Get Updates
Get notified of breaking news, exclusive insights, and must-see stories!

300 ശതമാനം കൂട്ടി 2 ശതമാനം കുറച്ച് മോഡിയുടെ കാപട്യം..ഇത് ഗീബൽസിയൻ തന്ത്രം; എംവി ജയരാജൻ

തിരുവനന്തപുരം; ഇന്ധന വില നക്കാപ്പിച്ച ഇളവ് പ്രഖ്യാപിച്ച് വൻ പ്രചാരവേല നടത്തുകയാണ് മോഡി സർക്കാരെന്ന് എം വി ജയരാജൻ.ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായപ്പോൾ, ഉപതെരഞ്ഞെടുപ്പുകളിൽ ജനം തിരിച്ചടിച്ചപ്പോഴാണ് ഇപ്പോഴത്തെ തിരുമാനം. ഇത് ഗീബൽസിയൻ തന്ത്രമാണ്. കള്ളപ്രചരണത്തിൽ കുടുങ്ങിപ്പോകരുത്. 1 ലിറ്റർ പെട്രോൾ 50 രൂപയ്ക്ക് നൽകുമെന്ന് പറഞ്ഞവർ വാഗ്ദാനം പാലിച്ചേ പറ്റൂവെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ജയരാജൻ പറഞ്ഞു. ജയരാജന്റെ വാക്കുകൾ .

 mvjayarajan1-1608487629-162

300 ശതമാനം കൂട്ടി 2 ശതമാനം കുറച്ച് മോഡിയുടെ കാപട്യം
ഇന്ധനവില മിസൈൽ വേഗതയിൽ പ്രതിദിനം കയറ്റുകയും ജനങ്ങളെ കൊള്ളയടിച്ച് കോർപ്പറേറ്റുകൾക്ക് ലാഭം കൊയ്യാൻ അവസരമൊരുക്കുകയുമാണ് മോഡി സർക്കാർ. നിത്യോപയോഗ സാധനങ്ങളുടെ വിലയും സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത നിലയിൽ വർദ്ധിക്കുകയാണ്. 2014ന് ശേഷം ഇന്ധന നികുതി 300 ശതമാനമാണ് വർദ്ധിപ്പിച്ചത്.

ഏഴ് വർഷം മുമ്പ് 72160 കോടി രൂപയാണ് കേന്ദ്രത്തിന്റെ നികുതിവരുമാനമെങ്കിൽ ഇപ്പോൾ അത് 3.80 ലക്ഷം കോടി രൂപയാണ്. കോർപ്പറേറ്റുകൾക്ക് ലഭിച്ച ലാഭമാകട്ടെ ഇതിനെക്കാൾ കൂടുതൽ വരും. കോൺഗ്രസ്സ് ഗവൺമെന്റ് പെട്രോളിന്റെ വിലനിർണ്ണയാധികാരം കോർപ്പറേറ്റുകളെ ഏൽപിച്ചപ്പോൾ ബിജെപി ഗവൺമെന്റ് ഡീസലിന്റെ വിലനിർണ്ണയം കൂടി കോർപ്പറേറ്റുകൾക്ക് നൽകി. മാത്രമല്ല, മണ്ണെണ്ണക്കും പാചകവാതകത്തിനും കണ്ണിൽ ചോരയില്ലാത്തവിധം വിലവർദ്ധിപ്പിച്ചു.
സബ്‌സിഡി നിർത്തലാക്കി. എന്നിട്ടും കേന്ദ്രസർക്കാറിന് കൊള്ള അവസാനിപ്പിക്കാൻ തോന്നുന്നില്ല.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായപ്പോൾ, ഉപതെരഞ്ഞെടുപ്പുകളിൽ ജനം തിരിച്ചടിച്ചപ്പോൾ, നക്കാപ്പിച്ച ഇളവ് പ്രഖ്യാപിച്ച് വൻ പ്രചാരവേല നടത്തുകയാണ് മോഡി സർക്കാർ ചെയ്യുന്നത്. ഇത് ഗീബൽസിയൻ തന്ത്രമാണ്. കള്ളപ്രചരണത്തിൽ കുടുങ്ങിപ്പോകരുത്. 1 ലിറ്റർ പെട്രോൾ 50 രൂപയ്ക്ക് നൽകുമെന്ന് പറഞ്ഞവർ വാഗ്ദാനം പാലിച്ചേ പറ്റൂ,ജയരാജൻ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ യഥാക്രമം അഞ്ച് രൂപയും 10 രൂപയും വീതമാണ് കുറച്ചത്. ഇതിന് പിന്നാലെ ബിജെപി ഭരിക്കുന്ന സംസ്ഥാനനങ്ങൾ മൂല്യ വർദ്ധിത നികുതി കുറച്ചിരുന്നു. യു പി, കര്‍ണാടക, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഗോവ, അസം ത്രിപുര, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളാണ് പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ചിരുന്നു. അതേസമയം നികുതി കുറക്കേണ്ടതില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.

Recommended Video

cmsvideo
    ഫ്രാൻസിസ് മാർപ്പാപ്പ ഇന്ത്യലേക്ക്കേ,രളത്തിലും വരും..വിവരങ്ങൾ

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+