കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ധന വിലവർദ്ധനവ്- വടകരയിൽ യൂത്ത് കോൺഗ്രസ്സ് ട്രെയിൻ തടഞ്ഞു

  • By Sreejith Kk
Google Oneindia Malayalam News

വടകര:കേന്ദ്ര സർക്കാരിന്റെ ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് വടകരയിൽ യൂത്ത് കോൺഗ്രസ്സ് ലോക്സഭ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തീവണ്ടി തടഞ്ഞു .ചെന്നൈയിൽ നിന്നും മംഗളുരുവിലേക്ക് പോകുകയായിരുന്ന എഗ്‌മോർ എക്സ്പ്രസ്സാണ് 15 മിനുട്ടോളം വടകരയിൽ തടഞ്ഞിട്ടത്.അന്യായമായ വില വർദ്ധനയിൽ പ്രതിഷേധിച്ച് കേരളത്തിലാകമാനം യൂത്ത് കോൺഗ്രസ്സ് നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് വടകരയിൽ ട്രെയിൻ തടഞ്ഞ് പ്രതിഷേധിച്ചത്. സമരം യൂത്ത് കോൺഗ്രസ്സ്പാർലമെന്റ് പ്രസിഡണ്ട് പി.കെ രാഗേഷ് ഉൽഘാടനം ചെയ്തു.

ശ്രീജേഷ് ഊരത്ത് അദ്ധ്യക്ഷത വഹിച്ചു.പുറന്തോടത്ത് സുകുമാരൻ, കാവിൽ രാധാകൃഷ്ണൻ , അനൂപ് വില്ല്യാപ്പള്ളി, ശീതൾ രാജ്, പി.ടി.കെ നജ്മൽ ,വി പി.ഷൈജിത്ത്, ബവിത്ത്മലോൽ, വി.പി.ദുൽക്കിഫിൽ, സഹീർ കാന്തിലാട്ട്, പ്രബിൻ പാക്കയിൽ,രജിഷ് തുണേരി ,വി.കെ.ഇസ്ഹാക്ക്, സി.ആർ സജിത്ത്, സായിഷ്,അർഷാദ് പറമ്പത്ത്, സുധീഷ് പി.പി, റംഷാദ് തുടങ്ങി യവർ പ്രസംഗിച്ചു.ഇതിനിടെ പെട്രോള്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നുവെന്ന് ലീഗല്‍ മെട്രോളജി വിഭാഗം പരിശോധനയില്‍ കണ്ടെത്തി.

trainvadakara

അളവില്‍ കൃത്രിമം കണ്ടെത്തുകയും ലൂബ്രിക്കന്റ് ഓയിലിന് അധിക വില ഈടാക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ പെട്രോള്‍ പമ്പുകള്‍ക്കെതിരെ ഒമ്പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇന്ദന വില വര്‍ധിച്ചതിനൊപ്പം പെട്രോള്‍ പമ്പുകളില്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്ത് കൊള്ളലാഭം നേടുന്നതിനായി വ്യാപക ക്രമക്കേട് അരങ്ങേറുന്നതായാണ് ലീഗല്‍ മെട്രോളജി വിഭാഗം നടത്തിയ പരിശോധനയില്‍ തെളിഞ്ഞത്.

English summary
fuel prize hike; youth congress train blocked in vadakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X