ഇന്ധനവില മുകളിലേക്ക്; നാളെയും വർധനവ്;പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസൽ ലിറ്ററിന് 84 പൈസയും ഉയരും
തിരുവനന്തപുരം: ഇന്ധനവില നാളെയും വർധിപ്പിക്കും. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസൽ ലിറ്ററിന് 84 പൈസയും കൂട്ടുക. ഇന്നലെ പെട്രോളിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് വർധിപ്പിച്ചത്.
എന്നാൽ, കഴിഞ്ഞ് രണ്ട് ദിവസത്തിൽ പെട്രോളിന് കൂടിയത് ഒരു രൂപ 78 പൈസയാണ്. ഡീസലിന് 69 പൈസയും ഉയർന്നിരുന്നു. ഇതോടെ കൊച്ചിയിൽ പെട്രോളിന് 106 രൂപ 08 പൈസയും ഡീസലിന് 93 രൂപ 24 പൈസയും ആയി നിലവിലെ വില.

എല്ലാ ദിവസവും ഇന്ധന വില പുതുക്കാൻ എണ്ണക്കമ്പനികൾ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിൽ വില വർധന മിക്ക ദിവസവും ഉണ്ടാകാം എന്നാണ് റിപ്പോർട്ട്. ഒറ്റയടിക്ക് വില കൂട്ടില്ല. എന്നാൽ, പതുക്കെ വില വർധിപ്പിക്കുന്ന രീതിയാണ് കമ്പനികൾ സ്വീകരിക്കുന്നത്.
മാർച്ച് 22-ാം തീയതി മുതലാണ് ഇന്ധന വില എണ്ണ കമ്പനികൾ വർദ്ധിപ്പിച്ച് തുടങ്ങിയത്. മാർച്ച് 23 - ന് പെട്രോള്‍ ലിറ്ററിന് 90 പൈസയും ഡിസല്‍ ലിറ്ററിന് 84 പൈസയും വര്‍ധിപ്പിച്ചിരുന്നു. ഇതോടെ, മാർച്ച് 23 -ന് തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 108.11 രൂപയായി ഉയര്‍ന്നിരുന്നു. 95.17 രൂപയാണ് ഡീസല്‍ വില. കൊച്ചിയില്‍ പെട്രോളിന് 106.08 രൂപയും ഡീസലിന് 93.24 രൂപയുമായിരുന്നു. എന്നാൽ, ഇന്നലെ, കോഴിക്കോട് 106.35 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 93.45 രൂപ ആയിരുന്നു.
പതിയെ വില വർധിപ്പിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും വില വർധന ഉണ്ടാകും. 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എണ്ണവില വർധന സർക്കാർ മരവിപ്പിച്ച സമയത്ത് 82 ഡോളറിനരികെയായിരുന്നു ക്രൂഡ് ഓയിൽ വില. എന്നാൽ, ഇപ്പോൾ ഇത് 118 ഡോളറിനരികെയെത്തിയിട്ടുണ്ട്. അതു കൊണ്ട് വില പതുക്കെ കൂടാനാണ് സാധ്യത. ഇതോടെ എല്ലാ മേഖലയിലും വില ഉയരും എന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications