴുവന്‍ കുറയ്ക്കണമെന്നാണ്. അതിനാണ് 16-ാം തീയതി ചൊവ്വാഴ്ച കേന്ദ്ര ആഫീസുകള്‍ക്കു മുന്നില്‍ സിപിഐ(എം) സമരം. യുഡിഎഫ് ആവട്ടെ കേന്ദ്രവിരുദ്ധ സമരം ഉപേക്ഷിച്ചു സംസ്ഥാന സംസ്ഥാന സര്‍ക്കാരിനുനേരെ തിരിഞ്ഞിരിക്കുകയാണ്. ഇതില്‍ അത്ഭുതപ്പെടേണ്ട. പെട്രോള്‍ വില സംബന്ധിച്ച് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നയം ഏതാണ്ട് ഒരുപോലെയാണ്.

7

കോണ്‍ഗ്രസല്ലേ എണ്ണ വില നിശ്ചയിക്കാന്‍ എണ്ണ കമ്പനികള്‍ക്കു സ്വാതന്ത്ര്യം നല്‍കിയത്. പെട്രോളിനു സബ്‌സിഡി നല്‍കാനുള്ള ഓയില്‍പൂള്‍ അക്കൗണ്ട് മാറ്റിവച്ചത്. ബിജെപി ചെയ്തത് ക്രൂഡോയില്‍ വില കുറഞ്ഞപ്പോള്‍ അതിന്റെ നേട്ടം തട്ടിയെടുക്കുന്നതിനുവേണ്ടി നികുതി കുത്തനെ വര്‍ദ്ധിപ്പിച്ചു. കമ്പോളത്തെപ്പിടിച്ച് ദിനംപ്രതി ആണയിടുന്നവര്‍ നികുതി വര്‍ദ്ധിപ്പിച്ച് കമ്പോളത്തിന്റെ പ്രവര്‍ത്തനം മരവിപ്പിച്ചു.
യുഡിഎഫ് സര്‍ക്കാരും കേരളത്തില്‍ ചെയ്തത് ഇതുതന്നെയാണ്.

8

യുഡിഎഫ് സര്‍ക്കാരിന്റെ അവസാന ഒരു വര്‍ഷക്കാലത്ത് ക്രൂഡോയില്‍ വില കുറയാന്‍ തുടങ്ങി. അതിന്റെ നേട്ടം കേരളത്തിലെ ജനങ്ങള്‍ക്കു കൊടുക്കാന്‍ വേണ്ടി തുടര്‍ച്ചയായി നികുതി നിരക്ക് കൂട്ടി. 2014 ഓഗസ്റ്റില്‍ 26.21 ശതമാനമായിരുന്ന പെട്രോളിന്റെ സംസ്ഥാന നികുതി ആറുമാസം കൊണ്ട് 31.8 ശതമാനമാക്കിയ ഭരണാധികാരിയാണദ്ദേഹം. അഞ്ചു ശതമാനത്തിലേറെ നികുതിയാണ് അദ്ദേഹം ആറു മാസം കൊണ്ട് വര്‍ദ്ധിപ്പിച്ചത്.

9

സത്യം പറഞ്ഞാല്‍ ഉമ്മന്‍ചാണ്ടിയില്‍ നിന്നാണോ മോദി ക്രൂഡോയില്‍ വില കുറയുമ്പോള്‍ നികുതി വര്‍ദ്ധിപ്പിച്ചു ജനങ്ങളുടെ പോക്കറ്റടിക്കാന്‍ പഠിച്ചതെന്നു സംശയിക്കേണ്ടിരിക്കുന്നു. കോവിഡ് ആരംഭത്തില്‍ ക്രൂഡോയില്‍ വില കുത്തനെ കുറഞ്ഞു. ഉമ്മന്‍ചാണ്ടി കേരളത്തില്‍ ചെയ്ത പോക്കറ്റിടി മോഡി പിടിച്ചുപറിയാക്കി വികസിപ്പിച്ചു. കേന്ദ്ര നികുതി കുത്തനെ ഉയര്‍ത്തി ലക്ഷങ്ങള്‍ കൊയ്തു. കോണ്‍ഗ്രസ് സര്‍ക്കാരുകളടക്കം ഇന്ത്യയിലെ പല സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രത്തിന്റെ മാതൃകയില്‍ കോവിഡുകാലത്ത് നികുതി ഉയര്‍ത്തി.

10

കഴിഞ്ഞ പിണറായി വിജയന്‍ സര്‍ക്കാര്‍ നികുതി വര്‍ദ്ധിപ്പിക്കാന്‍ തയ്യാറായില്ല. യഥാര്‍ത്ഥത്തില്‍ എല്‍ഡിഎഫ് ഭരണകാലത്ത് ഉമ്മന്‍ചാണ്ടിയുടെ 31.8 ശതമാനം നികുതി 30.08 ശതമാനമായി കുറയ്ക്കുകയാണു ചെയ്തത്. കേരള സര്‍ക്കാര്‍ നികുതി കുറയ്ക്കുന്നില്ല എന്നാണ് മഴവില്‍ മുന്നണിയുടെ നിലവിളി. കേരള സര്‍ക്കാര്‍ നികുതി കൂട്ടിയിട്ടില്ല. അതുകൊണ്ട് കുറയ്ക്കുന്ന പ്രശ്‌നവുമില്ല. നികുതി വര്‍ദ്ധിപ്പിച്ചവരാണ് വര്‍ദ്ധനയില്‍ നിന്ന് പിന്മാറേണ്ടത്.

11

അതിനുള്ള ബഹുജന സമ്മര്‍ദ്ദമുയര്‍ത്താന്‍ കേന്ദ്രത്തിനും ബിജെപിയ്ക്കും എതിരെയാണ് സമരം ചെയ്യേണ്ടത്. ബിജെപി നേതാവ് കെ സുരേന്ദ്രന്റെയൊക്കെ ചാനലുകളിലെ രോഷപ്രകടനം ഏറ്റവും വലിയ ഹാസ്യപരിപാടിയായി മാറിയിട്ട് കാലമേറെയായി. കേരളം നികുതി കുറച്ചില്ലെങ്കില്‍ ഭയങ്കര സമരം നടത്തുമെന്നാണ് വെല്ലുവിളി. ആരാ വെല്ലുവിളിക്കുന്നത് - അമ്പതു രൂപയ്ക്കു പെട്രോളും ഡീസലും കിട്ടുമെന്ന് ഗീര്‍വാണം മുഴക്കി നടന്ന അതേ കക്ഷി.

12

പറയുന്നതുകേട്ടാല്‍ തോന്നും അമ്പതു രൂപയ്ക്ക് എണ്ണ കിട്ടുന്നതിനുള്ള തടസം കേരളത്തിന്റെ നികുതിയാണെന്ന്. ഏതായാലും കൂട്ടത്തിലേറ്റവും വലിയ തമാശക്കാരനുള്ള അവാര്‍ഡ് ഇപ്പോഴും കക്ഷിയ്ക്കു തന്നെ. മഹാരാഷ്ട്രയും പഞ്ചാബും രാജസ്ഥാനുമടക്കമുള്ള കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ചെയ്യാത്ത കാര്യം ചെയ്യാന്‍ കേരളത്തിലെ എല്‍ഡിഎഫിനെ പ്രതിപക്ഷ നേതാവ് നിര്‍ബന്ധിച്ചിട്ടു കാര്യമില്ല. നിങ്ങള്‍ പറയുന്ന നയം നിങ്ങളുടെ പാര്‍ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പാക്കി മാതൃക കാണിക്കുക.

13

എന്നിട്ട് മറ്റുള്ളവരെ ഉപദേശിക്കുന്നതാണ് ഭംഗിയും ബുദ്ധിയും. അതു ചെയ്യാതെ കടുത്ത സമരമെന്നൊക്കെ ഓലപ്പാമ്പു വീശിയാല്‍, ആരു പേടിക്കുമെന്നാണ് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസും മഴവില്‍ മുന്നണിയും വ്യാമോഹിക്കുന്നത്? ജനങ്ങള്‍ക്ക് കാര്യങ്ങളറിയാം. ഞങ്ങളുടെ നയം ജനങ്ങള്‍ അംഗീകരിച്ചതാണ്. അതോര്‍മ്മയുണ്ടാകുന്നത് നന്ന്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+