വീണ്ടും ഉയർന്ന് ഇന്ധന വില; തിരുവനന്തപുരത്ത് പെട്രോൾ വില 94 കടന്നു
തിരുവനന്തപുരം; വീണ്ടും കുതിച്ച് ഉയർന്ന് ഇന്ധന വില. പെട്രോളിന് ലിറ്ററിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 94 രൂപ കടന്നു. കോട്ടയത്ത് പെട്രോളിന് 92.66 രൂപയും ഡീസലിന് 87.58 രൂപയുമാണ് വില.കൊച്ചിയിൽ പെട്രോളിന് 92.15 രൂപയും ഡീസലിന് 88.08 രൂപയുമാണ്.

മെയ് നാലിന് ശേഷം ഇത് ഏഴാം തവണയാണ് ഇന്ധന വില വർധിക്കുന്നത്. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ പെട്രോൾ വില നൂറ് കടന്നിട്ടുണ്ട്. മഹാരാഷ്ട്ര , മധ്യപ്രദേശ് രാജസ്ഥാൻ സംസ്ഥാനങ്ങളിലാണ് വില സെഞ്വറി തൊട്ടത്.
5 സംസ്ഥാങ്ങളിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടയിൽ രണ്ടാഴ്ചത്തേക്ക് ഇന്ധനവിലയിൽ മാറ്റം ഉണ്ടായിരുന്നില്ല. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വലിയ വർധനയാണ് ഉണ്ട്കുന്നത്. മെയ് ഏഴ് വരെ തുടർച്ചയായി വില വർധിച്ചിരുന്നു. പിന്നീട് രണ്ട് ദിവസം വില ഉയർന്നില്ലേങ്കിലും പിന്നീട് വലിയ വർധനവാണ് തുടർച്ചയായ ദിവസങ്ങളിൽ ഉണ്ടായത്.












Click it and Unblock the Notifications