പെട്രോള്‍ പമ്പില്‍ ഇന്ധനത്തിന്റെ അളവില്‍ തട്ടിപ്പ്; ക്രമക്കേട് കൂടുതല്‍ ഈ ജില്ലയില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ മിക്ക പമ്പുകളിലും ഇന്ധനത്തിന്റെ അളവില്‍ വ്യാപക ക്രമക്കേടെന്ന് കണ്ടെത്തല്‍. അളവുതൂക്ക പരിശോധനാ വിഭാഗം നടത്തിയ പരിശോധനയില്‍ സര്‍ക്കാരിന്റെ സിവില്‍ സപ്ലൈസ് പമ്പുകളില്‍ അടക്കം വില്‍ക്കുന്ന ഇന്ധനത്തിന്റെ അളവില്‍ വ്യാപകമായി ക്രമക്കേടുണ്ട് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ക്രമക്കേട് കണ്ടെത്തിയ പമ്പുകള്‍ക്ക് ലീഗല്‍ മെട്രോളജി വിഭാഗം പിഴ ചുമത്തിയിട്ടുണ്ട്.
ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. 50 പമ്പുകളിലാണ് ഇന്ധനത്തിന്റെ അളവ് അനുവദനീയമായതിലും കുറവാണ് എന്ന് കണ്ടെത്തിയത്. പമ്പുകളിലെ അളവുപാത്രം മുദ്ര ചെയ്യാത്തതടക്കമുള്ള ക്രമക്കേടുകള്‍ക്ക് 510 പമ്പുകള്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ആകെ 9.69 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. പാലക്കാട് (61) ജില്ലയിലാണ് ഇത്തരം ക്രമക്കേട് കൂടുതല്‍.

തൊട്ടുുപിന്നില് എറണാകുളം (55) തിരുവനന്തപുരം (53) ജില്ലകളാണ്, കുറവ് വയനാട്ടിലും (15). കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ നടത്തിയ പരിശോധനയിലാണു ക്രമക്കേട് കണ്ടെത്തിയതെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചട്ടപ്രകാരം അഞ്ച് ലിറ്റര്‍ ഇന്ധനം വില്ക്കുമ്പോള് അതില്‍ 25 മില്ലി ലിറ്റര്‍ കൂടുകയോ കുറയുകയോ ചെയ്യുന്നതില്‍ പിഴവില്ല. എന്നാല്‍ ചില പമ്പുകളില്‍ 100 മുതല്‍ 120 മില്ലി ലീറ്റര്‍ വരെ വ്യത്യാസമുണ്ട് എന്നാണ് കണ്ടെത്തല്‍.
കൊല്ലത്തെ 29 പമ്പുകളില്‍ പരിശോധന നടത്തിയതില്‍ നാലിടത്താണ് അളവില്‍ കൃത്രിമം കണ്ടെത്തിയത്. ഇതോടെ ഈ പമ്പുകളുടെ വിതരണം നിര്‍ത്തിവച്ച് ഡെപ്യൂട്ടി കണ്ട്രോളര് നോട്ടിസ് നല്‍കിയിരിക്കുകയാണ്. അനുവദനീയമായ അളവ് വ്യത്യാസം മുതലെടുത്ത് പലയിടത്തും വ്യാപകമായ ക്രമക്കേടാണ് നടക്കുന്നത്. നോസില്‍ സീല്‍ ചെയ്യുമ്പോള്‍ തന്നെ 5 ലിറ്ററിന് 25 മില്ലി ലിറ്റര്‍ കുറക്കും.
ഈ സാഹചര്യചത്തില്‍ രണ്ട് ലിറ്റര്‍ ഇന്ധനം അടിക്കുന്നവര്‍ക്ക് 10 മില്ലി ലിറ്റര്‍ കുറവ് ഇന്ധനത്തിന്റെ അളവിലുണ്ടാകും. എന്നാല്‍ മെഷീനിലും ബില്ലിലും രണ്ട് ലിറ്റര്‍ തന്നെയായിരിക്കും രേഖപ്പെടുത്തുക. ഇന്ധനം നിറയ്ക്കുമ്പോള്‍ നോസിലില്‍ തുടര്‍ച്ചയായി പ്രസ് ചെയ്ത് അളവില്‍ ക്രമക്കേട് നടത്തുകയാണ്. തുടര്‍ച്ചയായി പ്രസ് ചെയ്യുമ്പോള്‍ നോസിലില്‍ വായു കയറാന്‍ കാരണമാകും.
ഇതോടെ ടാങ്കില്‍ വീഴുന്ന ഇന്ധനത്തിന്റെ അളവ് കുറയും. നോസില്‍ ടാങ്കില്‍ വെച്ചാലുടന്‍ ജീവനക്കാരോട് ലോക്ക് ചെയ്ത് കൈയെടുക്കാന്‍ പറയണം. മാത്രമല്ല ഇന്ധനം നിറച്ചയുടന്‍ നോസില്‍ ടാങ്കില്‍ നിന്ന് എടുത്ത് മാറ്റാനും അനുവദിക്കരുത്. അവസാന തുള്ളി ഇന്ധനവും ടാങ്കില്‍ വീണുവെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമെ നോസില്‍ പുറത്തെടുക്കാന്‍ പാടുള്ളൂ.
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ












Click it and Unblock the Notifications